ആരാധകർ ചെയ്തതിൽ ഏറ്റവും വെറുപ്പിച്ച സംഭവം, താൻ കോളേജിൽ ചമ്മി പോയെന്ന് അഹാന...
പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവ താരമാണ് നടി അഹാന കൃഷ്ണ. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളുവെങ്കിലും അവയെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് അഹാനയ്ക്കുള്ളത്. ഈ അടുത്തിടെ ഒരു യൂട്യൂബ് ചാനൽ താരം ആരംഭിച്ചിരുന്നു. ഇൻസ്റ്റഗ്രാമിലും ടിക് ടോക്കിലും സജീവമായ താരത്തിന്റെ യൂട്യൂബ് ചാനലിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

തന്റെ ഒരു ദിവസത്തെ കുറിച്ചും ജീവിതത്തിലെ പല രസകരമായ നിമിഷത്തെ കുറിച്ചുമാണ് അഹാന യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത് ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ആരാധകർ ചെയ്തതിൽ വെച്ച് ഏറ്റവും വെറുപ്പിച്ച സംഭവത്തെ കുറിച്ചാണ് അഹാന വെളിപ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്.

കോളേജിൽ പഠിക്കുന്ന കാലത്തെ സംഭവമാണ് അഹാന പങ്കുവെച്ചത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ആദ്യ ചിത്രത്തിന് ശേഷം കോളേജിൽ പഠിക്കുമ്പോൾ നടന്ന സംഭവമാണ്. തന്നോട് തീവ്രമായ ആരാധന തോന്നിയ ഒരാൾ ചെയ്തതാണ് ഇത്.

കോളേജിൽ ക്ലാസ്സിലിരിക്കുമ്പോൾ എച്ച് ഓഡിയ്ക്ക് തന്നെ കാണണമെന്ന് പറഞ്ഞതായി ടീച്ചർ അറിയിച്ചു. കോളേജിൽ വളരെ നല്ല പഠിക്കുന്ന കുട്ടിയായിരുന്നതിനാൽ തന്നെ വളരെ കൂളായിട്ടായണ് അങ്ങോട്ട് ചെന്നത്.അവിടെ പോയപ്പോൾ എല്ലാവരും എന്നെ നോക്കി നിൽക്കുകയാണ്. എന്ത് പറ്റി എന്ന് ചോദിച്ചപ്പോൾ അവരൊരു കൊറിയർ കൈയ്യിലേക്ക് തന്നിട്ട് പറഞ്ഞു, ഇത് തന്റെ പേരിൽ വന്നതാണെന്ന്. എവിടുന്നോ ഒരാൾ എനിക്ക് കോളേജിലേക്ക് അയച്ചിരിക്കുന്ന കൊറിയറായിരുന്നു അത്. കൊറിയറിൽ ലവ് ലെറ്ററും ഒരു മാല പോലെ എന്തോ ഗിഫ്റ്റും ഉണ്ടായിരുന്നു. ഓഫീസ് റൂമിലെത്തിയ കൊറിയർ അവർ എല്ലാം കൂടി അത് പൊട്ടിച്ച് നോക്കുകയും ചെയ്തിരുന്നു.

ചെന്നൈയിലായിരുന്നു പഠിച്ചത്. അവർക്ക് മലയാളം വായിക്കാൻ അറിയില്ലെങ്കിൽ കൂടിയും ലവ് ലെറ്ററൊക്കെ അവർ പൊട്ടിച്ച് വായിച്ചിരുന്നു. അവർക്ക് കാര്യം മനസിലായി. മൂന്നാല് പേജുള്ള ആ ലെറ്ററിൽ പത്ത് തവണയെങ്കിലും ഐലവ് യൂ എന്ന് എഴുതിയിരുന്നിരുന്നു. അവർ എന്നോട് കാര്യം ചോദിച്ചു.അത് ജീവിതത്തിൽ ആദ്യത്തെ സംഭവമായിരുന്നു.വല്ലാത്ത ചമ്മലായി പോയി. അന്ന് അവരോട് ക്ഷമയൊക്കെ ചോദിച്ചിരുന്നു. ഒടുവിൽ അത് കണ്ട് തനിക്ക് ചിരിയൊക്കെ വന്നു പോയെന്ന് അഹാന പറഞ്ഞു.

എന്നെ കല്യാണം കഴിക്കണമെന്നും എന്നെ ഭയങ്കര ഇഷ്ടമാണെന്നുമൊക്കെ ആ ലവ് ലെറ്ററിലെഴുതിയിരുന്നു. അതിൽ അയാളുടെ മൊബൈൽ നമ്പരൊക്കെ വെച്ചിരുന്നു. ഈ സംഭവമാണ് ആരാധകർ ചെയ്തതിൽ ഏറ്റവും വെറുപ്പ് തോന്നിയ സംഭവം- അഹാന പറഞ്ഞു. അഹാനയുടെ പുതിയ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഏറെ കാഴ്ചക്കാരേയും നേടിയിട്ടുണ്ട്


Click it and Unblock the Notifications