ഇതാണ് ഐഷുങ്ക! തായ് ലൻഡിലുളള സഹോദരിയെ പരിചയപ്പെടുത്തി നടി ഐശ്വര്യ ലക്ഷ്മി
കന്നി ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് നടി ഐശ്വര്യ ലക്ഷ്മി. വളരെ പെട്ടെന്ന് തന്നെ മോളിവുഡിന്റെ ഭാഗ്യനായികയായി മാറുകയായിരുന്നു താരം. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്നാൽ ഇവയെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. മുൻനിരയുവതാരങ്ങൾക്കൊപ്പം സ്ക്രീനിൽ തന്റേതായ സ്പെയിസ് ഉണ്ടാക്കിയെടുക്കാൻ താരത്തിനായിരുന്നു.
2019 ഐശ്വര്യ ലക്ഷമിയെ സംബന്ധിച്ച് മികച്ച വർഷമായിരുന്നു. മലയാളത്തിൽ ഒരു പിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുന്നതിനോടൊപ്പം കോളിവുഡിലും അരങ്ങേറ്റം കുറിച്ച വർഷമായിരുന്നു ഇത്. ആക്ഷൻ എന്ന വിശാൽ ചിത്രത്തിലൂടെയായിരുന്നു തമിഴിൽ സാന്നിധ്യം അറിയിച്ചത്. പോയവർഷത്തെ പോലെ ഈ കൊല്ലവും താരത്തിന് മികച്ച വർഷമായിരിക്കും. ഇപ്പോഴിത 2020 ന്റെ ആദ്യ ദിനങ്ങളെ കുറിച്ച് പങ്കുവെയ്ക്കുകയാണ താരം.

ഒറ്റയ്ക്കാണ് ഇക്കുറി താരം പുതുവർഷത്തെ വരവേറ്റിരിക്കുന്നത്. മണിരത്നം ചിത്രമായ പൊന്നിയിൽ സെൽവത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തയ് ലഡിലാണ് താരം. ക്വായ് നദിക്കരയ്ക്കടുത്തുളള ക്ഷേത്രത്തിലാണ് താരത്തിന്റെ പുതിയ വർഷം.

ക്ഷേത്ര ചിത്രത്തിനോടൊപ്പം ഒരു മനോഹരമായ കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. 2020 ന്റെ ആദ്യ സായാഹ്നം ഇതിനെക്കാൾ മനോഹരമാക്കാനില്ലെന്നാണ് ഐശ്വര്യ പറയുന്നത് കുടുംബത്തെ വളരെ ഏറെ മിസ് ചെയ്യുന്നുണ്ട്. എന്നാൽ ദൈവം ഇത്രയും വാരിക്കോരി തരുമ്പോൾ പരാതി പറയാനാകില്ലെന്നും ഐശ്വര്യ ചിത്രത്തിനൊപ്പം ഐശ്വര്യ കുറിച്ചു. ക്ഷേത്രത്തിന് സമീപം ഒറ്റയ്ക്ക് നിൽക്കുന്ന ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ മനോഹരമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ജലത്തിന് നടുവിൽ ദീപാലംകൃതമായ ക്ഷേത്ര ചിത്രത്തിന്റെ ചിത്രങ്ങളും വീഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

തായിലൻഡിൽ നിന്നുളള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. വെള്ള നിറത്തിലുള്ള സ്ലീവ് ലെസ് ഫ്രോക്ക് ധരിച്ച് തായിലൻഡിന്റെ കാഴ്ച ആഘോഷിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. റെസ്റ്റോറന്റിൽ നിന്നുളള ചിത്രങ്ങളും അവിടത്തെ ആരാധനാലയത്തിൽ നിന്നുളള ചിത്രങ്ങളും ഐശ്വര്യ പങ്കുവെച്ചിട്ടുണ്ട് . താരത്തിന്റെ തായിലന്റ് ഹെയർ സ്റ്റൈലും പ്രേക്ഷക ശ്രദ്ധനേടിയിട്ടുണ്ട്. മുൻ വശത്തേയ്ക്ക് മുടി അൽപം വെട്ടിയിട്ട് തായിലൻഡ് സ്റ്റൈലിലായിരുന്നു താരത്തിന്റെ ലുക്ക്. തായ് ലൻഡിലുളള എന്റെ കസിൻ ഐഷുങ്കയെ പരിചയപ്പെടു എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കൽക്കി കൃഷ്ണമൂർത്തിയുടെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന പൊന്നിയിൽ സെൽവത്തിൽ പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് നടി ഐശ്വര്യ ലക്ഷമി അവതരിപ്പിക്കുന്നത്. ഐശ്വര്യ റായ്, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ രാജോഷ് എന്നിങ്ങനെ മൂന്ന് ഐശ്വര്യമാരാണ് ചിത്രത്തിൽ ഒന്നിക്കുന്നത്. മണിരത്നം ചിത്രത്തിന്റെ ഓഡിഷനു പോയപ്പോൾ നേരിടേണ്ടി വന്ന ടെൻഷനെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു. ഏറെ ഭയപ്പെട്ടായിരുന്നു ഓഡിഷന് എത്തിയത്. സെലക്ഷൻ കിട്ടാതെയിരുന്നാൽ നാളെ ആരെങ്കിലും എന്നെ കുറിച്ച് ചോദിക്കുമ്പോൾ ആ കുട്ടി മോശമാണെന്ന് മണിസാർ പറയുന്നതൊക്കെ ഞാൻ സങ്കൽപ്പിച്ചു. എന്നാൽ ആദ്യ ഓഡിഷനിൽ തന്നെ ആദ്ദേഹം ഓക്കെ പറയുകയായിരുന്നു എന്ന് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഐശ്വര്യ ലക്ഷ്മി ന്യൂ ഇയർ ആഘോഷം


Click it and Unblock the Notifications