For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോശമായ സ്പർശനം ഉണ്ടായി; ആ നിറത്തിലുള്ള വസ്ത്രം ധരിക്കാൻ പോലും മടിച്ചു; ഐശ്വര്യ ലക്ഷ്മി

  |

  മലയാള സിനിമയിൽ നായിക നിരയിൽ ഇന്ന് കരിയർ ഗ്രാഫ് കുതിച്ചുയപുന്ന നായിക നടിയാണ് ഐശ്വര്യ ലക്ഷ്മി. മായനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ സിനിമകളാണ് മലയാളത്തിൽ ഐശ്വര്യ ലക്ഷ്മിയെ പ്രിയങ്കരി ആക്കിയത്.

  പിന്നീട് കരിയറിൽ ചില താഴ്ചയും ഐശ്വര്യക്ക് വന്നു. അർ‌ച്ചന 32 നോട് ഔട്ട് ഉൾപ്പെടെയുള്ള സിനിമകൾ പരാജയപ്പെട്ടു. ഇപ്പോഴിതാ തെന്നിന്ത്യയിലാെന്നാകെ വിജയം കൈവരിച്ചിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ അത്ര മാത്രം റിലീസുകളാണ് ഐശ്വര്യ ലക്ഷ്മിക്കുണ്ടായത്.

  Also Read: 'സൈഡില്‍ നില്‍ക്കുന്ന പയ്യനായി തുടക്കം, ഈ പണി ചെയ്യരുതെന്ന് തോന്നി, തീയില്‍ കുരുത്തതാണ്'; ​ഗോപി സുന്ദർ

  മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ സിനിമയിലൂടെ തമിഴകത്ത് പ്രശസ്തിയാർജിച്ചിരിക്കുകയാണ് നടി. തെലുങ്കിൽ അടുത്തിടെ ചെയ്ത അമ്മു എന്ന സിനിമയിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. വിഷ്ണു വിശാലിനൊപ്പം അഭിനയിക്കുന്ന ​ഗട്ട ​ഗുസ്തി ആണ് ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും പുതിയ തമിഴ് സിനിമ.

  മലയാളത്തിൽ ഇതിനിടെ കുമാരി എന്ന സിനിമയും റിലീസ് ആയി. ചെയ്ത എല്ലാ ഭാഷകളിലും ശ്രദ്ധേയമായ വേഷം തന്നെ ഐശ്വര്യക്ക് ലഭിച്ചു എന്നതും ശ്രദ്ധേയമാണ്. കിം​ഗ് ഓഫ് കോത്ത, ക്രിസ്റ്റഫർ തുടങ്ങിയ സിനിമകളും റിലീസ് ചെയ്യാനിരിക്കുന്നു. കൈ നിറയെ അവസരങ്ങളുമായി കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുകയാണ് ഐശ്വര്യ ലക്ഷ്മി.

  Aishwarya Lekshmi

  ‌ഇപ്പോഴിതാ സിനിമാ വികടൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വർഷങ്ങൾക്ക് മുമ്പ് തന്നെ ഒരാൾ മോശമായി സ്പർശിച്ചതിനെക്കുറിച്ചാണ് ഐശ്വര്യ ലക്ഷ്മി സംസാരിച്ചത്. ​ഗാർ​ഗി എന്ന സിനിമയെക്കുറിച്ച് സംസാരിക്കവെ ആണ് ആണ് ഐശ്വര്യ ലക്ഷ്മി ഇക്കാര്യം പറഞ്ഞത്. അനാവശ്യമായ സ്പർശനം തന്നെ വിഷമിപ്പിച്ചിരുന്നെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

  'എല്ലാ സ്ത്രീകളുടെയും ജീവിതത്തിൽ അനാവശ്യമായ സ്പർശനം ഉണ്ടായിട്ടുണ്ടാവും. ചെറുപ്പത്തിൽ ​​ഗുരുവായൂർ അമ്പലത്തിൽ വെച്ച് ഇങ്ങനെ ഒരു സംഭവം എനിക്കും ഉണ്ടായി. അനാവശ്യമായ തൊടൽ ഇപ്പോഴും ഒരു പ്രശ്നമാണ്. ഇപ്പോഴും നമ്മളതിലൂടെ കടന്ന് പോവുന്നു. കോയമ്പത്തൂരിൽ വെച്ച് പ്രൊമോഷൻ നടന്നപ്പോഴും അങ്ങനെ സംഭവിച്ചു. ഇപ്പോൾ ഞാനങ്ങനെ എന്തെങ്കിലും വന്നാൽ പ്രതികരിക്കും. ചെറിയ വയസ്സിൽ നമുക്ക് അറിയില്ല. ​അന്ന് ​ഗുരുവായൂർ അമ്പലത്തിൽ ഞാൻ മഞ്ഞയിൽ‌ സ്ട്രോബറി പ്രിന്റുകൾ ഉള്ള ഉടുപ്പായിരുന്നു ഞാൻ ധരിച്ചത്'

  Also Read: എന്റെ അഭിനയം കണ്ട് പൃഥിരാജ് പറഞ്ഞത്; മല്ലികാമ്മയോട് സംസാരിക്കാൻ ഇപ്പോഴും പേടിയാണ്; അനുമോൾ

  'ഞാനത് ഇപ്പോഴും ഓർക്കുന്നു. ഈ സാഹചര്യം മാറുമോ എന്ന് എനിക്കറിയില്ല. പക്ഷെ ഇത്തരം സിനിമകൾ ചർച്ചകൾക്ക് തുടക്കം കുറിക്കും. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്ന് പോവുന്നവരുടെ മാനസിക സംഘർഷങ്ങൾ ചർച്ചയാവണം. ഇപ്പോൾ ഞാൻ കൂടുതലായും ധരിക്കുന്ന കളർ മഞ്ഞയാണ്. എന്നോ ഞാനാ സംഭവത്തെ ഓവർകം ചെയ്തതാണ്. പക്ഷെ മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ചാൽ മോശമായെന്തെങ്കിലും നടക്കുമെന്ന് ഞാൻ കരുതിയിരുന്നു, ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

  Aishwarya

  കുമാരിയാണ് മലയാളത്തിൽ ഒടുവിൽ റിലീസ് ചെയ്ത മലയാ സിനിമ. ഐശ്വര്യയെക്കൂടാതെ ഷൈൻ ടോം ചാക്കോ, സ്വാസിക, തൻവി, ശ്രുതി മേനോൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിർമൽ സഹദേവ് ആണ് കുമാരിയുടെ സംവിധായകൻ. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ വരുന്ന മികച്ച ഹൊറർ സിനിമ ആണ് കുമാരി എന്നാണ് പ്രേക്ഷകർ പറയുന്നത്.

  Read more about: aishwarya lekshmi
  English summary
  Actress Aishwarya Lekshmi Reveals A Bad Touch Incident; Says Its Needs To Be Discussed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X