'ഒരിക്കലും അക്കാര്യത്തിൽ ഞാൻ കലഹിച്ചിട്ടില്ല... കുട്ടിക്കാലത്തെ എന്റെ ഏറ്റവും നല്ല ​ഗുണം അതായിരുന്നു'; അഹാന!

നടി, യുട്യൂബര്‍ എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധ നേടിയ താരമാണ് അഹാന കൃഷ്ണ. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും 28 ലക്ഷത്തിലധികം ഫോളോവേഴ്സാണ് അഹാനയ്ക്ക് ഇന്‍സ്റ്റഗ്രാമിലുളളത്. ജീവിതത്തില്‍ നടക്കുന്ന ചെറിയ സന്തോഷങ്ങള്‍ പോലും അഹാന തന്‍റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഭൂരിഭാ​ഗം പേർക്കും ലഭിക്കാത്തൊരു ഭാ​ഗ്യം ലഭിച്ചവരാണ് അഹാനയും മൂന്ന് സഹോദരിമാരും.

കാരണവും അഹാനയുടെയും സഹോദരിമാരുടെയും ജനിച്ചപ്പോൾ മുതൽ ഇക്കാലയളവ് വരെയുള്ള നല്ല നിമിഷങ്ങളെല്ലാം അഹാനയുടെ മാതാപിതാക്കൾ ഫോട്ടോയായും വ‍ീഡിയോയായും പകർത്തി സൂക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കുഞ്ഞായിരുന്നപ്പോഴുള്ള നല്ല നിമിഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും അഹാനയ്ക്കും സഹോദരിമാർക്കും ഇപ്പോഴും കാണാനും ആസ്വദിക്കാനും സാധിക്കാറുണ്ട്. പലരുടെ കയ്യിൽ കുട്ടിക്കാലത്തെ ചിത്രങ്ങളോ വീഡിയോയോ ഇല്ല.

Ahaana Krishna

പിറന്നാൾ അടക്കമുള്ള പ്രത്യേക ദിവസങ്ങളിൽ കുട്ടിക്കാലത്തെ ചിത്രങ്ങളും വീഡിയോയും ഉൾപ്പെടുത്തി കുറിപ്പുകൾ അഹാന നിരന്തരം പങ്കുവെക്കാറുണ്ട്. എഡിറ്റിങിന്റെ കാര്യത്തിലും അഹാനയെ മറികടക്കാൻ ഒരാൾ തങ്ങളുടെ കുടുംബത്തിൽ ഇല്ലെന്നാണ് താരത്തിന്റെ സഹോദരിമാർ പറയാറുള്ളത്. അഹാനയും കൊവിഡ് കാലത്താണ് യുട്യൂബ് കണ്ടന്റുകളിൽ ശ്രദ്ധകേന്ദ്രീകരിച്ച് തുടങ്ങിയത്.

അതേസമയം സോഷ്യൽമീഡിയയിൽ സജീവമായ താരം പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയും കുറിപ്പുമാണ് ശ്രദ്ധനേടുന്നത്. വാഴയിലയിൽ വിളമ്പിയ സ​ദ്യ ആസ്വദിച്ച് കഴിക്കുന്ന രണ്ടര വയസുകാരി അഹാനയാണ് വീഡിയോയിലുള്ളത്.

1998ൽ പകർത്തിയ വീഡിയോയാണ് താരപുത്രി പങ്കിട്ടിരിക്കുന്നത്. ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ ഒരിക്കലും മാതാപിതാക്കളുമായി കുട്ടിക്കാലത്ത് തനിക്ക് കലഹിക്കേണ്ടി വന്നിട്ടില്ലെന്നും ഇപ്പോഴുള്ളത് പോലെ തന്നെ അന്നും താൻ ഭക്ഷണപ്രിയയായിരുന്നുവെന്നുമാണ് അഹാന കുറിപ്പിലൂടെ പറയുന്നത്. 'ഒന്നാം ദിവസം മുതൽ എന്റെ ഭക്ഷണത്തെ ഞാൻ സ്നേഹിക്കുന്നു.'

