അച്ഛൻ പറഞ്ഞ ആ കാര്യം ഇന്നും പാലിക്കാൻ കഴിഞ്ഞിട്ടില്ല, അഹാനയുടെ വാക്കുകള്‍ വൈറലാകുന്നു

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇവർ. സിനിമ വിശേഷങ്ങളും വീട്ടിലെ ചെറിയ വർത്തമാനങ്ങളുമെല്ലാം താരങ്ങൾ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇവർക്ക് സ്വന്തമായി യുട്യൂബ് ചാനലുമുണ്ട്. കൃഷ്ണകുമാറിന് ശേഷം മകൾ അഹാനയായിരുന്നു സിനിമയിൽ ആദ്യം ചുവട് വെച്ചത്. പിന്നീട് സഹോദരിമാരായ ഹൻസികയും ഇഷാനിയും വെള്ളിത്തിരയിൽ എത്തുകയായിരുന്നു. ദിയ സിനിമയിൽ എത്തിയിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവമാണ് ദിയ.

ahanakrishna

കൃഷ്ണകുമാറിന്റെ കുടുംബവിശേഷം കേൾക്കാൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിത അച്ഛൻ നൽകിയ ഉപദേശത്തെ കുറിച്ചും ഇതുവരെ പാലിക്കാൻ പറ്റാത്ത കാര്യത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് അഹാന. സ്വകാര്യ എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമയിൽ എത്തിയപ്പോൾ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങൾ അച്ഛൻ കൃഷ്ണകുമാര്‍ നല്‍കിയിരുന്നു. ലൊക്കേഷനില്‍ എല്ലാവരും ഒരുപോലെയാണ് എന്ന ചിന്ത മനസ്സില്‍ വേണം. ലൈറ്റ് ബോയ് മുതല്‍ ഭക്ഷണം തരുന്നവരോട് വരെ നന്നായി പെരുമാറണം. എല്ലാവരേയും ഒരേ പോലെ കാണണമെന്ന് അച്ഛന്‍ പറഞ്ഞിരുന്നു.
ജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ് സിനിമ. ആരേയും വിലകുറച്ച് കാണരുത്. ഇതൊക്കെ പാലിക്കാറുണ്ടെന്നും അഹാന അഭിമുഖത്തിൽ പറയുന്നു.

എന്നാൽ ഇതുവരെ പാലിക്കപ്പെടാത്ത അച്ഛന്റെ ഉപദേശത്തെ കുറിച്ചും നടി പറയുന്നുണ്ട്. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പായെങ്കിലും ഫോണ്‍ ഓഫ് ചെയ്യുന്നത് നല്ലതാണെന്ന് അച്ഛന്‍ പറയാറുണ്ട്. അത് ഇതുവരെ പാലിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അഹാന കൃഷ്ണ പറഞ്ഞത്.

രാജീവ് രവി ചിത്രമായ ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന വെള്ളിത്തിരയിൽ എത്തിയത് . ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് 3 വര്‍ഷത്തിന് ശേഷം മാറ്റൊരു സിനിമ ചെയ്തത്. ടോവിനോ തോമസ് ചിത്രമായ ലൂക്കയിലെ നിഹാരിക എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ പതിനെട്ടാം പടിയിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു . പിടികിട്ടാപ്പുള്ളി, അടി തുടങ്ങിയ ചിത്രങ്ങളാണ് അഹാനയുടേതായി ഒരുങ്ങുന്നത്.

Read more about: ahaana krishna krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X