'അവൾക്ക് സർപ്രൈസ് ​ഗിഫ്റ്റ് കൊടുത്താൻ എനിക്ക് മൊതലാകും'; അനിയത്തിയെ കുറിച്ച് അഹാന കൃഷ്ണ

മലയാള സിനിമയിലെ യുവ നായികമാരിൽ ഒരുപാട് ആരാധകരുള്ള നടിയാണ് അഹാന കൃഷ്ണ. ഞാൻ സ്റ്റീവ്‌ലോപ്പസിലൂടെ എത്തിയ താരം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ സജീവമായി. മികച്ച നടി മാത്രമല്ല താനൊരു നല്ല നർത്തകിയും പാട്ടുകാരിയുമാണ് എന്ന് തെളിയിച്ച നടി കൂടിയാണ് അഹാന. സോഷ്യൽ മീഡിയയിലും വളരെ സജീവമായ താരം ഇടക്കിടെ തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. കൂടാതെ താരത്തിന്റെ പാട്ടുകളും ഡാൻസ് വീഡിയോകളും ആരാധകരുമായി പങ്കുവക്കാറുണ്ട്. ലോക്ക് ഡൗൺ കാലത്താണ് അഹാന നേരംപോക്കിനായി യുട്യൂബ് ചാനൽ ആരംഭിച്ചത്.

കണ്ടന്റ് ക്രിയേറ്റിവിറ്റിയിൽ അനിയത്തിമാരേയും അച്ഛനേയും അമ്മയേയും കടത്തിവെട്ടിയാണ് അഹാന വീ‍ഡിഡോകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. 2021ൽ അഹാന മ്യൂസിക് വീഡിയോ ഒരുക്കി സംവിധാനത്തിലേക്കും ചുവടുവെച്ചിരുന്നു. തോന്നൽ എന്ന മ്യൂസിക് ആൽബമാണ് ആദ്യമായി അഹാന സംവിധാനം ചെയ്തത്. താരത്തിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ആൽബം മണിക്കൂറുകൾക്കകമാണ് ട്രെൻറിങ്ങ് ലിസ്റ്റിൽ ഇടംനേടിയത്. അമ്മയുടെ രുചിയൂറുന്ന കേക്കിന്റെ സ്വാദ് നാവിലെത്തിയ മകൾ സ്റ്റാർ ഹോട്ടലിൽ ആ പഴയ റെസിപ്പി വീണ്ടും പരീക്ഷിക്കുന്നതാണ് തോന്നലിൻറെ കഥാതന്തു.

പ്രേക്ഷകരുടെ പ്രിയനടി

ഷെഫായി അഹാന തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. ഒപ്പം ബാലതാരം തെന്നലും വീഡിയോയിൽ അഭിനയിച്ചിരുന്നു. ഗോവിന്ദ് വസന്ത ഈണമൊരുക്കിയ ആൽബത്തിന് വേണ്ടി ഷറഫുവാണ് വരികളെഴുതിയത്. ഹനിയ നഫിസയാണ് ​ഗാനം ആലപിച്ചത്. ഛായാഗ്രഹണം നിമിഷ് രവിയാണ് നിർവഹിച്ചത്. രാജീവ് രവിയുടെ സംവിധാനത്തിലെത്തിയ ചിത്രം ഞാൻ സ്റ്റീവ് ലോപ്പസിൽ അഞ്‍ജലി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രം സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയ ചിത്രമായി മാറി. അഹാനയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളിലും അഹാനയുടേതായി പുറത്തെത്തി. നാൻസി റാണി, അടി എന്നിവയാണ് അഹാന അഭിനയിച്ചതിൽ പുറത്തുവരാനുള്ള ചിത്രങ്ങൾ.

സംവിധാനത്തിലും മികവ് തെളിയിച്ചു

ഇപ്പോൾ കു‍ഞ്ഞനിയത്തി ഹൻസികയ്ക്ക് മനോഹരമായ ​ഗിഫ്റ്റ് സർപ്രൈസായി നൽകിയതിന്റെ വീഡിയോയുമായി എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. ഹൻസിക നാളുകളായി മനസിൽ കൊണ്ടുനടക്കുന്ന മാക് ബുക്ക് എയർ ലാപ്ടോപ്പ് എന്ന ആ​ഗ്രഹമാണ് അഹാന സാധിച്ച് കൊടുത്തത്. ഹൻസിക സർപ്രൈസുകൾ ഇഷ്ടപ്പെടുന്നയാളാണെന്നും അഹാന പറഞ്ഞു. അമ്പത് രൂപയുടെ ​ഗിഫ്റ്റ് സർപ്രൈസായി നൽകിയാൽ പോലും ഹൻസിക അഞ്ഞൂറ് രൂപയുടെ എക്സ്പ്രഷൻ തരുമെന്നും അത് കാണുമ്പോൾ സർപ്രൈസ് കൊടുത്തവരുടെ മനസ് പോലും നിറയുമെന്നും അഹാന പറയുന്നു. 'സർപ്രൈസ് ഇഷ്ടമുള്ള ആളാണ് ഹൻസു. എന്തെങ്കിലും സർപ്രൈസ് കിട്ടുന്നത് ഹൻസുവിന് വളരെ സന്തോഷമാണ്. വളരെ എക്സൈറ്റഡായാണ് ഹൻസിക റിയാക്റ്റ് ചെയ്യുക. അതിനാൽ ഹൻസികയ്ക്ക് സർപ്രൈസ് കൊടുക്കാൻ എനിക്കേറെയിഷ്ടമാണ്...' അഹാന പറയുന്നു.

അമ്മുവിന്റെ ഹൻസു

എഡിറ്റിംഗിലൊക്കെ നല്ല താൽപ്പര്യമുള്ള കുട്ടിയാണ് ഹൻസികയെന്നും അതിനാൽ ലാപ്ടോപ്പ് നൽകുമ്പോൾ അവൾക്ക് ഏറെ പ്രയോജനപരമാവുമെന്നും അഹാന വീഡിയോയിൽ പറയുന്നുണ്ട്. ഹൻസുവിനോടുള്ള അഹാനയുടെ സ്നേഹം എത്രത്തോളമാണെന്ന് താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നോക്കിയാൽ വ്യക്തമാകും. ഹൻസികയുടെ ജന്മദിനത്തിൽ അനിയത്തിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള അഹാന പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. ഈ ലോകത്തിൽ താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് ഹൻസികയെ ആണെന്നാണ് അഹാന ഹൻസികയ്ക്ക് പിറന്നാൾ ആശംസിച്ച് കുറിച്ചത്. മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റേത്. അച്ഛന് പിറകെ മകൾ അഹാനയും ഇഷാനിയും ഹൻസികയുമെല്ലാം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ലൂക്ക എന്ന ചിത്രത്തിൽ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ച് ഹൻസികയായിരുന്നു.

More from Filmibeat

Read more about: ahana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X