For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്തിനാണ് എല്ലാം കാണിച്ച് ആ കുട്ടി വസ്ത്രം ധരിക്കുന്നത്, ഇളയവൾക്ക് ഡ്രെസ്സിങ് സെൻസാവാം'; മറുപടിയുമായി അഹാന!

  |

  നടൻ കൃഷ്ണ കുമാറും കുടുംബവും പ്രേക്ഷകർക്ക് സുപരിചിതരാണ്. വില്ലനായും നായകനായും സഹനടനയുമെല്ലാം കൃഷ്ണ കുമാർ വർഷങ്ങളായി മലയാള സിനിമയിൽ സജീവമാണ്. സിനിമയിലെന്നപോലെ തന്നെ രാഷ്ട്രീയത്തിലും കൃഷ്ണ കുമാർ തിളങ്ങുന്നുണ്ട്. സിന്ധു കൃഷ്ണ കുമാറാണ് താരത്തിന്റെ ഭാര്യ.

  Recommended Video

  നിങ്ങളൊരു ഡിസപ്പോയിൻമെന്റാണ്.' അഹാനയുടെ മറുപടി വൈറൽ

  ഇരുവർക്കും നാല് പെൺമക്കളാണുള്ളത്. അതിൽ മൂന്ന് പേരും ഇതിനോടകം സിനിമയിൽ അരങ്ങേറി കഴിഞ്ഞു. അച്ഛന്റെ വഴിയെ ആദ്യം സിനിമയിലേക്ക് എത്തിയത് മൂത്ത മകൾ അഹാന കൃഷ്ണയായിരുന്നു. ഞാൻ സ്റ്റീവ് ലോപ്സായിരുന്നു ആദ്യ സിനിമ.

  Also Read: 'രാധികയുടെ പേര് 'ബുദ്ദു' എന്നാണ് സേവ് ചെയ്തിരിക്കുന്നത്, ആറ് മാസം അവളെന്നെ വെയിറ്റ് ചെയ്യിപ്പിച്ചു'; യാഷ്

  അതും പത്തൊമ്പത് വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു അഹാന സിനിമയിലേക്ക് എത്തിയത്. പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക തുടങ്ങിയ സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയിൽ പിടിച്ച് നിൽക്കുന്നതെന്ന് പലപ്പോഴായി അഹാന പറഞ്ഞിട്ടുണ്ട്.

  അഹാനയ്ക്ക് താഴെ മൂന്ന് സഹോദരിമാരാണുള്ളത്. അതിൽ താരത്തിന്റെ രണ്ടാമത്തെ അനിയത്തി ഇഷാനി വൺ‌ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയിരുന്നു. ചെറിയ കഥാപാത്രമാണെങ്കിലും ഇഷാനിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

  Also Read: 'സ്ക്രീനിൽ‌ ആ രൂപം കണ്ടപ്പോൾ കരഞ്ഞു, കാത്തിരുന്ന് കിട്ടിയ കുഞ്ഞായതുകൊണ്ട് ഏറെ സ്പെഷ്യലാണ്'; മഷൂറയും ബഷീറും!

  അഹാനയുടെ ഏറ്റവും ഇളയ സഹോദരി ഹൻസിക അഹാന നായികയായ ലൂക്കയിലൂടെയാണ് ബാലതാരമായി അരങ്ങേറിയത്. ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലമാണ് ഹൻസിക അവതരിപ്പിച്ചത്. അടുത്തിടെ അഹാനയും അനുജത്തിമാരും അമ്മ സിന്ധുവിനൊപ്പം സിം​ഗപ്പൂരിൽ അവധി ആഘോഷിക്കാൻ പോയതിന്റെ ചിത്രങ്ങളും ഫോട്ടോകളും വീഡിയോകളും വൈറലായിരുന്നു.

  അഹാനയും സഹോദരങ്ങളും അമ്മ സിന്ധുവും അച്ഛൻ കൃഷ്ണ കുമാറുമെല്ലാം സോഷ്യൽമീഡിയയിൽ സജീവമാണ്. വീട്ടിലെ ഓരോരുത്തർക്കും യുട്യൂബ് ചാനലുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.

