സഹോദരിയ്ക്ക് പണി കൊടുക്കുമ്പോൾ ഇങ്ങനെ കൊടുക്കണം, അഹാനയ്ക്ക് ഗുലുമാൽ ക്വട്ടേഷനുമായി ദിയ
സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും അഹാനയ്ക്കും സഹോദരിമാർക്കും കൈനിറയെ ആരാധകരാണ്. അഭിനയം, ഡാൻസ് പാട്ട് എന്നിങ്ങനെ എല്ലാ മേഖലയിലും അഹാനയും സഹോദരിമാരും തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണിവർ . തങ്ങളുടെ ചെറിയ സന്തോഷങ്ങളും വീട്ടിലുണ്ടാകുന്ന ചെറിയ നിമിഷങ്ങളും ഇവർ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇത് തന്നെയാണ് അഹാനയേയും സഹോദരിമാരേയു പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാക്കുന്നത്.
വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ അഹാന പ്രത്യക്ഷപ്പെട്ടിട്ടുള്ളുവെങ്കിലും മലയാളത്തിൽ തന്റേതായ ഒരു സ്ഥാനം സൃഷ്ടിക്കാൻ താരപുത്രിയ്ക്ക് കഴിഞ്ഞിരുന്നു. യൂത്തിന്റേയും കുടുംബ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമാണ് അഹാന . ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അഹാനയ്ക്ക് സഹോദരി ദിയ കൊടുത്ത ഒരു പണിയാണ്.

ഒരു ഗുലുമാൽ പണിയാണ് ദിയ അഹാനയ്ക്ക് നൽകിയത്. താരങ്ങൾക്ക് എട്ടിന്റെ പണി കൊടുക്കുന്ന ഗുലുമാൽ അനൂപിനാണ് സഹോദരിയെ പറ്റിക്കാനുള്ള ക്വട്ടേഷൻ കൊടുത്തത്.. ലോക്ക് ഡൗൺ ആയതു കൊണ്ട് അഹാനയ്ക്കുളള പണി ഫോൺ വഴിയാണ് ലഭിച്ചത്. അനൂപിന് എല്ലാവിധത്തിലുള്ള രഹസ്യ പിന്തുണയുമായി ദിയ പരിപാടിയുടെ അവസാനം വരെയുണ്ടായിരുന്നു.

ഒരു പുതുമുഖ സംവിധായകനാണെന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ടായിരുന്നു അനൂപ് ഫോൺ സംഭാഷണം ആരംഭിച്ചത്. തന്റെ കഥ കേൾക്കാൻ സമയമുണ്ടോ എന്നായിരുന്നു ആദ്യ ചോദ്യം. ഉണ്ടെന്ന് അഹാന പറഞ്ഞതോടെ അനൂപ് തന്റെ കഥ പറച്ചിൽ ആരംഭിക്കുകയായിരുന്നു. ആമസോൺ കാടുകളിലൂടെ കഥ ആരംഭിക്കുന്നത്. അവിട കുടുങ്ങിപ്പോയ റണ്ട് കുട്ടികളുടെ കഥയായിരുന്നു അനൂപ് പറഞ്ഞ് തുടങ്ങിയത്. പിന്നീട് ഈ കഥയിലേയ്ക്ക് വില്ലൻമാർ കൂടി വന്നതോടെയാണ് കഥ മാറിയത്. . ഒരു അപ്പൂപ്പനും അമ്മൂമ്മയും ജയിലിൽ നിന്ന് പുറത്തിറങ്ങിയ വിക്രമനും മുത്തുവുമാണ് കുട്ടികളുടെ വില്ലന്മാർ. , കുട്ടികളെ രക്ഷിക്കാനയി ഒരദ്യശ്യശക്തി എത്തുന്നതാണ് സിനിമയുടെ കഥ. അനൂപ് കഥ പറഞ്ഞ് തുടങ്ങിയപ്പോൾ തന്നെ അഹാനയ്ക്ക ചെറിയ സംശയങ്ങൾ തോന്നിയിരുന്നു. ഇത് താരത്തിന്റെ മുഖത്ത് നിന്ന് തന്നെ വ്യക്തവുമായിരുന്നു.

കഥ കേട്ടപ്പോൾ തന്നെ ഇത് എവിടെയോ കേട്ടിട്ടുണ്ടെന്ന് അഹാന പറഞ്ഞിരുന്നു. കഥ കേൾക്കുമ്പോൾ തന്നെ പല അവസരങ്ങളിലും അഹാനയ്ക്ക് ചിരിയടക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് കുട്ടികളുടെ മാസികയിൽ വരുന്ന കഥയല്ലേ എന്ന് ചോദിക്കുമ്പോൾ മായാവിയല്ലേ നിങ്ങൾ ഉദ്യേശിക്കുന്നത് മായവിയെ അല്ലേ എന്നാൽ അതിൽ നിന്ന് ഇത് വളരെ വ്യത്യസ്തമായ കഥയാണെന്നും അനൂപ് പറയുന്നുണ്ട്. മായവിയിൽ രാജു ട്രൗസറാണ് ഇടുന്നത് എന്നാൽ സിനിമയിൽ നായിക പാന്റ്ണെന്നും അനൂപ് പറയുന്നു. ചിത്രത്തിലെ നായകൻ ടൊവിനോ ആണെന്ന് പറയുന്നതോടെ ഈ കഥ അദ്ദേഹത്തിനോട് പറഞ്ഞോ എന്നായിരുന്നു അഹാനയുടെ ചോദ്യം,

ടൊവിനോട് കഥ പറയാനുള്ള ഉത്തരവാദിത്വവും അഹാനയ്ക്ക് നൽകുകയായിരുന്നു. തനിയ്ക്ക് ടൊവിനോയുമായി ഒരു പരിചയവുമില്ലെന്നും അതിനാൽ തന്നെ അഹാന തന്നെ ഇക്കാര്യം പറയണമെന്നും അനൂപ് പറഞ്ഞു. ലൂക്ക കണ്ടപ്പോൾ മുതൽ നിങ്ങളോട് രണ്ട് പേരോടും വലിയ ആരാധനയാണെന്നും ചിത്രത്തിലെ നീഹാരിക എന്ന കഥപാത്രം ഗംഭീരമായിരുന്നെന്നും അനൂപ് പറഞ്ഞു.

ചിത്രം ചെയ്യാൻ താൽപര്യമില്ലെന്ന് പറഞ്ഞതോടെ പ്രതിഫലം എത്ര വേണമെങ്കിലും നൽകാമെന്നുള്ള ഓഫറും അനൂപ് നൽകി. എന്നാൽ കോൾ ഒഴിവാക്കി വിടാൻ അഹാന ശ്രമിക്കുമ്പോൾ വീണ്ടും രാജു രാധയേയും പിടിച്ച് അനൂപ് മുന്നോട്ട് വരുകയായിരുന്നു. ഇത്രയും സഹിച്ചുകേട്ടിരുന്ന അഹാനയ്ക്ക് അവസാനം കാര്യങ്ങൾ പിടികിട്ടി. ഒടുവിൽ അനൂപ് തന്നെ സർപ്രൈസ് പൊളിക്കുകയായിരുന്നു. ഇതെല്ലാം ദിയ കൃത്യമായി ക്യാമറയിൽ ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നിൽ സഹോദരി ദിയ ആണെന്ന് കുറ്റ സമ്മതം നടത്തി കൊണ്ട് പിൻമാറുകയായിരുന്നു...


Click it and Unblock the Notifications











