'മുതിർന്നിട്ടും കുട്ടിക്കളി മാറിയിട്ടില്ല... പാവകളെ കെട്ടിപിടിച്ചാണോ ഉറക്കം'; അഹാന കൃഷ്ണയുടെ ബെഡ്റൂം വിശേഷങ്ങൾ

നടൻ കൃഷ്ണകുമാറിന്റെ കുടുംബം സോഷ്യൽമീഡിയയിൽ എപ്പോഴും സജീവമാണ്. ക്യാമറകൾ ഉറങ്ങാത്ത വീടെന്നാണ് ആരാധകർ കൃഷ്ണകുമാറിന്റെ കുടുംബത്തെ കുറിച്ച് തമാശയായി പറയാറുള്ളത്. നാല് പെൺമക്കളും ഭാര്യയും അടങ്ങുന്നതാണ് കൃഷ്ണകുമാറിന്റെ കുടുംബം. വീട്ടിലെ ആറ് അം​ഗങ്ങൾക്കും യുട്യൂബ് ചാനലുണ്ട്. എല്ലാവർക്കും ലക്ഷക്കണക്കിന് ആരാധകരുമുണ്ട്. സിനിമയും രാഷ്ട്രീയപ്രവർത്തനവും ഒരുമിച്ച് കൊണ്ടുപോകുന്നതുകൊണ്ട് യുട്യൂബിൽ സജീവമായി നിൽക്കാത്ത ഒരാൾ കൃഷ്ണകുമാർ മാത്രമാണ്.

ഭാര്യ സിന്ധുവും മക്കളായ അഹാനയും ദിയയും ഇഷാനിയും ​ഹൻസികയുമെല്ലാം ലക്ഷങ്ങളാണ് യുട്യൂബിലൂടെ സമ്പാദിക്കുന്നത്. കൃഷ്ണകുമാറിന്റെ മക്കളിൽ ആദ്യം സിനിമയിൽ എത്തിയത് മൂത്തമകൾ അഹാന കൃഷ്ണയാണ്. ഇരുപതുകളുടെ തുടക്കത്തിൽ തന്നെ നായികയായ അഹാന ഇതുവരെ അഞ്ചോളം സിനിമകൾ ചെയ്തു. എന്നാൽ വാരിവലിച്ച് സിനിമകൾ ചെയ്യണമെന്ന് ചിന്തിക്കുന്നയാളുമല്ല ആഹാന.

Ahaana Krishna

നടി എന്നതിലുപരിയായി നല്ലൊരു ​ഗായികയും നർത്തകിയുമെല്ലമാണ് അഹാന. അഹാനയുടെ കുടുംബത്തിലെ എല്ലാവരും വ്ലോ​ഗിങ് ചെയ്യുന്നവരാണെങ്കിലും ആളുകൾ ഏറെയും ഇഷ്ടപ്പെടുന്നത് അഹാനയുടെ വ്ലോ​ഗുകൾ കാണാനാണ്. എഡിറ്റിങിൽ അടക്കം പുലിയാണ് അഹാന. അതുകൊണ്ട് കൂടിയാണ് അഹാനയുടെ വീഡിയോകൾക്ക് ആരാധകർ കൂടുതൽ. ഇപ്പോഴിതാ അഹാന പങ്കിട്ട ചില വിശേഷങ്ങളാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്.

തന്റെ വാട്സ്ആപ്പ് ചാനലിലാണ് പുത്തൻ വിശേഷങ്ങൾ അഹാന പങ്കിട്ടിരിക്കുന്നത്. വാട്സ് ആപ്പ് ചാനൽ ആരംഭിച്ചപ്പോൾ ഞൊടിയിടയിൽ ആരാധകരെ നേടിയ യുവനടി കൂടിയാണ് അഹാന കൃഷ്ണ. സെപ്റ്റംബർ മാസം 15നാണ് അഹാന കൃഷ്ണ വാട്സാപ്പ് ചാനൽ ആരംഭിച്ചത്. വളരെ കുറച്ചുമാത്രം പോസ്റ്റുകളേയുള്ളൂവെങ്കിലും അത് കാണാൻ വരുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.

ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ അഹാനയുടെ വാട്സാപ്പ് ഫോളോവേഴ്‌സിന്റെ എണ്ണം ലക്ഷങ്ങളാണ്. അഹാന മാത്രമുള്ളതും കൂടെ അനുജത്തിമാരോ സുഹൃത്തുക്കളോ ഉള്ളതുമായ പോസ്റ്റുകൾ അഹാനയുടെ പേജിൽ നിരന്തരം കാണാം. എല്ലാ പോസ്റ്റിനും ലൈക്ക് ചെയ്യാനും കമന്റ്റ് ചെയ്യാനും ആരാധകർ എത്തിച്ചേരാറുണ്ട്. ഇപ്രാവശ്യം താനും അനിയത്തിമാരും ഉറങ്ങുന്ന ബെഡ്റൂം വിശേഷങ്ങളാണ് അഹാന പങ്കിട്ടത്.

ഇത്രയും വലുതായിട്ടും ഇനിയും കുസൃതി മാറാത്ത തന്റെയും സഹോദരിമാരുടെ മുറിയിലെ ഒരു രസക്കാഴ്ചയാണ് അഹാന പോസ്റ്റ് ചെയ്തത്. രാത്രിയിൽ ഗുഡ്നൈറ്റ് പറയാൻ ആരാധകർക്ക് മുന്നിലെത്തിയ അഹാന കൃഷ്ണ തന്റെ കട്ടിലിലെ ഒരു കാഴ്ച കൂടി ഉൾപ്പെടുത്തിയിരുന്നു. അതിനൊപ്പം ഒരു ക്യാപ്‌ഷനും.

Ahaana Krishna

കൊച്ചുകുഞ്ഞുങ്ങൾ കളിക്കുന്ന സോഫ്റ്റ് ഡോൾസ്‌ കട്ടിലിൽ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നത് കാണാം. എനിക്കും അനുജത്തിമാർക്കും ഞങ്ങളുടെ മുറി നിറയെ പാവകളുണ്ടെന്നാണ് അഹാന ചിത്രം പങ്കിട്ട് കുറിച്ചത്. ഈ പാവക്കുട്ടികൾക്കിടയിലാണ് അഹാനയുടെയും സഹോദരിമാരുടെയും ഉറക്കം. അഹാനയും സഹോദരിമാരുമെല്ലാം ഒരുമിച്ചാണ് ഇപ്പോഴും ഉറങ്ങാറുള്ളത്.

ആരെങ്കിലും ഒരാൾ വിവാഹം കഴിച്ച് പോകുന്നതുവരെ മക്കൾ തങ്ങൾക്കൊപ്പം തന്നെ ഒരു ബെഡ് റൂമിൽ ഉറങ്ങുമെന്നാണ് മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ കൃഷ്ണ കുമാർ പറഞ്ഞത്. അഹാന കൃഷ്ണയും ഇളയ അനുജത്തി ഹൻസികാ കൃഷ്ണയും തമ്മിൽ മാത്രമാണ് 10 വയസിന്റെ പ്രായ വ്യത്യാസമുള്ളത്. ഹൻസിക മാത്രമെ ഈ വീട്ടിൽ വിദ്യാർത്ഥിനിയായുള്ളൂ.

മറ്റ് മൂന്നുപരും അവരുടെ കരിയർ കണ്ടെത്തിക്കഴിഞ്ഞു. അഹാനയുടെ സഹോദരിമാരിൽ ഇഷാനിയും ഹൻസികയും സിനിമയിൽ ഇതിനോടകം അരങ്ങേറി കഴിഞ്ഞവരാണ്. അഹാനയുടെ കുട്ടിക്കാലം ലൂക്കയിൽ അവതരിപ്പിച്ചത് ഹൻസികയായിരുന്നു. മമ്മൂട്ടി ചിത്രം വണ്ണിൽ കോളജ് വിദ്യാർത്ഥിയായാണ് ഇഷാനി അഭിനയിച്ചത്. അഹാനയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ ഫഹ​ദ് ഫാസിൽ നായകനായ പാച്ചുവും അത്ഭുതവിളക്കുമാണ്. അതിന് മുമ്പ് ഷൈൻ ടോം ചാക്കോയുടെ അടിയെന്ന സിനിമയിൽ നായികവേഷം ചെയ്തിരുന്നു അഹാന. നാൻസി റാണിയാണ് അണിയറയിൽ ഒരുങ്ങുന്ന സിനിമ.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X