ടൊവിനോയുടെ മനോഹരമായ പ്രണയ ഗാനവുമായി അഹാന! വീഡിയോ പുറത്ത്

ടൊവിനോ തോമസ്, സംയുക്ത മേനോൻ മുഖ്യകഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു എടക്കാട് ബെറ്റാലിയൻ. ചിത്രം തിയേറ്ററുകളിൽ എത്തുന്നതിനു മുൻപ് തന്നെ തന്നെ നീ ഹിമമഴയായി വരൂ എന്നു തുടങ്ങുന്ന ഗാനം സൂപ്പർ ഹിറ്റായിരുന്നു . കൈലാസ് മേനോൻ സംഗീത നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ഹരിശങ്കറും നിത്യയും ചേർന്നാണ്.

ahana

ഇപ്പോഴിത ഈ ഗാനം ആലപിച്ച് നടി ആഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്റെ തലയിൽ നിന്ന് ഈ ഗാനം പുറത്തു പോകുന്നില്ല. അതിനാൽ ഇത് ഇവിടെയിടുകയാണ്. നീ ഹിമമഴയായി വരൂ... എന്ത് മനോഹരമായ ഗാനമാണിത്. സമീപകാലത്ത് പുറത്തിറങ്ങിയ മികച്ച ഡ്യുയറ്റുകളിൽ ഒന്ന്. അത് വളരെ മനോഹരമായി ആലപിച്ചിട്ടുമുണ്ട്. വീഡിയോയ്ക്കൊപ്പം താരം കുറിച്ചു.

അഹാനയുടെ പാട്ട് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നടിയെ അഭിനന്ദിച്ച് സംഗീത സംവിധായകൻ കൈലാസ് മേനോൻ രംഗത്തെത്തിയിരുന്നു. ഞാൻ എപ്പോഴും പറയുന്നതു പോലെ, നിന്റെ ശബ്ദം വളരെ ഭംഗിയുളളതും ഉറച്ചതുമാണ്. ലൂക്കയിലും എനിയ്ക്ക് ഏറ്റവും ഇഷ്ടമായതും അതാണ്. ഇനിയും പാടുക- കൈലാസ് മേനോൻ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X