‌'യൂറോപ്പിൽ പോയാൽ ഫാനിന്റെ സൗണ്ട് യുട്യൂബിൽ പ്ലെ ചെയ്ത് വെച്ചിട്ടാണ് ഉറങ്ങുന്നത്'; കാരണം വ്യക്തമാക്കി അഹാന!

മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് അഹാന കൃഷ്ണകുമാ‍ർ. ചലച്ചിത്ര താരം കൃഷ്ണകുമാറിന്റെ മകളാണ്‌ അഹാന കൃഷ്ണ. കഴിഞ്ഞ 10 വർഷത്തിലേറെയായി മലയാള സിനിമയുടെ ഭാ​ഗമാണ് താരം. ഇക്കാലത്തിനിടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമാകാൻ അഹാനയ്ക്കായി. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അരങ്ങേറ്റം കുറിച്ചത്.

അഭിനയത്തിന് പുറമെ മോഡലിങിലും യുട്യൂബ് വ്ലോ​ഗിങിലുമെല്ലാം അഹാന സജീവമാണ്. അടുത്തിടെയാണ് യുട്യൂബിൽ‌ പത്ത് ലക്ഷം സബ്സ്ക്രൈബേഴ്സിനെ അഹാന നേടിയത്. നീണ്ട മൂന്ന് വർഷത്തെ കാത്തിരിപ്പിനടുവിലാണ് ഈ നേട്ടം അഹാനയെ തേടിയെത്തിയത്.

തന്റെ മനസ് പറയുന്നതെന്തോ അതിന് കാതോർത്താണ് ഓരോ വീഡിയോയും അഹാന ചെയ്യാറുള്ളത്. കൺടെന്റ് ചെയ്യാനുള്ള തന്റെ അഭിരുചി തിരിച്ചറിഞ്ഞതും യുട്യൂബ് വീഡിയോസ് ചെയ്തതിന് ശേഷമാണെന്നും അഹാന പറഞ്ഞിരുന്നു. കൃഷ്ണകുമാറിന്റെ കുടുംബത്തിൽ കണ്ടന്റ് ക്വാളിറ്റിയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് അഹാനയാണ്. എല്ലാ വീഡിയോകളിലും വ്യത്യസ്തത കൊണ്ടുവരാൻ അഹാനയ്ക്ക് സാധിക്കാറുണ്ട്.

Ahaana Krishna

സൈബർ ആക്രമണങ്ങളൊന്നും വക വെയ്ക്കാതെ തന്റേതായ നിലപാടുകളിലുറച്ച് മുന്നോട്ട് പോകുന്ന അഹാന പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. എല്ലാ തിരക്കുകളിൽ‌ നിന്നും ഒഴിഞ്ഞ് രണ്ട് ദിവസത്തേക്ക് അമ്മ സിന്ധു കൃഷ്ണയ്ക്കൊപ്പം കൊച്ചിയിൽ അവധി ആഘോഷിക്കാൻ അഹാന പോയിരുന്നു. അവിടെ നിന്നുമുള്ള വിശേഷങ്ങളാണ് അഹാനയുടെ പുതിയ വീഡിയോയിലുള്ളത്.

മക്കളുടെ കാര്യങ്ങളും വീട്ടിലെ തിരക്കുകളും എല്ലാം ആകുമ്പോൾ വീട്ടിൽ സമാധാനത്തിൽ വിശ്രമിക്കാൻ അവസരം കിട്ടിറില്ലെന്നും അതുകൊണ്ടാണ് അഹാനയ്ക്കൊപ്പം സ്റ്റേക്കേഷന് പോകാമെന്ന് തീരുമാനിച്ചതെന്നുമാണ് വീഡിയോയിൽ സിന്ധു കൃഷ്ണ പറഞ്ഞത്.

കൊച്ചയിൽ ലുലുമാളിന് സമീപമുള്ള ഹോട്ടലിലാണ് താമസിച്ചതെന്നും റൂമിലിരുന്ന് ബോറടിക്കുമ്പോൾ ലുലു മാളിൽ പോയി സമയം ചിലവഴിക്കാമെന്ന സൗകര്യം ഹോട്ടലിലുണ്ടെന്നും അഹാന വീ‍ഡിയോയിൽ പറഞ്ഞു. രണ്ട് ദിവസത്തോളം കൊച്ചിയിൽ താമസിച്ച അഹാന തന്റെ ഒരു സുഹൃത്തിനെ കൂടി കാണാനാണ് എത്തിയത്.

വിദേശത്തായിരുന്ന സുഹൃത്ത് വളരെ കാലത്തിന് ശേഷമാണ് കേരളത്തിൽ തിരികെ വന്നതെന്നും വീഡിയോയിൽ അഹാന പറഞ്ഞു. താൻ താമസിച്ച ഹോട്ടൽ‌ മുറിയുടെ റൂം ടൂറും അഹാന വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. ഇത്രത്തോളം വലിയൊരു ഹോട്ടലിൽ താമസിച്ചിട്ടും റൂമിൽ ടേബിൾ ഫാൻ വേണെമെന്ന് ആവശ്യപ്പെട്ടതിന് പിന്നിലെ കാരണവും വീഡിയോയിൽ അഹാന പറഞ്ഞു.

Ahaana Krishna

'ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഫാൻ ഉണ്ടാവില്ലല്ലോ. എന്നാൽ എനിക്ക് രാത്രി ഉറങ്ങുമ്പോൾ ഫാനിന്റെ ശബ്ദവും കാറ്റും നിർബന്ധമാണ്. ഇല്ലെങ്കിൽ വെന്റിലേഷൻ ഇല്ലാത്ത മുറിയിൽ താമസിക്കുന്ന ഫീൽ വരും അതൊരു ബുദ്ധിമുട്ടാണ്. അതുപോലെ തന്നെ ഞാനും എന്റെ അനിയത്തിമാരും യുറോപ്പിൽ പോയപ്പോൾ‌ അവിടെ ഫാനില്ലല്ലോ.'

'ടേബിൾ ഫാനുണ്ടോയെന്ന് ചോദിച്ചിട്ടും കാര്യമില്ല. അതിനാൽ ഞങ്ങൾ ഫാനിന്റെ സൗണ്ട് യുട്യൂബിൽ പ്ലെ ചെയ്ത് വെച്ചിട്ടാണ് ഉറങ്ങുന്നത്. ആ ശബ്ദം കേട്ട് ഉറങ്ങിയാലെ ഞങ്ങൾക്ക് തൃപ്തി വരൂ', എന്നും അഹാന പറഞ്ഞു.

അഹാനയുടെ ബെസ്റ്റി അമ്മ സിന്ധുവാണ്. മറ്റ് മൂന്ന് മക്കളോടും ഉള്ളതിനേക്കാൾ ഫ്രണ്ട്ഷിപ്പും കെമിസ്ട്രിയും അഹാനയും സിന്ധുവും തമ്മിലുണ്ട്. സിന്ധു കൃഷ്ണയുടെ താൽപര്യങ്ങൾക്കും ഇഷ്ടത്തിനും ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന വ്യക്തിയും അഹാനയാണ്.

ഇരുവരും തമ്മിലുള്ള സംസാരവും വീഡിയോകളും കാണുമ്പോൾ രണ്ട് നല്ല സുഹൃത്തുക്കളെ ഓർമ വരുന്നുവെന്നാണ് ആരാധർ പറയാറുള്ളത്. പാച്ചുവും അത്ഭുതവിളക്കുമാണ് ഏറ്റവും അവസാനം അഹാന അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ. സംവിധാനത്തിലും താൽപര്യമുള്ളയാളാണ് അഹാന.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X