'ഞാൻ കഴിഞ്ഞിട്ടേ കുഞ്ഞിനോട് സ്നേഹം ഉണ്ടാകൂവെന്നും ഏറ്റവും സ്നേഹം എന്നോടാണെന്നും ജഗത് പറഞ്ഞിട്ടുണ്ട്'
ജഗത് ദേശായി ജീവിതത്തിലേക്ക് വന്നശേഷമാണ് അമല പോളിന്റെ ജീവിതം പതിന്മടങ്ങ് മനോഹരമായതെന്ന് തോന്നും. കാരണം വിവാഹത്തിനുശേഷം അതുവരെ കാണാത്ത അതീവ സന്തോഷവതിയും സുന്ദരിയുമായ അമലയെയാണ് ഒരോ ഫോട്ടോയിലും വീഡിയോയിലും കാണാൻ സാധിക്കുന്നത്. ഒരു പ്രത്യേകതരം പ്രകാശം അമലയുടെ മുഖത്തിപ്പോൾ ഉണ്ടെന്നത് ആരാധകരും സമ്മതിക്കുന്ന കാര്യമാണ്. സംവിധായകൻ എ.എൽ വിജയിയുമായുള്ള ദാമ്പത്യ ജീവിതം പരാജയപ്പെട്ടശേഷം ഏറെക്കാലം സിംഗിൾ ലൈഫ് നയിക്കുകയായിരുന്നു അമല.
ശേഷം അടുത്തിടെയാണ് അമലയുടെ ജീവിതത്തിലേക്ക് ജഗത് വന്നത്. കൂടാതെ ഇരട്ടി മധുരമെന്നപോലെ ഒരു കുഞ്ഞിനും അമല അടുത്തിടെ ജന്മം നൽകി. ഇളയ് എന്നാണ് മകന് അമല പേരിട്ടിരിക്കുന്നത്. ഗർഭകാല വിശേഷങ്ങളെല്ലാം അമല സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ടായിരുന്നു. ഗോവയിൽ സെറ്റിൽഡാണ് അമലയുടെ ഭർത്താവ് ജഗത്.

അടുത്തകാലത്ത് അമലയെപ്പോലെ ഗർഭകാലം ആസ്വദിച്ച ഒരു നായിക നടിയുണ്ടോയെന്ന് സംശയമാണ്. അമല ഏറ്റവും കൂടുതൽ ആക്ടീവായിരുന്ന സമയവും ഗർഭകാലമാണ്. പ്രസവിച്ച് വളരെ കുറച്ച് നാളുകളെയായുള്ളുവെങ്കിലും അമല തന്റെ പ്രൊഫഷണൽ ലൈഫിൽ തിരക്കിലാണ്. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന പുതിയ സിനിമ ലെവൽ ക്രോസിന്റെ ഭാഗമായി മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ മകനേയും ഭർത്താവിനേയും കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.
വീണ്ടും ഒരു ഹണിമൂൺ ഫെയ്സിലെത്തിയ പോലെയാണ് പ്രസവത്തിനുശേഷം തോന്നുന്നത് എന്നാണ് അമല പറയുന്നത്. ഭയങ്കര ബ്യൂട്ടിഫുള്ളായ ഒരു ഫേസിലൂടെയാണ് ഞാൻ കടന്ന് പോകുന്നത്. ഹാപ്പി ഹൈ എന്ന് വേണമെങ്കിൽ പറയാം.
വെരി പീസ്ഫുള്ളാണ് ലൈഫ്. കുഞ്ഞുള്ളത് ഒരു പീസ് ഫുൾ വൈബാണ് തരുന്നത്. എനർജറ്റിക്കലി ഹാപ്പി ഹൈ, പീസ് ഫുൾ ഇതൊക്കെ ഇതിന് മുമ്പ് ടീനേജ് ടൈമിലാണ് ഫീൽ ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇപ്പോൾ അത്തരമൊരു അവസ്ഥയിലേക്ക് ഞാൻ എത്തിയതിന് എന്റെ മകനും ഭർത്താവിനും നന്ദി പറയുന്നു. വീണ്ടും ഒരു ഹണിമൂൺ ഫെയ്സിലെത്തിയ പോലെയാണ് തോന്നുന്നത്.
ഇപ്പോഴും ജഗത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്നെ തന്നെയാണ്. അത് ഞാൻ ഗർഭിണിയായിരുന്ന സമയത്ത് തന്നെ ജഗത് പറഞ്ഞിരുന്നു. ഞാൻ നിന്നെയായിരിക്കും ഏറ്റവും കൂടുതൽ സ്നേഹിക്കുകയെന്ന്. അത് കഴിഞ്ഞിട്ട് മാത്രമെ കുഞ്ഞ് വരൂവെന്നും പറഞ്ഞിരുന്നു. ഇനി ഒന്നിനും നമ്മളെ പിരിക്കാൻ പറ്റില്ലെന്ന് ഞാൻ ഇടയ്ക്ക് ജഗതിനോട് പറയും.

എന്റെ ഏറ്റവും മോശം ഭാഗം അദ്ദേഹം എന്റെ ഗർഭകാലത്ത് കണ്ടു. ആ സമയത്തെ എന്റെ ഹോർമോണൽ ചെയ്ഞ്ചസും മൂഡ് സ്വിങ്സുമെല്ലാം ഞാൻ ജഗതിനോടാണ് തീർത്തിരുന്നത്. വൺവെ ട്രാഫിക്ക് അല്ല റിലേഷൻഷിപ്പ്. ഒരു വൺവെ ട്രാഫിക്കാണ് റിലേഷൻഷിപ്പെന്നാണ് എല്ലാവരുടെയും വിചാരം. പെർഫെക്ട് റിലേഷൻഷിപ്പിൽ അങ്ങോട്ടും ഇങ്ങോട്ടും സപ്പോർട്ടുണ്ടാകണം. ഞങ്ങൾക്കിടയിൽ അത്തരമൊരു ബാലൻസുണ്ട്.
പ്രെഗ്നൻസി പിരീഡിൽ റാംപ് വാക്ക് ചെയ്യാൻ പറ്റിയത് അനുഗ്രഹമായി തോന്നുന്നു. വയറുമായി റാംപ് വാക്ക് ചെയ്യാനുള്ള ആഗ്രഹം രണ്ടാം മാസത്തിൽ തന്നെ ജഗതിനോട് പറഞ്ഞിരുന്നു. പിന്നീട് അത് സംഭവിച്ചുവെന്നും അമല പറയുന്നു. നിറവയറിൽ റാംപ് വാക്ക് ചെയ്തതിനും പ്രസവശേഷം മിനി ഫ്രോക്കിൽ കോളജ് ഫങ്ഷനിൽ പങ്കെടുത്തതിനും വലിയ രീതിയിലുള്ള സൈബർ ആക്രമണം അമലയ്ക്ക് നേരിടേണ്ടി വന്നിരുന്നു.


Click it and Unblock the Notifications