twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഴ പെയ്താൽ വെളളം കയറും, അത് മുറം കൊണ്ട് കോരിക്കളയും, ബാല്യകാലത്തെ കുറിച്ച് ഐശ്വര്യ രാജേഷ്

    |

    ഐശ്വര്യ രാജേഷിന്റെ വാക്കുകൾ ഞെട്ടലോടെയാണ് അന്ന് എല്ലാവരും കേട്ടത്. സിനിമയിൽ പേരു എടുത്താൽ തങ്ങളുടെ ഭൂതകാലം മറച്ചു വയ്ക്കുന്നവരുടെ ഇടയിലേക്കാണ് താൻ കടന്നു വന്ന വഴികളെ കുറിച്ച് താരം വെളിപ്പെടുത്തിയത്. പാവപ്പെട്ടവർക്ക് സർക്കാർ ഉണ്ടാക്കി കൊടുത്ത ഒറ്റ മുറി ഫ്ലാറ്റിൽ നിന്നാണ് താൻ ഇവിടെ വരെ എത്തിയതെന്ന് അഭിമാനത്തോടെയാണ് ഐശ്വര്യ വെളിപ്പെടുത്തിയത്.

    ചേരിയിൽ തന്നെയായിരുന്നു ഞങ്ങളുടെ കുട്ടിക്കാലം ഞങ്ങൾ അഞ്ച് പേരാണ് അന്ന് ഒരു വീട്ടിൽ താസിച്ചിരുന്നത്. ഏറ്റവും താഴത്തെ നിലയിലായിരുന്നു ഞങ്ങളുടെ താമസം. ഓരോ മഴക്കാലവും ആഘോഷമാക്കുകയായിരുന്നു... മനോരമ ഓൺലെന് നൽകിയ അഭിമുഖത്തിലാണ് സിനിമയെ വെല്ലുന്ന ജീവിത കഥ വെളിപ്പെടുത്തിയത്.

      ആഘോഷമാക്കിയ മഴക്കാലം

    ഓരോ മഴക്കാലവും ആഘോഷമാക്കുകയായിരുന്നു. മഴ പെയ്താലുടനെ വെളളം കയറും. ഞാനും ഏട്ടൻമാരും അത് മുറം കൊണ്ട് കോരിക്കളയും. വീട് ഉണക്കിയിട്ട് വേണം സാധനങ്ങളെല്ലാം താഴെയിറക്കി വെക്കാൻ. ഞങ്ങൾക്കന്ന് അറിയില്ലായിരുന്നു, അത് ദുരന്തമാണെന്ന്, രാത്രി വെളളം കയറുന്നതും നോക്കി അമ്മ ഉറങ്ങാതെ ഇരിക്കും.

    എന്റെ അമ്മയുടെ ജീവിതം

    കാക്കമുട്ടൈ എന്ന സിനിമയിൽ ഞാൻ ചെയ്തത് ചേരിയിലെ രണ്ട് കുട്ടികളുടെ അമ്മ വേഷമാണ്. കഥാപാത്രത്തിന് പേര് പോലുമില്ല. അന്ന് അഭിനയിച്ചത് എന്റെ അമ്മയുടെ ജീവിതമാണ്. ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാൻ ഷീറ്റ് കൊണ്ട് മറച്ച ഒരു വീട് കണ്ടു. തമിഴിൽ പത്തുക്ക് പത്ത് എന്ന് പറയും. പത്തടി നീളവും പത്തടി വീതിയുമുളെളാരു മുറി. അതാണ് വീട്. അതിനകത്ത് തന്നെയാണ് തുണിയലക്കുക. അതിന് ശേഷം അടിച്ചുവൃത്തിയാക്കി അടുക്കളയാക്കുന്നു. രാത്രി അടുപ്പെല്ലാം ഉയരത്തിൽ കയറ്റിവെച്ച് അതിനകത്ത് ഉറങ്ങുന്നു. ആറുപേരാണ് ആ മുറിയിൽ കഴിഞ്ഞിരുന്നത്. അവരുടെ മുഖത്തെല്ലാം നിറയെ സന്തോഷമായിരുന്നു. അന്നെനിക്ക് മനസിലായി സന്തോഷമെന്നത് പണം കൊണ്ട് സമ്പാദിക്കാവുന്ന ഒന്നല്ലെന്ന്. എന്നെ എന്റെ അമ്മ പഠിപ്പിച്ചതും അതാണ്.

