'അങ്ങനെ ചെയ്തില്ലായിരുന്നവെങ്കിൽ അവസരം നഷ്ടപ്പെടുമായിരുന്നു'; ഓഡീഷൻ അനുഭവം പറഞ്ഞ് ഐശ്വര്യലക്ഷ്മി

തെന്നിന്ത്യയിൽ തിളങ്ങി നിൽ‌ക്കുന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ ആരാധകരുടെ മനസിലേക്ക് ഓടിയെത്തുന്നത് ഐശ്വര്യ ലക്ഷ്മിയുടെ മായാന​ദി എന്ന സിനിമയാണ്. നടി, മോഡൽ എന്നതിൽ ഉപരി ഡോക്ടർ കൂടിയാണ് ഐശ്വര്യ ലക്ഷ്മി. കഴിവും ഭാ​ഗ്യവും എപ്പോഴും തുണച്ചിട്ടുള്ള നടി കൂടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയാണ് ഐശ്വര്യ അഭിനയത്തിലേക്ക് എത്തുന്നത്. സിനിമാ ജീവിതം തുടങ്ങും മുമ്പ് സൗന്ദര്യ വർധക വസ്തുക്കളുടെ അടക്കം പരസ്യങ്ങളിൽ‌ സ്ഥിര സാന്നിധ്യമായിരുന്നു ഐശ്വര്യ.

പരസ്യ ചിത്രത്തിലെ അഭിനയത്തെ കുറിച്ച് ചോദിച്ചാൽ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങളുടെ പരസ്യങ്ങളിൽ താൻ അഭിനയിച്ചിട്ടുണ്ട് എന്നാണ് ഐശ്വര്യയുടെ മറുപടി. ഏത് വേഷവും അനായേസേന കൈകാര്യം ചെയ്യും ഐശ്വര്യലക്ഷ്മി. സിനിമയിൽ എത്തിയിട്ട് അ‍ഞ്ച് വർഷമെ ആയിട്ടുള്ളൂവെങ്കിലും തെന്നിന്ത്യ മുഴുവൻ തന്റെ സാന്നിധ്യം എത്തിക്കാൻ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയ്ക്ക് ശേഷം ഐശ്വര്യ ലക്ഷ്മി ആഷിക് അബു ചിത്രം മായാനദിയിലാണ് നായികയായത്.

തെന്നിന്ത്യയിലേക്കും പടർന്ന് ഐശ്വര്യ ലക്ഷ്മി

മായാനദിയിലെ അപ്പുവിനേയും മാത്തനേയും ഏറെ ഇഷ്ടമാണ് മലയാളികൾക്ക്. പിന്നീട് വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്സ് ഡെ, ആക്ഷൻ, ജ​ഗമേ തന്തിരം, കാണെക്കാണെ തുടങ്ങിയ സിനിമകളിലും ഐശ്വര്യ അഭിനയിച്ചു. തമിഴ് സിനിമ ഓഡീഷന് പോയ അനുഭവത്തെ കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. തമിഴ്‌നാട്ടിൽ പോയി മലയാളം പാട്ട് പാടി പറ്റിച്ച് ജ​ഗമേ തന്തിരം എന്ന തമിഴ് സിനിമയിൽ അവസരം നേടിയെടുത്തതിനെ കുറിച്ചാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. ധനുഷായിരുന്നു ചിത്രത്തിൽ നായകനായത്. സിനിമ വലിയ വിജയമായിരുന്നു. ധനുഷ് ആണ് ചിത്രത്തിൽ നായകനെന്ന് അറിയാതെയാണ് ഓഡീഷന് പോയതെന്നും ഐശ്വര്യ ബിഹൈൻ വുഡ്സിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

