'അവൻ എന്നെ തിരിച്ചറിഞ്ഞു... നകുലിന്റെ തിരിച്ചുവരവ് വിദൂരമല്ല... പ്രാർത്ഥനയിൽ അവനെയും ഉൾപ്പെടുത്തുക'; അഹാന!

സൗഹൃദങ്ങൾ നിലനിർത്തുന്ന കാര്യത്തിൽ വളരെ ഏറെ ശ്രദ്ധ പുലർത്തുന്നയാളാണ് യുവനടിയും യുട്യൂബ് വ്ലോ​ഗറുമായ അഹാന കൃഷ്ണ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഹാന മലയാള സിനിമയുടെ ഭാ​ഗമാണ്. ലൂക്ക അടക്കം നിരവധി സിനിമകളിൽ നായികയായും മറ്റും അഭിനയിച്ചിട്ടുള്ള അഹാനയ്ക്ക് സിനിമാ ജീവിതത്തിലൂടെ ലഭിച്ചൊരു സുഹൃത്താണ് നടനും നർത്തകനും റിയാലിറ്റി ഷോ താരവുമായ നകുൽ തമ്പി. പതിനെട്ടാം പടി എന്ന അഹാന കൃഷ്ണ സിനിമയിൽ സ്കൂൾ വിദ്യാർത്ഥിയായി വേഷമിട്ടിരുന്നു നകുൽ തമ്പി.

നകുലും സുഹൃത്തും സഞ്ചരിച്ച കാർ 2020 ജനുവരിയിലാണ് തമിഴ്നാട്ടിലെ കൊടൈക്കനാലിൽ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ നകുൽ തമ്പി ദീർഘകാലമായി ചികിത്സയിലാണ്. പതിനെട്ടാം പടി സിനിമയിലെ ചട്ടമ്പികുട്ടികളെ പഠിപ്പിക്കാൻ വന്ന ആനി ടീച്ചർ എന്ന അധ്യാപികയുടെ വേഷമായിരുന്നു അഹാനയുടേത്.

Ahaana Krishna

വിദ്യാർഥിക്കൂട്ടത്തിലെ പ്രമുഖന്മാരിൽ ഒരാളുടെ വേഷമായിരുന്നു നകുലിന്റേത്. ആ സിനിമ മുതലാണ് നകുലും അഹാനയും തമ്മിൽ വലിയൊരു സൗഹൃദം രൂപപ്പെട്ടത്. നകുലിന് അപകടം സംഭവിച്ചശേഷം സാധിക്കുമ്പോഴെല്ലാം നകുലിനെ കാണാനും അവന്റെ സുഖ വിവരങ്ങൾ അന്വേഷിക്കാനും അഹാന കൃഷ്ണ സമയം കണ്ടെത്താറുണ്ട്. അപകടത്തിനുശേഷം മുടങ്ങാതെ നകുലിന്റെ പിറന്നാൾ ദിനത്തിൽ കുറിപ്പ് പങ്കുവെക്കുന്നവരിൽ ഒരാളും അഹാന മാത്രമാണ്.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം നകുലിനെ സന്ദർശിച്ചതിനെ കുറിച്ചും അവന്റെ ഇപ്പോഴത്തെ ആരോ​ഗ്യസ്ഥിതിയെ കുറിച്ചും അഹാന പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. നകുലിന്റെ ആരോ​ഗ്യസ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടെന്നും തന്നെ അവൻ തിരിച്ചറിഞ്ഞെന്നുമാണ് അഹാന പുതിയ കുറിപ്പിൽ പറഞ്ഞത്.

