'അവസാനം അവരോട് ജ​ഗത് പറയാൻ തുടങ്ങി ഞങ്ങളാണ് ഇതിന്റെ പാരന്റ്സ്... ഞങ്ങൾക്ക് അറിയാം നോക്കാനെന്ന്'; അമല പോൾ

നടി അമല പോളിന്റെയും ഭർത്താവ് ജഗത് ദേശായിയുടെയും മകൻ ഇലൈക്ക് രണ്ട് മാസം തികയുന്നു. ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് ഇരുവർക്കും ആദ്യത്തെ കുഞ്ഞ് പിറന്നത്. പ്രസവശേഷം അമലയും ഭർത്താവും ചേർന്ന് കൊച്ചിയിലാണ് കുഞ്ഞുമായി താമസിക്കുന്നത്. കുഞ്ഞ് കുറച്ചൊന്ന് വലുതായശേഷം ഇരുവരും ​ഗോവയ്ക്ക് മടങ്ങാനാണ് പ്ലാൻ. കാരണം ജോലിയുടെ ഭാ​ഗമായി ജ​ഗത് സെറ്റിലായിരിക്കുന്നത് ​ഗോവയിലാണ്. കുഞ്ഞിന്റെ പരിപാലനമാണ് ഇപ്പോൾ ഇരുവരുടെയും മെയിൻ പരിപാടിയെങ്കിലും സിനിമയ്ക്കും അടിച്ചുപൊളിക്കും സമയം കണ്ടെത്തുന്നവരാണ് അമലയും ജഗത്തും.

അമല രണ്ട് മാസം പ്രായമുള്ള കുഞ്ഞിനേയും വെച്ചുകൊണ്ട് തന്റെ എല്ലാ സിനിമകളുടെ പ്രമോഷൻ പരിപാടികളിലും പങ്കെടുത്തിരുന്നു. അതുപോലെ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് വരെ പ്രമോഷൻ പരിപാടികളിലും അഭിമുഖങ്ങളിലും അമല സജീവമായിരുന്നു.

Amala Paul

ജഗത്തിനെ പരിചയപ്പെട്ട് ഒരു മാസം പിന്നിട്ടതും താൻ ഗർഭിണിയായിയെന്ന് അമല അടുത്തിടെ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അതിനുശേഷമാണ് ഇരുവരും വിവാഹം ചെയ്തത്. ഇതിന്റെ പേരിൽ അമല സൈബർ സ്‌പെയ്‌സിൽ നേരിട്ട ആക്രമണം ചെറുതല്ല. കഴിഞ്ഞ നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ ദിവസം ഭർത്താവ് ജഗതിനെ ആദ്യമായി കണ്ടുമുട്ടിയ ദിവസത്തിന്റെ വാർഷികം ആഘോഷമാക്കിയിരുന്നു അമല പോൾ.

ജഗതിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു അമല ഈ സന്തോഷം പ്രേക്ഷകരുമായി പങ്കുവെച്ചത്. മീറ്റ് ആനിവേഴ്സറിക്കൊപ്പം കുഞ്ഞ് ഇലൈയുടെ രണ്ടാം മാസവും ഇരുവരും ആഘോഷിക്കുകയുണ്ടായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. ഇപ്പോഴിതാ കുഞ്ഞ് പിറന്നശേഷം നടന്ന രസകരമായ ഒരു സംഭവം പങ്കുവെച്ചിരിക്കുകയാണ് അമല പോൾ.

ഓൺലുക്കേഴ്സ് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അമല പോൾ. താനും ജ​ഗതും മാത്രം കുഞ്ഞിനെ പരിപാലിക്കുന്നത് തങ്ങളുടെ മാതാപിതാക്കളെ ആശങ്കപ്പെടുത്തിയിരുന്നുവെന്നാണ് അമല പറയുന്നത്. ആശുപത്രിയിൽ നിന്ന് വന്നശേഷം ഞാനും ജ​ഗതും കുഞ്ഞിനെ ഞങ്ങളുടെ റൂമിൽ കിടത്തിക്കോളാമെന്ന് പറയുമ്പോൾ രണ്ടുപേരുടെയും പാരന്റ്സിന് ഭയങ്കര ടെൻഷൻ. അയ്യോ... അതെങ്ങനെയാ നിങ്ങൾ മാത്രം ഹാന്റിൽ ചെയ്യുന്നത് എന്നൊക്കെ ചോദിക്കും.

മാത്രമല്ല കൊച്ച് ഒന്ന് കരയുമ്പോഴേക്കും എല്ലാവരും വന്ന് ഡോറിന്റെ അടുത്ത് നിൽക്കും. എല്ലാം ഓക്കെയാണോയെന്നൊക്കെ ചോദിക്കും. അവസാനം ജ​ഗത് പറയാൻ തുടങ്ങി ഞങ്ങളാണ് ഇതിന്റെ പാരന്റ്സ്... ഞങ്ങൾക്ക് അറിയാം നോക്കാൻ... നിങ്ങൾ ഞങ്ങളെ വിശ്വസിക്കൂവെന്ന്. കുഞ്ഞ് വരുന്നതിന് മുമ്പ് ബേസിക്ക് പ്രിപ്പറേഷൻസുണ്ടായിരുന്നു.

Amala Paul

പിന്നെ അറിയാൻ പാടില്ലാത്ത ഒരു പരിപാടിയാണല്ലോ. ഇത് വന്ന് കഴിഞ്ഞാലല്ലേ അറിയത്തുള്ളു. എനിക്ക് തോന്നുന്നു... എന്നെക്കാൾ വളരെ കൂളായി ഹാന്റിൽ ചെയ്യുന്നത് ജ​ഗതാണെന്ന്. കാരണം ഞാൻ തുടക്കത്തിൽ കുറച്ച് ഉത്കണ്ഠയുള്ള ആളായിരുന്നു. കൊച്ചുണ്ടെങ്കിൽ തന്നെ ഒരു പേടിയാണ് എല്ലാവർക്കും. സൂക്ഷിക്കണം... അങ്ങനെ വരരുത്... ഇങ്ങനെ വരരുത്... എന്നൊക്കെയുള്ള ഫിയർഫുൾ എനർജി കൊടുക്കാതെ കൊച്ച് ഓക്കെയാണ്... എന്നുള്ള എനർജി കൊടുത്ത് കഴിഞ്ഞാൽ അത് നമ്മളേയും പീസ്ഫുള്ളാക്കും അങ്ങനെ വരുമ്പോൾ കുഞ്ഞും പീസ്ഫുള്ളാകും എന്നാണ് അമല പോൾ പറഞ്ഞത്.

എന്നാൽ മകന്റെ മുഖം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല അമല പോൾ. യാത്രകൾ ഇഷ്‌ടപ്പെടുന്ന അമല അവധിക്കാല യാത്രകൾക്കിടെയാണ് ജഗദിനെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതുമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ജോലിയുടെ ഭാഗമായാണ് ഗുജറാത്തിൽ നിന്നും ജഗദ് ​ഗോവയിലേക്ക് താമസം മാറ്റിയത്. ​ഗർഭകാലത്ത് അമലയും ഏറെക്കാലം​ ​ഗോവയിലായിരുന്നു. ജഗത് ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലാണ് പ്രവർത്തിക്കുന്നത്. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസായി ജോലി നോക്കുകയാണ് ഇപ്പോൾ.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X