'പുറത്ത് നിന്ന് വന്ന രണ്ടുപേർ കാരണമാണ് വീട്ടിൽ‌ പ്രശ്നങ്ങൾ, കണ്ടില്ലാ കേട്ടില്ലാന്നുള്ള രീതിയിൽ ഇരിക്കണം'

മഴവില്‍ മനോരമായില്‍ സംപ്രേഷണം ചെയ്ത മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് സീരിയൽ താരം ആലീസ് ക്രിസ്റ്റി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ നടി ചെയ്തു. തന്റെ വിശേഷങ്ങളും മേക്ക് ഓവർ വീഡിയോകളും ഷൂട്ടിങ് ലൊക്കേഷനിലെ വിശേഷങ്ങളുമെല്ലാം ഒന്നിന് പിറകെ ഒന്നായി ആലീസ് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കാറുമുണ്ട്.

യുട്യൂബ് ചാനലുമായും സജീവമാണ് താരം. ചാനലിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ആലീസിന്റെ ചാനലിലൂടെ പ്രേക്ഷകർക്കെല്ലാം നടിയുടെ ഭർത്താവ് സജിനും പരിചിതനാണ്. രണ്ട് വർഷം മുമ്പ് ആഘോഷമായാണ് ഇവരുടെ വിവാഹം നടന്നത്. ഇരുവരുടെയും വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു.

Alice Christy


സജിന് ഒരു സഹോദരിയാണുള്ളത്. വിവാഹശേഷം ആലീസിന്റെ ബെസ്റ്റ് ഫ്രണ്ടും നാത്തൂൻ കുക്കുവാണ്. ഇരുവരും ഒരുമിച്ച റീൽസ് വീഡിയോകൾ എല്ലാം തന്നെ വൈറലാണ്. കുക്കു ഒരു സ്പോർട്സ് താരമാണ്. ഷൂട്ടിങ് ഇല്ലാത്ത വേളകളിൽ ആലീസ് ആദ്യം പോകുന്നതും സജിന്റെ വീട്ടിലേക്കാണ്.

തന്നെ ഒരു മരുമകളായല്ല കുക്കുവിനെപ്പോലെ മറ്റൊരു മകൾ എന്ന രീതിയിലാണ് സജിന്റെ മാതാപിതാക്കൾ കാണുന്നതെന്ന് ആലീസ് തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. തന്റെ വീട്ടുകാർ സ്ട്രിക്ടായിരുന്നതിനാൽ‌ അന്ന് ജീവിതം ആസ്വദിക്കാൻ പറ്റിയിരുന്നില്ലെന്നും യാത്രകൾ അടക്കം പോയി തുടങ്ങിയത് സജിനുമായുള്ള വിവാഹശേഷമാണെന്നും ആലീസ് പറഞ്ഞിട്ടുണ്ട്.

ആലീസും ഭർത്താവും നാത്തൂനും മാത്രമുള്ള ഓൺ വീഡിയോകൾക്കെല്ലാം ആരാധകർ ഏറെയാണ്. ഇപ്പോഴിതാ മൂവരും ചേർ‌ന്നുള്ള ഒരു ചിറ്റ് ചാറ്റ് വീഡിയോയാണ് വൈറലാകുന്നത്. യുട്യൂബ് ചാനൽ ആലീസിന്റെയാണെങ്കിലും ഇത്തവണ ചോദ്യങ്ങൾ തയ്യാറാക്കിയത് നാത്തൂൻ കുക്കുവാണ്. സജിനോടും ആലീസിനോടും ചോദിക്കാനുള്ള ചില ചോദ്യങ്ങളാണ് കുക്കു തയ്യാറാക്കിയിരുന്നത്. എല്ലാ ചോദ്യങ്ങൾക്കും വളരെ രസകരമായാണ് ആലീസും സജിനും മറുപടികൾ പറഞ്ഞത്.

അടുത്തിടെയാണ് ഇരുവരും തങ്ങളുടെ വളർത്തുനായ സോണി ചത്തുപോയതിനാൽ പുതിയൊരു നായക്കുട്ടിയെ വാങ്ങിയത്. ആ നായക്കുട്ടി മുമ്പുണ്ടായിരുന്ന നായയെ പോലെഅല്ലെന്നും അതിന്റെ പേരിൽ താനും പപ്പയും തമ്മിൽ വലിയ വഴക്കുകൾ ഉണ്ടായിട്ടുണ്ടെന്നും സജിൻ വീഡിയോയിൽ പറഞ്ഞു.

Alice Christy

വൃത്തിയുടെ കാര്യത്തിൽ പുതിയ നായക്കുട്ടി വളരെ പിന്നിലായതിനാൽ അതിനെ വീട്ടിൽ കയറ്റണോ വേണ്ടയോ എന്നതിനെ ചൊല്ലിയാണ് പപ്പയുമായി വഴക്കുണ്ടായതെന്നും സജിൻ പറയുന്നു. പുറത്ത് നിന്ന് വന്ന രണ്ടുപേർ കാരണമാണ് തന്റെ വീട്ടിൽ‌ പ്രശ്നങ്ങൾ ഏറെയുമെന്ന് ആലീസിനെ ചൂണ്ടിക്കാട്ടി സജിൻ തമാശയായി പറയുന്നതും വീഡിയോയിൽ കാണാം. രണ്ട് വർഷമായി വിജയകരമായി സന്തോഷത്തോടെ ദാമ്പത്യ ജീവിതം നയിക്കുന്നവരാണ് സജിനും ആലീസും.

അതുകൊണ്ട് തന്നെ വിവാ​ഹിതരാകാൻ പോകുന്നവർക്ക് എന്തെങ്കിലും ഉപദേശങ്ങൾ കൊടുക്കാനുണ്ടോ എന്നതായിരുന്നു പിന്നീട് കുക്കു ചോദിച്ചത്. അതിനും രണ്ടുപേരും മറുപടി പറഞ്ഞു. 'ഞാനും ഇച്ചായനും രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്നവരാണ്. ഞങ്ങളുടെ ഇഷ്ടങ്ങളെല്ലാം വ്യത്യസ്തമാണ്.'

'ദേഷ്യം വരുമ്പോൾ ബാത്ത്റൂമിൽ കയറി പത്ത് തെറിവിളിച്ച് തിരിച്ച് ഇറങ്ങി വരിക അതാണ് നല്ല ദാമ്പത്യത്തിനുള്ള ഏറ്റവും നല്ല ടിപ്പ്. പിന്നെ ഇ​ഗോയൊക്കെ മാറ്റിവെച്ച് ഒന്നും കണ്ടില്ലാ കേട്ടില്ലാന്നുള്ള രീതിയിൽ ഇരിക്കണം.'

'നമ്മൾ പങ്കാളിയെ നന്നാക്കാതെ നമ്മൾ മാറുക', എന്നാണ് ആലീസ് പറഞ്ഞത്. എന്റെ കൊച്ചിന് ഇത്രയെ ഒക്കൂവെന്ന് നമ്മൾ അങ്ങ് വിചാരിച്ചാൽ തീരവുന്ന പ്രശ്നങ്ങളെ ഉള്ളുവെന്നാണ് സജിൻ രസകരമായി പപറഞ്ഞത്. പരസ്പരം ട്രോളുന്ന കാര്യത്തിൽ സജിനും ആലീസും കട്ടയ്ക്ക് കട്ടയ്ക്കാണെങ്കിലും പരസ്പരം നല്ല സ്നേഹവുമാണ്.

Read more about: alice christy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X