'നാല് വർഷം മുമ്പ് നേരിട്ട ദൗർഭാഗ്യകരമായ അപകടത്തെ തുടർന്ന് നകുൽ തമ്പിയുടെ നിലവിലെ ആരോഗ്യസ്ഥിതി എന്താണെന്ന് അന്വേഷിച്ച് നിങ്ങളിൽ പലരും എനിക്ക് സന്ദേശമയച്ചിരുന്നു. ഇപ്രാവശ്യം ബാംഗ്ലൂരിൽ പോയപ്പോൾ അവനെ ഞാൻ വീട്ടിൽ പോയി കണ്ടു. അവൻ്റെ നിലവിലെ അവസ്ഥയെക്കുറിച്ച് ഒരു ചെറിയ അപ്‌ഡേറ്റ് പങ്കിടാമെന്ന് ഞാൻ കരുതുന്നു.'

'നകുൽ തീർച്ചയായും സുഖം പ്രാപിക്കുന്നതിൽ ചെറിയ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അവന് ഓർമകൾ തിരികെ വരുന്നതിൽ ചെറിയ മാറ്റമുണ്ടായിട്ടുണ്ട്. അത് അവൻ‌ പ്രകടിപ്പിക്കുന്നുണ്ട്. കൈകളും കാലുകളും ഉപയോഗിച്ച് ചലനത്തിൻ്റെ വ്യാപ്തി വർധിപ്പിക്കാനുള്ള ചെറിയ ശ്രമങ്ങളും അവൻ നടത്തുന്നുണ്ട്. അവൻ എന്നെയും റിയയെയും തിരിച്ചറിഞ്ഞു.'

Ahaana Krishna

'എന്നിരുന്നാലും ഇത് ദീർഘവും ശാശ്വതവുമായ പോരാട്ടമാണ്. അവൻ ആരോഗ്യവാനായി കണ്ടതിൽ ഞങ്ങൾക്ക് സന്തോഷമായി. നകുൽ വീണ്ടും തിരിച്ച് വന്ന് പഴയതുപോലെ ആകുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. മിസ് യു നകുൽ ബേബി. നകുൽ ഞങ്ങളുടെ ശോഭയുള്ള, സന്തോഷമുള്ള, ഊർജ്ജസ്വലനായ സ്വീറ്റ് ബേബിയാണ്.'

'ഞങ്ങൾ എല്ലാവരും നിന്നെ മിസ് ചെയ്യുന്നു. നിന്റെ മാന്ത്രികതയിലേക്ക് നീ മടങ്ങിവരുന്നതുവരെ കാത്തിരിക്കാനാവില്ല.. അത് വിദൂരമല്ലെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ പ്രാർത്ഥനയിൽ അവനെ കൂടി ഉൾപ്പെടുത്തുക', എന്നാണ് നകുലിനൊപ്പമുള്ള ഫോട്ടോയും വീഡിയോയും പങ്കിട്ട് അഹാന എഴുതിയത്. അപകടത്തിൽപ്പെട്ടപ്പോൾ വെറും 20 വയസ് മാത്രമായിരുന്നു നകുലിന്റെ പ്രായം.

അപകടത്തിൽ നകുലിന്റെ മസ്തിഷ്ക്കത്തിനും നട്ടെല്ലിനും സാരമായി പരിക്കേറ്റിരുന്നു. വൻ തുക ചെലവഴിച്ചാണ് നകുലിന്റെ ചികിത്സ നടത്തിയത്. ചലച്ചിത്ര താരങ്ങളും ഒപ്പം ചേർന്ന് ക്രൗഡ്ഫണ്ടിംഗ് വഴി പണം സ്വരൂപിച്ചിരുന്നു.

സുഹൃത്തായ പ്രിയ വാര്യർ നകുലിനെ സന്ദർശിക്കാൻ ഇടയ്ക്ക് എത്താറുണ്ട്. ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ നിന്നുമാണ് നകുൽ സിനിമയിലെത്തിയത്. റിയാലിറ്റി ഷോ മത്സരാർത്ഥിയായിരുന്ന സമയത്ത് ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്നവരിൽ ഒരാൾ നകുലായിരുന്നു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X