For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വസ്ത്രം മാറുമ്പോൾ റൂമിൽ തട്ടും, ഇയാൾ തുറക്കുമോ എന്ന് പേടിച്ചിട്ടുണ്ട്; ഷൈനിന്റെ തമാശയെക്കുറിച്ച് ഐശ്വര്യ

  |

  മലയാള സിനിമയിലെ നായിക നിരയിൽ നിരവധി ഹിറ്റുകളുമായി മുന്നേറുകയാണ് നടി ഐശ്വര്യ ലക്ഷ്മി. വരത്തൻ‌, മായാനദി, വിജയ് സൂപ്പറും പൗർണമിയും എന്നീ സിനിമകൾക്ക് ശേഷം കാര്യമായി ഹിറ്റുകൾ മലയാളത്തിൽ ഇല്ലാതിരിക്കുകയായിരുന്നു നടി. ഇപ്പോഴിതാ കുമാരി എന്ന സിനിമയിലൂടെ വീണ്ടും വിജയം ആവർത്തിച്ചിരിക്കുകയാണ് ഐശ്വര്യ. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ മറുഭാഷകളിലും ഐശ്വര്യ ശ്രദ്ധ നേടി. തെലുങ്കിൽ അടുത്തിടെ റിലീസ് ചെയ്ത അമ്മു എന്ന സിനിമയും ഇതിന് മുതൽക്കൂട്ടായി.

  Also Read: 'മമ്മൂക്കയ്ക്കുള്ള ആഢ്യത്വം ഷൈനിലും ഫീൽ ചെയ്തു, ഇത്ര ഭം​ഗിയുണ്ടെന്ന് അറിയില്ലായിരുന്നു'; ഐശ്വര്യ ലക്ഷ്മി!

  മലയാളത്തിൽ ഏറെ നാളുകൾക്ക് ശേഷമാണ് മികച്ച ഒരു ഹൊറർ സിനിമ സംഭവിക്കുന്നതെന്ന് പ്രേക്ഷകർ പറയുന്നു. കാന്താര എന്ന കന്നഡ ചിത്രം മലയാളത്തിൽ വൻ ചർച്ചയായിരിക്കെ റിലീസ് ചെയ്തിട്ടും കുമാരി ശക്തമായ സാന്നിധ്യം തിയറ്ററിലും ബോക്സ് ഓഫീസിലും അറിയിക്കുന്നു.

  നിർമൽ സഹദേവ് സംവിധാനം ചെയ്ത സിനിമയിൽ ഐശ്വര്യ ലക്ഷ്മിയെക്കൂടാടെ ഷെെൻ ടോം ചാക്കോ, സ്വാസിക, തൻവി, സുരഭി ലക്ഷ്മി തുടങ്ങിയവരും അഭിനയിക്കുന്നു. ഇപ്പോഴിതാ ഷെൻ ടോം ചാക്കോയെ പറ്റി സംസാരിച്ചിരിക്കുകയാണ് ഐശ്വര്യ. തനിക്ക് പ്രിയപ്പെട്ട കോ ആക്ടർ ആണ് ഷൈനെന്നും തങ്ങൾ നല്ല സുഹൃത്തുക്കൾ ആണെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. മൂവി മാൻ‌ ബ്രോഡ്കാസ്റ്റിനോടാണ് പ്രതികരണം.

  Also Read: കളിയാക്കിയത് എന്നെ, കൊണ്ടത് സകല പുരുഷന്മാര്‍ക്കും; ട്രോളാന്‍ വന്നവനെ ഓടിച്ച് സ്വര ഭാസ്‌കര്‍

  'ഷെെൻ നല്ല ചിന്താ​ഗതിയുള്ള വ്യക്തിയാണ്. സിനിമയെ സംബന്ധിച്ച് എപ്പോഴും സംശയം ഉണ്ടാവും. അവസാനം സ്ക്രീനിൽ വരുമ്പോഴാണ് എന്തിനാണ് ഈ സംശയങ്ങൾ ചോദിച്ചതെന്ന് മനസ്സിലാവുക. കോആക്ടർ എന്ന നിലയിൽ ഭയങ്കര കെയറിം​ഗ് ആണ്. ക്ലെെമാക്സ് ഷൂട്ട് ചെയ്യുന്ന സമയത്ത് ഞങ്ങൾ അടി ഉണ്ടാക്കിയിട്ടുണ്ട്. വെറുതെ സംശയങ്ങൾ ചോദിച്ച് സമയം കളയുന്നതിനാണ് അടി ഉണ്ടാക്കിയത്. എനിക്ക് ദേഷ്യം പിടിക്കുന്നുണ്ട് മിണ്ടാതിരി എന്ന് പറഞ്ഞാലും കുറച്ച് കഴിഞ്ഞ് അദ്ദേഹം വളരെ കൂളായി വന്ന് മിണ്ടും'

  'എന്നോട് ഭയങ്കര സ്നേഹമുണ്ട്. അതുപോലെ എന്നെ നല്ല പേടിയുണ്ടെന്ന് ഇടയ്ക്ക് തോന്നിയിട്ടുണ്ട്. കാണിക്കുന്ന എല്ലാമൊന്നും ഞാൻ വകവെച്ച് കൊടുക്കില്ല. തിരിച്ച് നല്ലോണം പറയും. ആ ഫ്രീഡം എനിക്ക് തന്നിട്ടുണ്ട്. എന്നെ ഇടയ്ക്ക് പേടിപ്പിച്ചിട്ടുണ്ട്. വലിയാെരു വീട്ടിലാണ് ഷൂട്ട്. കോസ്റ്റ്യൂം മാറുമ്പോൾ എന്റെ സ്റ്റാഫ് പുറത്ത് നിൽക്കാറാണ് പതിവ്. നമുക്ക് ലോക്ക് ഒന്നും ഇല്ലാത്ത റൂം ആയിരുന്നു. ആരെങ്കിലും അറിയാതെ വന്നാലോ എന്ന് കരുതി സ്റ്റാഫ് പുറത്ത് നിൽക്കും'

  'ഷൈൻ പോകുന്ന വഴിക്ക് പേടിപ്പിച്ചിട്ടാണ് പോവുക. കുമാരിയെന്നൊക്കെ വിളിച്ച് രണ്ട് തട്ടൊക്കെ തട്ടും. ​ദൈവമേ ഇനി ഇയാൾ തുറക്കുമോ എന്നൊക്കെ തോന്നിപ്പോവും. പക്ഷെ ആൾ അങ്ങനെ അല്ല,' ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ഐശ്വര്യ ലക്ഷ്മിയുടെ ഭർത്താവ് ആയാണ് ഷൈൻ ടോം ചാക്കോ സിനിമയിൽ അഭിനയിക്കുന്നത്. അഭിമുഖങ്ങളിൽ കാണുന്ന ഷെെനല്ല ഷൂട്ടിം​ഗിലെന്നും ഐശ്വര്യ വ്യക്തമാക്കി. കുമാരിക്ക് ശേഷം ക്രിസ്റ്റഫർ, കിം​ഗ് ഓഫ് കോത്ത എന്നിവയാണ് ഐശ്വര്യയുടെ അടുത്ത മലയാള സിനിമകൾ.

  English summary
  Actress Aishwarya Lekshmi About Her Friendship With Shine Tom Chacko; Shares Funny Incidents With Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X