സ്വപ്നയാത്രയായിരുന്നു അത്, മറക്കാനാവാത്ത മാലിദ്വീപിലെ രണ്ട് ദിവസത്തെ കുറിച്ച് അഹാന, വീഡിയോ വൈറൽ

ലോക്ക് ഡൗൺ ആയതോടു കൂടി താരങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. തങ്ങളുടെ ലോക്ക് ഡൗൺ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം തങ്ങളുടെ പഴയ ചില ഓർമകളും ഷെയർ ചെയ്യാറുണ്ട്. താരങ്ങളിൽ കൂടുതൽ പേരും .യാത്രകളെ സ്നേഹിക്കുന്നവരാണ് ലോക്ക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ഈ യാത്രകളെയായിരിക്കും. പലരും ഇത് തുറന്ന് സമ്മതിച്ചിട്ടുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി അഹാന കൃഷ്ണയുടെ മാലി ദ്വീപ് യാത്ര വിശേഷങ്ങളാണ്. തന്റെ യൂട്യൂബ് ചാനലിലൂടൊണ് താരം പങ്കുവെച്ചിരിക്കുന്നത്.

അഹാനയുടേയും കുടംബത്തിന്റേയും മാലി ദ്വീപ് യാത്ര ചിത്രങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താരങ്ങൾ തന്നെയാണ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചത്. ജനുവരിയിലായിരുന്നു ഇവർ കുടുംബസമേതം മാലി ദ്വീപിലേക്ക് യാത്ര തിരിച്ചത്.യാത്രയെ സ്നേഹിക്കുന്നവർക്ക് ഈ ലോക്ക് ഡൗൺ കാലത്ത് അഹാനയുടെ വീഡിയോ അൽപം ആശ്വാസം പകരും. മാലി ദ്വീപിൽ തങ്ങളെ അമ്പരപ്പിച്ച കാഴ്ചകളെ കുറിച്ചാണ് അഹാന വീഡിയോയിൽ പറയുന്നത്.

 ഏറെ  കാലത്തെ  സ്വപ്നം

മാലി ദ്വീപിലേയ്ക്കുള്ള യാത്ര അഹാനയുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു. കേരളത്തിന്റെ അടുത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ പോയി വരാൻ അധികം ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. .സഹോദരിമാരായ ദിയ, ഇഷാനി, ബെസ്റ്റ് ഫ്രണ്ട് റിയ എന്നിവര്‍ക്കൊപ്പമായിരുന്നു അഹാനയുടെ ഈ സ്വപ്നയാത്ര. കുറുംബ സ്റ്റാർ റിസോർട്ടിലായിരുന്നു അഹാനയുടേയും സഹോദരിമാരുടേയും താമസം. ഒരു ല്ക്ഷ്വറി റിസോർട്ടാണിത്.

   തുടക്കം ബോട്ട് യാത്രയിലൂടെ

ഒരു ബോട്ട് .യാത്രയിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. 10 മിനിറ്റ് ബോട്ട് യാത്രയ്ക്ക് ശേഷമാണ് ഇവർ റിസോർട്ടിൽ എത്തിച്ചേരുന്നത്. താൻ ഇതുവരെ താമസിച്ചതിൽ ഏറ്റവും അടിപൊളി റൂം എന്നാണ് റിസോർട്ടിനെ കുറിച്ച് അഹാന വീഡിയോയിൽ പറയുന്നത്.സ്പായും രണ്ടു ഔട്ട്‌ഡോര്‍ സ്വിമ്മിങ് പൂളുകളും മിനിബാറുകളും ടെന്നീസ് കോര്‍ട്ടും ഫിറ്റ്‌നസ് സെന്ററുകളുമുള്ള റിസോർട്ടാണിത്.

  കൊതിയൂറം വിഭവങ്ങൾ

മാലി ദ്വീപിലെ ഭക്ഷണത്തിനെ കുറിച്ചും അഹാന വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. ഉച്ചയ്ക്കാണ് ഇവർ റിസോർട്ടിൽ എത്തുന്നത്. അതിരുചികരമായ ഭക്ഷണങ്ങളായിരുന്നു റിസോട്ടിൽ ഇവരെ കാത്തിരുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയിൽ അഹാന പങ്കുവെച്ചിട്ടുണ്ട്. തുടര്‍ന്ന് റിസോര്‍ട്ടിനു തൊട്ടു പിറകിലുള്ള ബീച്ചില്‍ നീന്തിത്തുടിക്കുന്ന അഹാനയുടെയും സഹോദരിമാരുടെയും ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

മാലിദ്വീപിലെ സൂര്യോദയം

രണ്ട് ദിവസത്തെ ട്രിപ്പായിരുന്നു. അതിമനോഹരമായ സൂര്യോദയത്തോട് കൂടിയാണ് രണ്ട് ദിവസം ആരംഭിക്കുന്നത്. സാൻഡ്ബാങ്കിലേയ്ക്കുള്ള ബോട്ട് യാത്രയും സ്കൂബ ഡൈവിങ്ങുമായിരുന്നു രണ്ടാം ദിവസത്തെ വീഡിയോയിലെ പ്രധാന ഹൈലൈറ്റ്.സ്കൂബ ഡൈവ് ചെയ്യുന്ന അഹാനയേയും സഹോദരിമാരേയും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.മൂന്നാം ദിവസം യാത്ര അവസാനിപ്പിക്കുമ്പോൾ മാലി ദ്വീപിന്റെ ഓർമയ്ക്കായി അവിടെ നിന്നുമുളള നിന്നുള്ള മണലും കല്ലുമെല്ലാം അഹാന സൂക്ഷിച്ചു വച്ചിട്ടുണ്ട്

വീഡിയോ കാണാം

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X