For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിം​ഗപ്പൂരിൽ വെച്ച് അനിയത്തിമാർക്കൊപ്പം അടിപൊളി ഡാൻസുമായി അഹാന കൃഷ്ണ, വീഡിയോ വൈറൽ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. അച്ഛന് പിന്നാലെ മക്കളും അഭിനയ രം​ഗത്തേക്ക് ചുവട് വെച്ചിട്ടുണ്ട്. മൂത്ത മകൾ അഹാനയായിരുന്നു ആദ്യം സിനിമയിലേക്ക് എത്തിയത്. 2014ൽ പുറത്ത് ഇറങ്ങിയ 'ഞാൻ സ്റ്റീവ് ലോപസ്' എന്ന ചിത്രത്തിൽ 'അഞ്‍ജലി' എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. സിനിമ വലിയ വിജയം കണ്ടില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയ ചിത്രമായി മാറിയിരുന്നു. അഹാനയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

  കൃഷ്ണകുമാറും മക്കളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇൻസ്റ്റ​ഗ്രാമിലൂടെയും യൂട്യൂബിലൂടെയും വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് പ്രേക്ഷകർക്ക് മുന്നിലേക്ക് വരാറുമുണ്ട്. ഇവരെല്ലാം കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ ഇപ്പോൾ സിം​ഗപ്പൂരിൽ പോയിരിക്കുകയാണ്. അവിടെ വെച്ച് സഹോദരിമാർക്കൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോയാണ് അഹാന കൃഷ്ണ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

  'ര​ഗിസാരി' എന്ന ഹിന്ദി പോപ്പുലർ സോം​ഗിനാണ് അഹാനയും സഹോദരിമാരും നൃത്തം ചെയ്തിരിക്കുന്നത്. റീൽസിന് അഹാന നൽകിയ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു. ബോഗൻവില്ലയ്ക്കും മറീന ബേ സാൻഡ്സിനുമിടയിലെ നൃത്തം രസകരമായിരുന്നു'.

  തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, മക്കളെ സുഹൃത്തുക്കളായി കാണുന്ന ഒരച്ഛനും അമ്മയും. പാട്ടും ചിരിയും ഡാൻസും തമാശയുമൊക്കെയായി എപ്പോഴും ഒരു പോസിറ്റീവ് വൈബ് ഉള്ള ഒരു കുടുംബം. ഇവരുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കും താത്പര്യമാണ്. കൃഷ്ണയുടെ മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെ അഹാദിഷിക എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. അഹാദിഷിക എന്ന പേരിൽ നിരവധി ഫാൻസ് ഗ്രൂപ്പുകളും ഉണ്ട്.

  Also Read: 'ഒരു സർപ്രൈസ് ഉണ്ടെന്ന് റോബിൻ', 'സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുന്നു'വെന്ന് ആരതിയും, ഫോട്ടോ വൈറൽ

  'അഭിലാഷ് സുധീഷ്' സംവിധാനം ചെയ്യുന്ന ഒരു മൈക്രോ വെബ് സീരീസിലാണ് അഹാന കൃഷ്‍ണ ഇനി നായികയാകുന്നത്. 'മി മൈസെൽഫ് ആൻഡ് ഐ' എന്നാണ് വെബ് സീരീസിന്റെ പേര്. ആകെ ഏഴ് എപ്പിസോഡുകളാണുള്ളത്. എല്ലാ രാത്രിയും ഒരു കോഫി ഷോപ്പിൽ കണ്ടുമുട്ടുന്ന മൂന്നുപേരുടെ കഥയാണ് സീരീസിൽ പറയുന്നത്.

  Also Read: 'കുളു കുളു' , കുഞ്ഞാവ വരാൻ ഇനി ദിവസങ്ങൾ മാത്രം, പുതിയ വിശേഷം പങ്കുവെച്ച് മൃദുല

  അഹാന കൃഷ്‍ണ പ്രധാന വേഷത്തിലെത്തുന്ന സീരീസിൽ മീരാ നായരും നവാഗതയായ കാർത്തി വിഎസും സഹകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഒപ്പം യൂട്യൂബർ അരുൺ പ്രദീപും, സംസ്ഥാന അവാർഡ് ലഭിച്ച 'ആവാസവ്യൂഹം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ രാജഗോപാലും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

  തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'ഇലവൺത് അവർ പ്രൊഡക്ഷൻ'സാണ് 'മി മൈസെൽഫ് ആൻഡ് ഐ' എന്ന സീരീസ് പുറത്തിറക്കുന്നത്. അഹാന തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും നടൻ പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ച ട്രെയിലറിനും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.

  Also Read: ഉയരക്കൂടുതൽ കാരണം അധ്യാപകർ പിന്നിലാക്കിയിട്ടുണ്ട്, എൻ്റെ ജീവിതം മാറിമറിയാൻ കാരണവും അതു തന്നെയെന്ന് റിതു മന്ത്ര

  'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള', 'ലൂക്ക', 'പതിനെട്ടാം പടി', 'പിടികിട്ടാപ്പുള്ളി' എന്നിവയാണ് അഹാനയുടെ റിലീസ് ആയ മറ്റ് ചിത്രങ്ങൾ. ഇതിൽ 'ലൂക്ക'യുടെ ഛായാഗ്രഹണം നിമിഷ് രവി ആയിരുന്നു. 'നാൻസി റാണി', 'അടി' എന്നിവയാണ് അഹാനയുടെ റിലീസ് ആകാനുള്ള ചിത്രങ്ങൾ.

  Read more about: ahaana krishna
  English summary
  Actress Ahana Krishna Latest instagram reels with sisters goes viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X