twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പത്ത് വർഷങ്ങൾക്ക് ശേഷവും അതേ ആവേശം തന്നെ, സിംഗപ്പൂർ വിശേഷങ്ങളുമായി ആഹാനയും കുടുംബവും

    |

    മലയാളികൾക്ക് ഏറെ സുപരിചിതരായ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിൻ്റേത്. അച്ഛന് പിന്നാലെ മക്കളും അഭിനയ രം​ഗത്തേക്ക് ചുവട് വെച്ചിട്ടുണ്ട്. മൂത്ത മകൾ അഹാനയായിരുന്നു ആദ്യം സിനിമയിലേക്ക് എത്തിയത്. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് വീട്ടിലെ എല്ലാവരും. എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. നടി ആഹാനയുടെയും സഹോദരിമാരുടെ വീഡിയോകൾക്ക് ആരാധകരും ഏറെയാണ്.

    ഇപ്പോഴിതാ ഒരു സിംഗപ്പൂർ യാത്രയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ആഹാന. നീണ്ട പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിംഗപ്പൂരിലേക്ക് യാത്ര ചെയ്തതിന്റെ സന്തോഷത്തിലാണ്. ആഹാനയാണ് യാത്രയുടെ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചത്. ദിയയും ഇഷാനിയും ഹൻസികയും എല്ലാവരും അവരവരുടെ പേജിലൂടെ സിംഗപ്പൂർ വിശേഷങ്ങൾ പങ്കുവെക്കുന്നുണ്ട്. എന്നാൽ ഇവരുടെ അമ്മ സിന്ധു പങ്കുവെച്ച ചിത്രമാണ് ഇതിൽ ഏറെ ശ്രദ്ധേയം.

    2012 ൽ പോയ അതേ സ്ഥലം

    2012ൽ സിംഗപ്പൂരിൽ സന്ദർശിച്ച അതേ സ്ഥലത്ത് തന്നെയാണ് 2022ലും ഇവർ എത്തിയത്. ഈ രണ്ടു ചിത്രങ്ങളും ഒന്നിച്ചു പങ്കുവെച്ചിരിക്കുകയാണ് . 2012 എടുത്ത ആദ്യ ചിത്രത്തിൽ ഇതുപോലെ തന്നെ ഓരോരുത്തരും അവർ നേരത്തെ നിന്ന സ്ഥാനത്ത് അതേപോലെ നിൽക്കാൻ ശ്രമിച്ചു കൊണ്ടാണ് 2022ലെ ചിത്രവും റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. 'പത്തുവർഷങ്ങൾക്കു ശേഷം, അതേസമയത്ത്, അതേ സ്ഥലത്ത്, അതേ ആകാംക്ഷയോടെ' എന്നാണ് സിന്ധു ചിത്രത്തിന് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്.

    ഇനി മഞ്ജു വെറുതെ അഭിനയിക്കാമെന്ന് പറഞ്ഞാലും ആ കഥാപാത്രം മഞ്ജുവിന് കൊടുക്കില്ലെന്ന് തിരക്കഥാകൃത്ത്ഇനി മഞ്ജു വെറുതെ അഭിനയിക്കാമെന്ന് പറഞ്ഞാലും ആ കഥാപാത്രം മഞ്ജുവിന് കൊടുക്കില്ലെന്ന് തിരക്കഥാകൃത്ത്

    സ്റ്റീവ് ലോപസ്

    നിമിഷനേരം കൊണ്ട് ചിത്രം പ്രേക്ഷക ശ്രദ്ധനേടുകയും ചെയ്യും. സിന്ധുവിൻ്റെ യൂട്യൂബ് വിശേഷങ്ങൾ അറിയാനും നിരവധി ആരാധകർ ഉണ്ട്. വളരെ തൻമയത്വത്തോടെയുള്ള അവതരണ ശൈലിയാണ് ഇവരുടേത്. ഞാൻ സ്റ്റീവ് ലോപ്സ് ആയിരുന്നു ആദ്യ സിനിമ. പിന്നാലെ അഹാനയുടെ തന്നെ ലൂക്ക എന്ന സിനിമയിൽ താരത്തിന്റെ ബാല്യകാലം അവതരിപ്പിച്ച് ഇളയ സഹോദരി ഹൻസികയും സിനിമയിലേക്ക് എത്തി.

