For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പ്രിയപ്പെട്ടവളുടെ പാദത്തിൽ മുഖമമർത്തി വിങ്ങിപ്പൊട്ടി പങ്കാളി'; നടി ഒന്ദ്രിലയ്ക്ക് അന്ത്യചുംബനം നൽകി പങ്കാളി!

  |

  ബം​ഗാളി സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചയായ നടിയാണ് ഒന്ദ്രില ശർമ്മ. നടി എന്നതിലുപരിയായി സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും മോഡലുമെല്ലാമായിരുന്നു ഒന്ദ്രില ശർമ്മ. സിനിമകൾക്ക് പുറമെ നിരവധി ബം​ഗാളി സീരിയലുകളിലും വെബ് സീരിസുകളിലും ഒന്ദ്രില ശർമ്മ അഭിനയിച്ചിരുന്നു.

  ഇരുപത്തിനാലുകാരിയായ ഒന്ദ്രില ശർമ്മ കഴിഞ്ഞ ദിവസമാണ് ബ്രെയിൻ സ്ട്രോക്ക് ബാധിച്ച് മരിച്ചത്. കൊൽക്കത്ത വെസ്റ്റ് ബാം​ഗാളിാണ് നടി ഒന്ദ്രില ശർമ്മയുടെ ജനനം.

  Also Read: ആ പെൺകുട്ടിയുടെ ജീവിതവും...; ആദ്യ വിവാഹത്തിൽ സംഭവിച്ചതിൽ ഖേദമുണ്ടെന്ന് സിദ്ധാർത്ഥ് ഭരതൻ

  24 കാരിയായ നടി ഒന്ദ്രില ശർമ്മയുടെ അപ്രതീക്ഷിത വിയോഗം ആരാധകരേയം വലിയ ദുഖത്തിലാക്കി. അർബുദത്തെ രണ്ട് തവണ അതിജീവിച്ച ശേഷമാണ് ഓന്ദ്രില വിട പറഞ്ഞത്.

  ഓരോ തവണയും അസാമാന്യ ധൈര്യത്തോടെ രോഗമുക്തിക്ക് ശേഷം ശക്തമായി തന്നെ അഭിനയത്തോടുള്ള അഭിനിവേശത്തോടെ നടി ഉയർത്തെഴുന്നേറ്റിരുന്നു. മാത്രമല്ല അസുഖത്തിന്റെ പേരിൽ‌ ഒതുങ്ങി കൂടാതെ അഭിനയത്തിൽ അടക്കം സജീവമായി നിൽക്കുകയും ചെയ്തിരുന്നു.

  അടുത്തിടെ താൻ കാൻസർ വിമുക്തി നേടിയതായി പങ്കുവെച്ചതിന് ശേഷം നടി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയിരുന്നു. അസുഖത്തോടും പോരാടി മുന്നോട്ട് ജീവിക്കുന്നുവെന്നതാണ് ഒന്ദ്രിലയ്ക്ക് ആരാധകർ വർധിക്കാനുള്ള മറ്റൊരു കാരണം.

  ഈ പോരാട്ടവീര്യത്തെ ആരാധകർ എപ്പോഴും പുകഴ്ത്താറുമുണ്ട്. 2022ൽ ഈ തിരിച്ചുവരവിനുള്ള അംഗീകാരമായി പശ്ചിമ ബംഗാൾ ഗവൺമെന്റിന്റെ അവാർഡും സ്വന്തമാക്കിയിരുന്നു ഒന്ദ്രില ശർമ.

  നവംബര്‍ ഒന്നാം തീയതിയാണ് ഒന്ദ്രിലയെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഒന്ദ്രിലയ്ക്ക് ഒന്നിലേറെ ഹൃദയാഘാതങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് ഒന്ദ്രിലയുടെ മരണം സംഭവിച്ചത്.

  മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയയായ ഐന്ദ്രിലയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നതായി സിടി സ്‌കാന്‍ റിപ്പോര്‍ട്ട് സൂചന നല്‍കിയിരുന്നു. ശേഷം കഴിഞ്ഞ ദിവസം കുടുംബാം​ഗങ്ങളുടേയും ബന്ധുക്കളുടേയും പ്രിയപ്പെട്ടവരുടേയും സാന്നിധ്യത്തിൽ സംസ്കാര ചടങ്ങുകളും നടന്നിരുന്നു.