അണിയറപ്രവർത്തകരെ പറ്റിച്ചപ്പോൾ

'ഓഡീഷന് പോയപ്പോൾ കഥാപാത്രത്തെ കുറിച്ച് ഒരു വിശദീകരണം നൽകി. പാട്ട് പാടുന്നതാണ് ചെയ്യിപ്പിച്ചത്. എനിക്ക് പാടാൻ അറിയില്ല. പിന്നെ തമിഴ്‌നാടല്ലെ... ആരും മനസിലാക്കാൻ പോകുന്നില്ലല്ലോ എന്ന് കരുതി വെണ്ണിലാ ചന്ദന കിണ്ണം എന്ന പാട്ട് പാടി. പാടി എന്നൊന്നും പറയാൻ പറ്റില്ല... സത്യത്തിൽ പറയുകയായിരുന്നു. അവർക്ക് ആ പാട്ട് അറിയാത്തത് കൊണ്ടാണ് എനിക്ക് ആ സിനിമയിൽ അവസരം ലഭിച്ചത്. പഴയ ആ ഒഡീഷന്റെ വീഡിയോ റിലീസ് ചെയ്യുമെന്ന് പറഞ്ഞ് അവർ എന്നെ ഇടയ്ക്ക് ഭീഷണിപ്പെടുത്താറുണ്ട്. സിനിമയിലെ എന്റെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടില്ല. ദൈവം എനിക്ക് എന്റെ വഴി സ്മൂത്ത് ആക്കി. സിനിമാ യാത്ര ദൈവം സഹായിച്ച് നല്ല അനുഭവമാണ്.'

Recommended Video

മിന്നല്‍ മുരളിയില്‍ ഐശ്വര്യ ലക്ഷ്മിയുമുണ്ടായിരുന്നു; വീഡിയോയുമായി ബേസില്‍ ജോസഫ് | FilmiBeat
സിനിമയിൽ കഷ്ടപ്പെടേണ്ടി വന്നിട്ടില്ല

'ജീവിതത്തിൽ ഒരു പ്ലാനിങും ഇല്ലാത്ത ആളാണ് ഞാൻ. അപ്പോൾ നമുക്ക് പ്രതീക്ഷയുണ്ടാവില്ല. അതുകൊണ്ട് കിട്ടുന്നതെല്ലാം ബോണസ് ആണ്. പിഷാരടി ചേട്ടൻ പറയും... ഒരു അഞ്ച് വർഷം മുമ്പ് ഐശു ചിന്തിച്ച് പോലും നോക്കിയിട്ടുണ്ടോ ഇതുപോലെ ഒരു നടിയാവുമെന്ന്. ഇല്ല എന്ന് പറയുമ്പോൾ പറയും... അപ്പോൾ ഈ കിട്ടുന്ന സിനിമകൾ എല്ലാം ബോണസ് ആണ് എന്ന്. പിഷാരടി ചേട്ടൻ പറഞ്ഞതാണ് ശരിക്കും സത്യം. മായാനദി എന്ന സിനിമ ചെയ്തപ്പോൾ ഇനി സിനിമയിൽ നിന്ന് റിട്ടേയർ ആയാലും സാരമില്ല എന്ന് വിശ്വസിച്ച ആളാണ് ഞാൻ. അത് പോലെയാണ് പൊന്നിയൻ സെൽവനും. കാണാൻ പോലും പറ്റുമോ എന്ന് അറിയാത്ത മണിരത്‌നം സാറിന്റെ സിനിമയിൽ അദ്ദേഹത്തിന്റെ സ്വപ്‌നമായ സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടുക എന്നാൽ അതിലും വലിയ ഭാഗ്യമില്ല. മലയാളത്തിൽ നിന്നും തമിഴിൽ നിന്നും കന്നടയിൽ നിന്നും തെലുങ്കിൽ നിന്നും ബോളിവുഡിൽ നിന്നും എല്ലാം ഉള്ള താരങ്ങൾ ആ സിനിമയിലുണ്ട്' ഐശ്വര്യ ലക്ഷ്മി പറയുന്നു. കുമാരി, അർച്ചന 31 നോട്ട് ഔട്ട് എന്നീ സിനിമകളാണ് ഇനി ഐശ്വര്യയുടേതായി റിലീസിന് എത്താനുള്ളത്.

Read more about: aishwarya lekshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X