    ശേഷമാണ് രണ്ടാമത്തെ സഹോദരി ഇഷാനി മമ്മൂട്ടി ചിത്രം വണ്ണിലൂടെ അരങ്ങേറുന്നത്. സഹോദരിമാരുമായുള്ള അടുപ്പത്തെ കുറിച്ച് അഹാന പറയുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

    എനിക്ക് ഒന്നിനോടും ഒരു താത്പര്യമില്ല, വീട്ടിൽ പോവാനും തോന്നുന്നു, മഷുവിൻ്റെ അസുഖത്തെക്കുറിച്ച് ബഷീർ ബഷിഎനിക്ക് ഒന്നിനോടും ഒരു താത്പര്യമില്ല, വീട്ടിൽ പോവാനും തോന്നുന്നു, മഷുവിൻ്റെ അസുഖത്തെക്കുറിച്ച് ബഷീർ ബഷി

    കുടുംബം

    തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, മക്കളെ സുഹൃത്തുക്കളായി കാണുന്ന ഒരച്ഛനും അമ്മയും. പാട്ടും ചിരിയും ഡാൻസും തമാശയുമൊക്കെയായി എപ്പോഴും ഒരു പോസിറ്റീവ് വൈബ് ഉള്ള ഒരു കുടുംബം. ഇവരുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കും താത്പര്യമാണ്. കൃഷ്ണയുടെ മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെ അഹാദിഷിക എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. അഹാദിഷിക എന്ന പേരിൽ നിരവധി ഫാൻസ് ഗ്രൂപ്പുകളും ഉണ്ട്.

    'അമ്മയെ അലട്ടിയ ആശങ്ക അതാണ്', കുഞ്ഞിമണിയുടെ പേരൊക്കെ നേരത്തെ തന്നെ കണ്ടുവെച്ചിട്ടുണ്ടെന്ന് യുവ കൃഷ്ണ'അമ്മയെ അലട്ടിയ ആശങ്ക അതാണ്', കുഞ്ഞിമണിയുടെ പേരൊക്കെ നേരത്തെ തന്നെ കണ്ടുവെച്ചിട്ടുണ്ടെന്ന് യുവ കൃഷ്ണ

    പുതിയ വെബ്സീരീസ്

    'അഭിലാഷ് സുധീഷ്' സംവിധാനം ചെയ്യുന്ന ഒരു മൈക്രോ വെബ് സീരീസിലാണ് അഹാന കൃഷ്‍ണ ഇനി നായികയാകുന്നത്. 'മി മൈസെൽഫ് ആൻഡ് ഐ' എന്നാണ് വെബ് സീരീസിന്റെ പേര്. ആകെ ഏഴ് എപ്പിസോഡുകളാണുള്ളത്. എല്ലാ രാത്രിയും ഒരു കോഫി ഷോപ്പിൽ കണ്ടുമുട്ടുന്ന മൂന്നുപേരുടെ കഥയാണ് സീരീസിൽ പറയുന്നത്.

    'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള', 'ലൂക്ക', 'പതിനെട്ടാം പടി', 'പിടികിട്ടാപ്പുള്ളി' എന്നിവയാണ് അഹാനയുടെ റിലീസ് ആയ മറ്റ് ചിത്രങ്ങൾ. 'നാൻസി റാണി', 'അടി' എന്നിവയാണ് അഹാനയുടെ റിലീസ് ആകാനുള്ള ചിത്രങ്ങൾ.

    Read more about: ahaana krishna
    English summary
    Actress Ahaana Krishna Shares a memory picture before ten years and now goes viral on social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X