'എന്റെ ഇതുവരെയുള്ള ജീവിതത്തിൽ ഒരിക്കലും എന്റെ മാതാപിതാക്കൾ എന്നോട് ഭക്ഷണം കഴിക്കാൻ ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടായതായി എനിക്ക് ഓർക്കാൻ കഴിയുന്നില്ല. ഞാൻ എപ്പോഴും അത് സ്വയം ചോദിക്കുകയും എനിക്ക് തന്നത് കഴിക്കുകയും ചെയ്യുമായിരുന്നു. എന്റെ കുട്ടിക്കാലത്ത് ഞാൻ ഇഷ്ടപ്പെടുന്ന ഒരു ഗുണം ഞാൻ ഒരിക്കലും ഭക്ഷണത്തിന്റെ കാര്യത്തിൽ കലഹിച്ചിട്ടില്ല.'

Ahaana Krishna

'എനിക്ക് തന്നത് വളരെ ആകാംക്ഷയോടെയും സ്നേഹത്തോടെയും കഴിക്കുമായിരുന്നു എന്നതാണ്. തീർച്ചയായും ഇത് ഞാൻ ഓർക്കുന്ന ഒരു വിശദാംശമല്ല. അമ്മയും മറ്റെല്ലാവരും വർഷങ്ങളായി എന്നോട് ഇത് പറഞ്ഞ് ഞാൻ കേട്ടിട്ടുള്ളതാണ്. ഈ വീഡിയോ ക്ലിപ്പ് 1998 ഓഗസ്റ്റ് മൂന്നിന് പകർത്തിയതാണ്. എനിക്ക് രണ്ടര വയസ്സായിരുന്നു പ്രായം', എന്നാണ് വാഴയിലയിലെ ചോറ് ഉരുളകളാക്കി കഴിക്കുന്ന തന്റെ വീഡിയോ പങ്കിട്ട് അഹാന കുറിച്ചത്.

ഒരു വറ്റ് പോലും പുറത്തുപോകാതെ വളരെ ശ്രദ്ധയോടെയും ആകാംഷയോടെയും ഭക്ഷണം കഴിക്കുന്ന കുഞ്ഞ് അഹാനയുടെ വീഡിയോ മനോഹരമായ കാഴ്ചയാണെന്നാണ് വീഡിയോ വൈറലായപ്പോൾ ആരാധകർ കുറിച്ചത്. അഹാനയുടെ ഭക്ഷണകാര്യത്തിൽ തനിക്ക് അധികം ബുദ്ധിമുട്ടേണ്ടി വരാറില്ലെന്നത് നടിയുടെ അമ്മ സിന്ധുവും പലപ്പോഴായി പറഞ്ഞിരുന്നു.

താൻ എന്ത് ഭക്ഷണം തയ്യാറാക്കിയാലും അഹാന പരാതിയില്ലാതെ കഴിക്കുന്ന കുട്ടിയാണെന്നാണ് സിന്ധു കൃഷ്ണകുമാർ പറയാറുള്ളത്. അഹാനയാണ് കൃഷ്ണകുമാറിന്റെ മക്കളിൽ മൂത്ത കുട്ടി. യുട്യൂബ് വീഡിയോകളിൽ അഹാന പങ്കുവെക്കുന്ന ഫുഡ് റിവ്യു കണ്ട് ആ ഭക്ഷണം ടേസ്റ്റ് ചെയ്യാൻ ഹോട്ടൽ തപ്പി ഇറങ്ങുന്നവരും നിരവധിയാണ്.

അഹാന ഭക്ഷണം കഴിക്കുന്നത് കണ്ടാൽ തന്നെ കാണുന്നവരുടെയും വയറുനിറയുമെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടാറുള്ളത്. പുത്തൻ ടേസ്റ്റുകൾ പരീക്ഷിക്കാനും താൽപര്യമുള്ള കൂട്ടത്തിലാണ് അഹാന കൃഷ്ണ.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X