  സിം​ഗപ്പൂരിൽ അവധി ആഘോഷിക്കാൻ പോയപ്പോൾ ഒരു ഹിന്ദി ഗാനത്തിന് സഹോദരിമാര്‍ക്കൊപ്പം ഡാൻസ് ചെയ്യുന്നതിന്റെ റീല്‍ അഹാന കൃഷ്‍ണ പങ്കുവെച്ചത് വൈറാലയിരുന്നു.

  അഹാനയും സഹോദരിമാരും നല്ല ഡാൻസേഴ്സ് കൂടിയാണ്. റീൽസിന് നിരവധി പേർ കമന്റുമായി എത്തിയിരുന്നു. അതിൽ ഒരാൾ തന്റെ ഇളയ സഹോദരിയെ അപമാനിച്ച് എഴുതിയ കമന്റിന് കുറിക്കുകൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് അഹാന ഇപ്പോൾ.

  താരത്തിന്റെ ഇളയ സഹോദരിയുെട വസ്ത്രധാരണത്തെ കുറ്റപ്പെടുത്തിയായിരുന്നു കമന്റ്. 'ഇളയവൾക്ക് കുറച്ച് ഡ്രെസ്സിങ് സെൻസാവാം, എന്തിനാണ് എല്ലാം കാണിച്ച് ആ കുട്ടി വസ്ത്രം ധരിക്കുന്നത്' എന്നായിരുന്നു ഒരു പ്രേക്ഷകൻ കമന്റ് ചെയ്തത്. അതിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് അഹാന കുറിച്ചത് ഇങ്ങനെയാണ്. 'നിങ്ങളൊരു ഡിസപ്പോയിൻമെന്റാണ്.'

  'നിങ്ങളുടെ സ്നേഹം എനിക്ക് ആവശ്യമില്ല. നിങ്ങൾക്ക് ഞാനൊരു ഫ്രീ അഡ്വൈസ് തരാം... മനസ് ശുദ്ദീകരിക്കാൻ നിങ്ങൾ ഒന്ന് ശ്രമിച്ച് നോക്കൂ... അങ്ങനെ ചെയ്താൽ ചിലപ്പോൾ നിങ്ങൾക്ക് നല്ലൊരു മനുഷ്യനായി മാറാൻ സാധിച്ചേക്കുമെന്നാണ്' അഹാന മറുപടിയായി കുറിച്ചത്.

  വസ്ത്രധാരണത്തിന്റെ പേരിൽ സെലിബ്രിറ്റികളെ കമന്റുകളിലൂടെ അധിക്ഷേപിക്കുന്ന രീതി പതിവായി സോഷ്യൽമീഡിയ ഉപഭോക്താക്കളിൽ കണ്ടുവരുന്നതാണ്. അതിന്റെ മറ്റൊരു പുതിയ ഉദാഹരണമാണ് അഹാനയുടെ സഹോദരിക്ക് സംഭവിച്ചത്.

  അഹാന കൃഷ്‍ണ നായികയായി അഭിലാഷ് സുധീഷ് സംവിധാനം ചെയ്ത മൈക്രോ വെബ് സീരിസ് മീ മൈ സെല്‍ഫ് ആൻഡ് ഐ എ മികച്ച പ്രതികരണമാണ് യുട്യൂബിൽ നേടുന്നത്. ആകെ ഏഴ് എപ്പിസോഡുകളാണുള്ളത് ഈ സീരിസിന്.

  എല്ലാ രാത്രിയും ഒരു കോഫി ഷോപ്പിൽ കണ്ടുമുട്ടുന്ന മൂന്നുപേരുടെ കഥയാണ് സീരിസ് പറയുന്നത്. അഹാന കൃഷ്‍ണ പ്രധാന വേഷത്തിലെത്തുന്ന സീരിസിൽ മീരാ നായരും നവാഗതയായ കാർത്തി വി.എസും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

  ഒപ്പം യുട്യൂബർ അരുൺ പ്രദീപും സംസ്ഥാന അവാർഡ് ലഭിച്ച ആവാസവ്യൂഹം ചിത്രത്തിത്തിലൂടെ ശ്രദ്ധേയനായ രാഹുൽ രാജഗോപാലും മറ്റ് പ്രധാന വേഷങ്ങളിൽ സീരിസിൽ അഭിനയിച്ചിട്ടുണ്ട്.

  Read more about: ahaana krishna
  English summary
  actress Ahaana Krishna reacted to hate comments related to her younger sister
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X