മോഹൻലാൽ സ്വന്തം കാര്യം മാത്രമല്ല നോക്കുന്നത്! വെളിപ്പെടുത്തലുമായി നടി ഐശ്വര്യ
കാപ്പാൻ റിലീസായതിനു പിന്നാലെ മോഹൻലാലിനെതിരെ നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്. അന്യഭാഷ ചിത്രങ്ങളിൽ പ്രധാന്യമില്ലാത്ത റോളുകൾ ചെയ്യുന്നു എന്നുള്ള അധിക്ഷേപമാണ് താരത്തിന് നേരെ ഉയർന്നത്. സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള ആരോപണം ഉയരുമ്പോൾ മോഹൻലാലിനെ കുറിച്ചുള്ള നടി ഐശ്വര്യയുടെ വാക്കുകൾ വൈറലാകുന്നു.

താൻ കണ്ടതിൽ വെച്ച് ഏറ്റവും നിസ്ഥാർത്ഥനായ മനുഷ്യനാണ് മോഹൻലാൽ. താരങ്ങളോടൊപ്പം അഭിനയിക്കുമ്പോൾ കൂടെ അഭിനയിക്കുന്ന താരങ്ങൾക്ക് കൂടുതൽ പ്രധാന്യം കിട്ടിയാൽ ദേഷ്യ വരാം. എന്നാൽ ലാലേട്ടൻ അതിൽ നിന്നെല്ലാം വ്യത്യസ്തനാണ്. ചിത്രത്തിലെ സീനോ ഡയലോഗോ അദ്ദേഹം നോക്കാറില്ല. ചിത്രത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പ്രധാന്യം മാത്രമല്ല, കൂടെയുള്ള താരങ്ങളെ പിന്തുണയ്ക്കുന്ന തീതിയിലും അദ്ദേഹം അഭിനയിക്കാറുണ്ട്- ഐശ്വര്യ പറഞ്ഞു.
തൻ അഭിനയിച്ചിട്ടുള്ള നായകന്മാരിൽ ഏറ്റവും മികച്ച ഒരാൾ മോഹൻലാൽ സാറാണെന്നും നടി കൂട്ടിച്ചേർത്തു. ജില്ലയ്ക്ക് ശേഷം മോഹൻലാൽ അഭിനയിച്ച തമിഴ് ചിത്രമാണ് കാപ്പാൻ. സൂര്യ നായകനായി എത്തിയ ചിത്രത്തിൽ പ്രധാനമന്ത്രിയുടെ വേഷത്തിലായിരുന്നു ലാലേട്ടൻ എത്തിയത്. സെപ്റ്റംബർ 20 ന് റിലീസിനായി എത്തിയ ചിത്രത്തിന് രണ്ട് അഭിപ്രായമാണ് ലഭിക്കുന്നത്.


Click it and Unblock the Notifications