ഗോള്‍ നായിക അക്ഷയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്! ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ തരംഗമാവുന്നു
നായികമാരുടെ ഫോട്ടോഷൂട്ട് വലിയ രീതിയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് താരവും നടിയുമായ സാക്ഷി അഗര്‍വാള്‍ ആനപ്പുറത്ത് നിന്നുമായിരുന്നു ഫോട്ടോഷൂട്ട് നടത്തിയത്. ഇപ്പോഴിതാ ഗോള്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി അക്ഷയുടെ ചിത്രങ്ങള്‍ തരംഗമാവുകയാണ്.
സോഷ്യല്‍ മീഡിയ പേജിലൂടെ അക്ഷ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ കണ്ടിരുന്നത് പോലെയല്ല, മെലിഞ്ഞ് സുന്ദരിയായിരിക്കുന്ന അക്ഷയാണ് ചിത്രങ്ങളിലുള്ളത്. നിലവില്‍ തെലുങ്ക് സിനിമയില്‍ ചുവടുറപ്പിച്ചിരിക്കുകയാണ് അക്ഷ.

2004 മുസാഫിര്‍ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അക്ഷ വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് കമല്‍ സംവിധാനം ചെയ്ത ഗോള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തി. പിന്നീട് കൂടുതലായും തെലുങ്ക് സിനിമകളിലായിരുന്നു അക്ഷ അഭിനയിച്ചത്. 2013 ല്‍ ബാംഗിള്‍സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും വന്നെങ്കിലും കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.


Click it and Unblock the Notifications