ആ വസ്ത്രങ്ങൾ പ്രിയപ്പെട്ടതാണ്, നാല് വർഷം പിന്നോട്ട് സഞ്ചരിച്ച് ഐശ്വര്യ ലക്ഷ്മി...

ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. 2017ൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് ഐശ്വര്യ മോളിവുഡിന്റെ ഭാഗ്യ നായികയായി മാറുകയായിരുന്നു. അധികം സിനിമയിൽ പ്രത്യക്ഷപ്പെടാത്ത താരം, ചെയ്ത ചിത്രങ്ങളിലെല്ലാം തന്റേതായ കൈയൊപ്പ് ചാർത്തിയിരുന്നു. ഈ ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളിമായിരുന്നു. വളരെ പെട്ടെന്ന് തന്നെ മലയാളം സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാൻ ഐശ്വര്യ ലക്ഷ്മിയ്ക്ക് കഴിഞ്ഞു.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം. തന്റെ ചെറുതും വലുതുമായ എല്ലാ സന്തോഷങ്ങളും പ്രേക്ഷകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ആരാധകരുമായി വളരെ മികച്ച ബന്ധം കാത്തു സൂക്ഷിക്കാൻ താരം ശ്രമിക്കാറുണ്ട്. ഇത് തന്നെയാണ് നടിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കുന്നത്. ലോക്ക് ഡൗൺ കാലം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായിരിക്കുകയാണ് ഐശ്വര്യ. ലോക്ക് ഡൗൺ വിശേഷങ്ങളും പഴയകാല ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്.

  തന്റെ  ലോക്ക്  ഡൗൺ  ദിനങ്ങൾ

തന്റെ ലോക്ക് ഡൗൺ വിശേഷം പങ്കുവെച്ച് താരം സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം പ്രേക്ഷകരോടും ജാഗ്രത പാലിക്കാൻ താരം നിർദ്ദേശിക്കാറുണ്ട്. കൊറോണ ബോധവത്കരണത്തിന് മുന്നിൽ തന്നെ ഐശ്വര്യയുമുണ്ട്. എല്ലാവരോടും വ്യക്തി ശുചിത്വം പാലിച്ച് വീടുകളിൽ തന്നെ സുരക്ഷിതമായി ഇരിക്കാണ് നടി ആവശ്യപ്പെടുന്നത്. തന്റെ പഴയകാല ചിത്രങ്ങളും അനുഭവങ്ങളുമാണ് താരം പ്രേക്ഷകരുമായി കൂടുതൽ പങ്കുവെയ്ക്കാറുള്ളത്..

2017 ലെ  ഓർമ

ഇപ്പോഴിത ഒരു നാല് കൊല്ലം പിന്നോട്ട് സഞ്ചരിക്കുകയാണ് ഐശ്വര്യ, തന്റ ആദ്യ ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലെ ഓർമകൾ പങ്കുവെയ്ക്കുകയാണ് താരം. തന്റെ വസ്ത്രധാരണത്തെ കുറിച്ചാണ് നടി വെളിപ്പെടുത്തിയത്. സിനിമയ്ക്ക് വേണ്ടി താൻ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളെ കുറിച്ചായിരുന്നു താരത്തിന്റെ വാക്കുകൾ. ആദ്യ ചിത്രത്തിലെ കോസ്റ്റ്യൂം ട്രയൽ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു ആ ദിനങ്ങളെ കുറിച്ച് താരം വിവരിച്ചത്.

 ഉപയോഗിച്ച വസ്ത്രങ്ങൾ‍

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയ്ക്കായി ഞങ്ങൾ ഒരുപാട് വസ്ത്രങ്ങൾ ട്രയൽ ചെയ്ത് നോക്കിയിരുന്നു. എന്നാൽ‌ അതിൽ കുറച്ച് വസ്ത്രങ്ങൾ മാത്രമായിരുന്നു ചിത്രത്തിന് വേണ്ടി ഉപയോഗിച്ചത്. ഷൂട്ടിന് കൂടുതൽ ഉപയോഗിച്ചത് തന്റെ പേഴ്സണൽ കളകഷനിൽ നിന്നുള്ള വസ്ത്രങ്ങൾ തന്നെയായിരുന്നു എന്ന് ഐശ്വര്യ കുറിച്ചു. ചിത്രത്തിൽ റേച്ചൽ എന്ന കഥാപാത്രത്തെയായിരുന്നു ഐശ്വര്യ അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്,

  മണി രത്നം  ചിത്രം

പോയ വർഷം പുറത്തിറങ്ങിയ ഐശ്വര്യ ലക്ഷ്മിയുടെ എല്ലാ ചിത്രങ്ങളും മികച്ച വിജയം നേടിയിരുന്നു. കോളിവുഡ് അരങ്ങേറ്റവും കഴിഞ്ഞ വർഷമായിരുന്നു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് നടി മണിരത്നം ചിത്രത്തിനായിട്ടാണ്.കൽക്കി കൃഷ്ണമൂർത്തിയുടെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന പൊന്നിയിൽ സെൽവത്തിൽ പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് നടി ഐശ്വര്യ ലക്ഷമി അവതരിപ്പിക്കുന്നത്. ഐശ്വര്യ റായ്, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ രാജേഷ് എന്നിങ്ങനെ മൂന്ന് ഐശ്വര്യമാരാണ് ചിത്രത്തിൽ ഒന്നിക്കുന്നത്. മണിരത്നം ചിത്രത്തിന്റെ ഓഡിഷനു പോയപ്പോൾ നേരിടേണ്ടി വന്ന ടെൻഷനെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു. ഏറെ ഭയപ്പെട്ടായിരുന്നു ഓഡിഷന് എത്തിയത്. സെലക്ഷൻ കിട്ടാതെയിരുന്നാൽ നാളെ ആരെങ്കിലും എന്നെ കുറിച്ച് ചോദിക്കുമ്പോൾ ആ കുട്ടി മോശമാണെന്ന് മണിസാർ പറയുന്നതൊക്കെ ഞാൻ സങ്കൽപ്പിച്ചു. എന്നാൽ ആദ്യ ഓഡിഷനിൽ തന്നെ ആദ്ദേഹം ഓക്കെ പറയുകയായിരുന്നു എന്ന് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X