      നേരിടേണ്ടി വന്ന  ദുരന്തം

    എന്റെ അമ്മ നാഗമണി വന്നതും വൻ ദുരന്തങ്ങളിലൂടെയാണ്.. ആദ്യം അച്ഛൻ മരിച്ച. തൊട്ട് പിന്നാലെ ഭർത്താവിനെ നഷ്ടപ്പെട്ടു, ദുരന്തങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്നപ്പോഴും രണ്ട് മക്കൾക്ക് വേണ്ടി ഇവർ ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. അമ്മ പഠിച്ചിട്ടില്ല. തെലുങ്കും തമിഴുമല്ലാതെ മറ്റൊരു ഭാഷയും സംസാരിക്കാനറിയില്ല. മുംബൈയി ൽ സാരി വില കുറച്ച് കിട്ടുമെന്ന് ആരോ പറഞ്ഞതോടെ ഒരു പരിചയവുമില്ലാതെ മുംബൈയ്ക്കു വണ്ടികയറി. അവിടെ സാരി മാർക്കറ്റിൽ അലഞ്ഞുനടന്നു സാരി വാങ്ങി തിരിച്ചു ചെന്നൈയിലെത്തി വീടുവീടാന്തരം കയറി വിറ്റു. അവിടെ എത്തിയാൽ മുറി എടുക്കാൻ പൈസ ഇല്ലായിരുന്നു. റെയിൽവേ സ്റ്റേഷനിൽത്തന്നെ കുളിച്ചു നേരെ മാർക്കറ്റിലേക്ക് ഓടും. സാരികളുടെ വലിയ കെട്ടും കൊണ്ട് റെയിൽവേ സ്റ്റേഷനിൽ എത്തും. അങ്ങനെയാണു ഞങ്ങളെ പഠിപ്പിച്ചത്. മികച്ച സ്കൂളുകളിലും കോളേജിലുമാണ് പഠിപ്പിച്ചത്. ഒരിക്കൽ പോലും അമ്മ ദാരിദ്രം പറഞ്ഞിട്ടില്ല.

     ഒരു വർഷം  സിനിമ ഇല്ലാതിരുന്നു

    കാക്കാമുട്ടൈ എന്ന സിനിമയിലെ അഭിനയം കണ്ട് എല്ലാവരും പ്രശംസിച്ചു. സിനിമ വൻ ഹിറ്റായി. പക്ഷേ ഒരു വർഷത്തോളം ആരും എന്നെത്തേടി വന്നില്ല. എന്തെങ്കിലും ജോലിക്ക് അപേക്ഷിക്കാൻ തീരുമാനിച്ചിരിക്കെയാണ് പുതിയ സിനിമകൾ കിട്ടിതുടങ്ങിയത്. മണിരത്നം, വെട്രിമാരൻ, ധനൂഷ്, സത്യൻ അന്തിക്കാട്, വിജയ് സേതുപതി, അർജുൻ രാംപാൽ, സത്യരാജ്, കലാനിധി മാരൻ, വിക്രം, പ്രഭുദേവ, വിജയ് ദേവരകൊണ്ട തുടങ്ങി വലിയവരുമായെല്ലാം ഞാൻ സിനിമ ചെയ്തു. എനിക്ക് വേണ്ടി എഴുതിയ തിരക്കഥകൾ കാത്തിരിക്കുന്നു. വലിയ സംവിധായകരും നിർമ്മാതാക്കളും വിളിക്കുന്നു. ഒരു കാര്യം നേടുമെന്ന് തീരുമാനിച്ചാൽ അതിലേക്കുളള വഴിയെക്കുറിച്ച് ആലോചിച്ച് പേടിക്കരുത്.

    Read more about: aiswarya rajesh
    English summary
    Actress Aishwarya Rajesh Says About Her Childwood
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X