  Also Read: ആ പെൺകുട്ടിയുടെ ജീവിതവും...; ആദ്യ വിവാഹത്തിൽ സംഭവിച്ചതിൽ ഖേദമുണ്ടെന്ന് സിദ്ധാർത്ഥ് ഭരതൻ

  ഇപ്പോഴിത സംസ്കാര ചടങ്ങിനിടെ നടന്ന ഹൃദയഭേദകമായ ഒരു നിമിഷത്തിന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. നടിയുടെ പങ്കാളിയും നടനുമായ സബ്യസാചി ചൗധരി അവസാനമായി തന്റെ പ്രിയപ്പെട്ടവളുടെ മൃതദേഹത്തിൽ ചുംബിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോ കാണുന്നവരുടയേും കണ്ണ് നിറയ്ക്കുന്നത്.

  പൊതുദർശനത്തിന് വെച്ച മൃതദേഹത്തിന്റെ കാലുകളിൽ അങ്ങേയറ്റം ദുഖത്തോടെ സബ്യസാചി ചൗധരി ചുംബിക്കുന്നതാണ് വീഡിയോയിലുള്ളത്. കുറച്ച് നേരം നടിയുടെ പാദങ്ങളിൽ മുഖം ചേർത്ത് വെച്ച് കിടന്ന ശേഷമാണ് സബ്യസാചി എഴുന്നേറ്റത്.

  പ്രിയപ്പെട്ടവളുടെ വേർപാടിൽ വിങ്ങിപ്പൊട്ടുന്ന സബ്യസാചിയെ ആശ്വസിപ്പിക്കുന്നതും അദ്ദേഹത്തിന് ധൈര്യം പകരുന്നതുമായ കമന്റുകളാണ് വൈറലായ വീഡിയോയ്ക്ക് കമന്റായി നിറയുന്നത്.

  ഇരുവരുടേയും യഥാർഥ പ്രണയത്തേയും ചിലർ കമന്റിലൂടെ പുകഴ്ത്തുന്നുണ്ട്. ഒന്ദ്രിലയുടെ അവസാനത്തെ ഇൻസ്റ്റാഗ്രാം പോസ്റ്റിലും പ്രിയപ്പെട്ട നല്ലപാതി സബ്യസാചിയെ കുറിച്ചായിരുന്നു എഴുതിയിരുന്നത്. 'എനിക്ക് മുന്നോട്ട് ജീവിക്കാനുള്ള കാരണത്തിന് ജന്മദിനാശംസകൾ....' എന്നാണ് നടി കുറിച്ചത്.

  സബ്യസാചി ചൗധരിയും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒന്ദ്രിലയെ കുറിച്ച് ഒരു കുറിപ്പ് എഴുതിയിരുന്നു. 'ഇത് ഇവിടെ എഴുതുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എന്നിരുന്നാലും ഇന്നാണ് ആ ദിവസം. ഒന്ദ്രിലയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക.'

  'ഒരു അത്ഭുതത്തിനായി പ്രാർത്ഥിക്കുക. അമാനുഷികതയ്ക്കായി പ്രാർത്ഥിക്കുക. അവൾ മനുഷ്യർക്ക് അതീതമായ എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ പോരാടുകയാണ്' എന്നാണ് സബ്യസാചി ഒന്ദ്രിലയെ കുറിച്ച് എഴുതിയത്.

  ജിയോൺ കതി, ജുമുർ, ജിബാൻ ജ്യോതി തുങ്ങിയ ടിവി സീരിയലുകളാണ് ഒന്ദ്രിലയെ പ്രശസ്തയാക്കിയത്. സബ്യസാചി ചൗധരിയ്ക്കൊപ്പം ബഗാർ എന്ന വെബ് സീരീസിലാണ് ഒന്ദ്രില അവസാനമായി അഭിനയിച്ചത്.

  Read more about: actress
  English summary
  Actress Aindrila Sharma's Boyfriend Emotional Video After Her Demise Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X