'കല്യാണത്തിനുശേഷം ഒതുങ്ങിപ്പോയോ..?, സിവിൽ സർവ്വീസ് എഴുതണമെന്നത് അതിയായ ആഗ്രഹമായിരുന്നു'; എലീന പടിക്കൽ
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് എലീന പടിക്കൽ. അവതാരകയായും നടിയായും പ്രിയങ്കരിയായി മാറിയ എലീന കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് ബിഗ്‌ബോസ് മത്സരാർത്ഥിയായി വന്നതിനുശേഷമായിരുന്നു. രണ്ടര വർഷം മുമ്പായിരുന്നു താരത്തിന്റെ വിവാഹം. കോഴിക്കോട് സ്വദേശിയായ രോഹിത്താണ് എലീനയെ വിവാഹം ചെയ്തത്. ഏഴ് വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. വിവാഹശേഷം കോഴിക്കോട് സെറ്റിൽഡായ എലീനയെ പിന്നീട് മിനിസ്ക്രീനിൽ സജീവമായി കണ്ടിട്ടില്ല.
ഇപ്പോൾ അമൃത ടിവിയിൽ ഒരു ഷോയുടെ അവതാരകയാണ് താരം. മുമ്പൊക്കെ ചാനലുകളിലും അവാർഡ്നിശകളിലുമെല്ലാം എലീന സജീവമായിരുന്നു. അതുകൊണ്ട് തന്നെ വിവാഹശേഷം എലീന ഒതുങ്ങിപ്പോയോയെന്ന സംശയം ആരാധകർക്കുണ്ട്. ഇപ്പോഴിതാ അതിനുള്ള മറുപടിയും സ്വകാര്യ ജീവിതത്തിലെ പുതിയ വിശേഷങ്ങളുമെല്ലാം റെഡ് കാന്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കിട്ടിരിക്കുകയാണ് എലീന.

കല്യാണത്തിനുശേഷം ഒതുങ്ങിപ്പോയിട്ടില്ല. ഞാൻ മീഡിയയിലുണ്ടായിരുന്നു. പക്ഷെ സജീവമായി ഉണ്ടായിരുന്നില്ലെന്ന് മാത്രം. പിന്നെ ചില പ്രോഗ്രാമുകൾ ഞാൻ തന്നെ കട്ട് ഓഫ് ചെയ്തു. അതുപോലെ ഫാമിലിക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കണമെന്ന് എനിക്കുണ്ടായിരുന്നു. കാരണം രോഹിത്തിന്റെ ഫാമിലിക്കൊപ്പം സമയം ചിലവഴിക്കണമല്ലോ.
പിന്നെ രോഹിത്തിന്റെ ബിസിനസിലും സഹായിക്കാൻ എനിക്ക് പറ്റുന്നുണ്ടെന്നും എലീന പറയുന്നു. സീരിയലുകൾ ചെയ്യാനുണ്ടായ കാരണവും എലീന വെളിപ്പെടുത്തി. ഭാര്യ സീരിയലിലേക്ക് പോയതും കോളേജിൽ പഠിക്കുന്ന സമയത്തായിരുന്നു. പൈലറ്റ് എപ്പിസോഡിൽ അഭിനയിക്കാൻ വേണ്ടി പോയതാണ്. അഭിനയിക്കാൻ അറിയില്ലെന്ന് നേരത്തെ തന്നെ സീരിയിൽ ടീമിനോട് പറഞ്ഞിരുന്നു. പക്ഷെ അവർക്ക് എന്റെ അഭിനയം ഇഷ്ടപ്പെട്ടു.
അങ്ങനെയാണ് ഭാര്യയിൽ അഭിനയിച്ചത്. ആളുകളും ആ കഥാപാത്രത്തെ സ്വീകരിച്ചിരുന്നുവെന്ന് താരം പറയുന്നു. സിവിൽ സർവ്വീസിന് പോകണമെന്നത് അതിയായ ആഗ്രഹമായിരുന്നു. ഐപിഎസ് യൂണിഫോമിനോട് ഭയങ്കര ഇഷ്ടമായിരുന്നു. പരീക്ഷയ്ക്ക് പ്രിപ്പയർ ചെയ്യാൻ പഠിക്കുന്ന സമയത്ത് ക്ലാസിനും പോയിരുന്നു. ഞാൻ അത് സീരിയസായിട്ട് തന്നെയാണ് കണ്ടിരുന്നത്.
പക്ഷെ പിന്നീട് പ്രോഗ്രാമുകളും മറ്റും വന്നപ്പോൾ സിവിൽ സർവ്വീസിനുള്ള പ്രിപ്പറേഷൻ പിന്നീട് എന്നുള്ള രീതിയിൽ നീട്ടി നീട്ടി വെച്ചു. പക്ഷെ ഇപ്പോൾ സിവിൽ സർവീസിന് പഠിക്കാനുള്ള വിദ്യാഭ്യാസവും വിവരവും ബോധവുമൊന്നും എനിക്കില്ല. പിന്നെ അത്ര എളുപ്പവുമല്ല. നല്ല രീതിയിൽ പ്രിപ്പയർ ചെയ്യണം. ഒരു പ്രാവശ്യം ഞാൻ എക്സാം എഴുതി നോക്കും. പക്ഷെ അടുത്തൊന്നും ഉണ്ടാകില്ല. എഡ്യുക്കേഷനായിരുന്നു പാരന്റ്സിന്റെ അൾട്ടിമേറ്റ്.

