For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു ബന്ധത്തിലായാൽ ഇതെങ്ങോട്ടാണ് പോവുന്നതെന്ന് അറിയണമായിരുന്നു; ഇപ്പോൾ ഒഴുക്കിനുസരിച്ച്; അമല പോൾ

  |

  മലയാള സിനിമയിൽ നിന്നും തമിഴ്, തെലുങ്ക് സിനിമകളിലെത്തി താരമായി മാറിയ നടിമാർ ഒരുപാടുണ്ട്. നയൻതാര മുതൽ അനുപമ പരമേശ്വരൻ വരെ നീളുന്നതാണ് ഈ താരനിര. പലപ്പോഴും മലയാള സിനിമയിൽ വേണ്ടത്ര സ്വീകാര്യത ലഭിക്കാഞ്ഞതോടെയാണ് തമിഴിലും തെലുങ്കിലും നായികമാർ ശ്രമിക്കാറ്.

  ഇത്തരത്തിൽ മലയാളത്തിൽ സഹനായിക വേഷങ്ങൾ ചെയ്ത് തമിഴിലെ താര റാണി ആയി മാറിയ നടിയാണ് അമല പോൾ, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് തമിഴ് സിനിമകളിലാണ്. അമല പോളിന്റെ കരിയറിൽ ഉയർച്ചയും താഴ്ചയും എല്ലാം പ്രേക്ഷകർ ഒരുപോലെ കണ്ടതാണ്.

  Also Read: 'ആദ്യം ഭാര്യ ചിരിക്കില്ലായിരുന്നു, മരണവീട്ടിലുള്ള മുഖഭാവമാണ്, ഇന്ന് അവൾ എന്നെ ചിരിപ്പിക്കും'; കൊച്ചുപ്രേമൻ

  വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളും മറ്റുമായി അമല പോൾ വിവാദങ്ങളിൽ അകപ്പെട്ട് പോയ ഒരു സമയവും ഉണ്ടായിരുന്നു. കുറച്ച് നാൾ സിനിമകളിൽ അമലയെ കണ്ടതേ ഇല്ല. ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമായിരിക്കുകയാണ് അമല പോൾ. ടീച്ചർ ആണ് അമല പോളിന്റെ ഏറ്റവും പുതിയ സിനിമ.

  ചിത്രത്തിൽ ദേവിക എന്ന കഥാപാത്രമായാണ് അമല എത്തുന്നത്. മികച്ച പ്രേക്ഷക പ്രതികരണം ആണ് അമല പോളിന്റെ സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഹക്കിം ഷായാണ് സിനിമയിലെ നായകൻ. മഞ്ജു പിള്ളയും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

  സിനിമയുടെ പ്രൊമോഷൻ പരിപാടികൾ പങ്കെടുത്ത് വരികയാണ് അമല പോൾ. ‌ഇപ്പോഴിതാ മൈൽഡ്സ്റ്റോൺ മേക്കർസിന് നൽകിയ അഭിമുഖത്തിൽ അമല പോൾ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

  ആടുജീവിതം സിനിമയെക്കുറിച്ച് അമല പോൾ സംസാരിച്ചു. ഒരുപാട് അപ്സ് ആന്റ് ഡൗൺസിലൂടെ കടന്ന് പോയ സിനിമ ആണത്. പൃഥിയുടെ വേറൊരു ഡൈമൻഷൻ ആയിരിക്കും സിനിമയിൽ കാണുക. ഒപ്പം അഭിനയിക്കുമ്പോൾ ഞാൻ പൃഥിരാജിനെ കണ്ടില്ല. നജീബ് എന്ന കഥാപാത്രത്തെയാണ് കണ്ടത്.

  'മെത്തേഡ് ആക്ടർ അല്ലെന്നാണ് അദ്ദേഹം പറയാറ്. പക്ഷെ ആ സിനിമയിൽ ഞാൻ മെത്തേഡ് ആക്ട് ആണ് കണ്ടത്. പുള്ളിയുടെ പ്രോസസും കാര്യങ്ങളും അങ്ങനെയായിരുന്നു. ബ്ലെസി ചേട്ടന്റെ ഡ്രീം പ്രൊജക്ട് ആണത്. ആ സിനിമയുടെ ഭാ​ഗമായത് അനു​ഗ്രഹമായി കാണുന്നു' ക്രിസ്റ്റഫർ ഫാൻ ​ഗേൾ മൊമന്റ് ആയിരുന്നു. ഞാനൊരു മമ്മൂക്ക ഫാൻ ആണെന്നും അമല പോൾ വ്യക്തമാക്കി.

  തനിക്ക് വ്യക്തിപരമായി വന്ന മാറ്റങ്ങളെക്കുറിച്ചും അമല പോൾ സംസാരിച്ചു. എന്റെ ഏറ്റവും വലിയ സ്വപ്നം എന്നത് സമാധാനം കണ്ടെത്തുക എന്നതായിരുന്നു. മുമ്പ് ഞാൻ സെൽഫ് ക്രിറ്റിക്ക് ആയിരുന്നു. കാര്യങ്ങൾ ഹാർഡ് ആയെടുക്കും. ഇപ്പോൾ ഞാൻ ഒന്നും ഫോഴ്സ് ചെയ്യാറില്ല. മുമ്പ് എനിക്ക് അനിശ്ചിതത്വം പറ്റില്ല. ഒരു റിലേഷൻഷിപ്പിലാണെങ്കിൽ ഇതെങ്ങോട്ടാണ് പോവുന്നത് എന്ന് അറിയണമായിരുന്നു. ഒരു സീൻ ചെയ്യുന്നതിന് മുമ്പ് ഓവർ പ്രിപ്പെയർ ചെയ്യുമായിരുന്നു. അപ്പോൾ ഞാൻ ഭയങ്കരമായി ക്ഷീണിക്കും

  ഇപ്പോൾ ഞാൻ ഒഴുക്കിനനുസരിച്ച് പോവുന്നു. വരാനുള്ളത് വരും, തകരാനുള്ളത് തകരും. അങ്ങനെയൊരു മാനസികാവസ്ഥയിലാണ് ഞാനിപ്പോഴുള്ളതെന്നും അമല പോൾ പറഞ്ഞു. ആദ്യ വിവാഹവും വിവാഹ മോചനവും അമല പോളിനെ വിവാദങ്ങളിൽ നിറച്ചിരുന്നു. സംവിധായകൻ എഎൽ വിജയ് ആയിരുന്നു അമല പോളിന്റെ ഭർത്താവ്. ഇരുവരും പിന്നീട് വേർപിരിഞ്ഞു.

  Read more about: amala paul
  English summary
  Actress Amala Paul About Her Life Journey; Says She Is Going With Flow
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X