അതുകൊണ്ട് തന്നെ നന്നായി പഠിച്ച് ഡിഗ്രി എടുത്തശേഷം ഏത് കരിയറിലേക്ക് വേണമെങ്കിലും മാറിക്കോളുവെന്നാണ് പറഞ്ഞതെന്ന് എലീന പറഞ്ഞു. ബിഗ് ബോസിൽ പങ്കെടുത്തപ്പോഴുണ്ടായ അനുഭവങ്ങളും എലീന പങ്കിട്ടു. ബിഗ് ബോസ് സീസൺ വണ്ണിലേക്കാണ് ആദ്യം വിളി വന്നത്. ആ സമയത്ത് സീരിയലിൽ അഭിനയിക്കുന്നത് കൊണ്ടാണ് പോകാതിരുന്നത്.
പിന്നീട് സീസൺ രണ്ടിലേക്കും വിളി വന്നു. അപ്പയും അമ്മയും ആലോചിച്ചു. ഞാനും എന്റെ അടുത്ത കോൺടാക്ടിലുള്ള ആളുകളോട് സജഷൻ ചോദിച്ചിരുന്നു. പിന്നെ ബിഗ് ബോസിന്റെ റൂൾ ബുക്ക് വായിച്ച് അതിന് അനുസരിച്ച് കളിക്കുന്നവരെ ആളുകൾ വിളിക്കുന്ന പേരാണ് സേഫ് ഗെയിമേഴ്സ്. ഹൗസിൽ കയറിയ മൂന്ന് ദിവസമൊക്കെ ക്യാമറ കോൺഷ്യസായിരുന്നു.
ഞങ്ങൾ ഹൗസിലായിരുന്നപ്പോൾ വെറും പരിപ്പ് കറിയും ചോറും മാത്രമാണ് കഴിച്ചിരുന്നത്. തണ്ണിർമത്തന്റെ തോട് ഉപയോഗിച്ച് കറി വെക്കാൻ പറ്റുമോയെന്ന് വരെ ഞങ്ങൾ നോക്കിയിട്ടുണ്ട്. എഴുപത്തിയഞ്ച് ദിവസത്തോളം ഹൗസിലുണ്ടായിരുന്നു.
അതിനുശേഷം ഷോ നിർത്തി. ഞങ്ങളുടെ സീസണിൽ ലൈവുണ്ടായിരുന്നുവെങ്കിൽ പ്രേക്ഷകർക്ക് ഇപ്പോൾ ഇഷ്ടപ്പെട്ടവരും ഇഷ്ടപ്പെടാത്തവരും മാറി മറിഞ്ഞേനെയെന്നും എലീന പറയുന്നു. സോഷ്യൽമീഡിയയിലും സജീവമാണ് എലീന.


Click it and Unblock the Notifications











