പ്രതീക്ഷിക്കാത്ത ആളുകളെ കുറിച്ച് അറിഞ്ഞു! ഇതിന് പിന്നില്‍ ശക്തരായ സ്ത്രീകളാണ്; റിപ്പോർട്ടിനെ കുറിച്ച് അമല പോൾ
സിനിമാലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും ആരോപണവും കൊണ്ട് നിരന്തരം വാര്‍ത്തകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. ആരും പ്രതീക്ഷിക്കാത്ത ചില പ്രമുഖ താരങ്ങളുടെ പേരുകളാണ് ഈ ദിവസങ്ങളില്‍ പുറത്ത് വന്നത്. ശരിക്കും ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ കുറിച്ച് കേട്ട് താനും ഞെട്ടിയെന്ന് പറയുകയാണ് നടി അമല പോള്‍.
പുറത്ത് വന്ന റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ക്കും ഇരകളയായിട്ടുള്ളവര്‍ക്കും നീതി ലഭിക്കണമെന്നാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലൂടെ അമല പറഞ്ഞത്. ഒരു ആശുപത്രിയിലെ വാട്ടര്‍ ബെര്‍ത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടി. മാത്രമല്ല തന്റെ ഗര്‍ഭകാലത്തെ കുറിച്ചും അമല സംസാരിച്ചിരുന്നു.

'നിങ്ങളെല്ലാവരെയും പോലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന്റെ ഷോക്കിലാണ് ഞാനും. വളരെ ഡിസ്റ്റര്‍ബിങ്ങ് ആയിട്ടുള്ള കാര്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത ആളുകളെ കുറിച്ചുള്ള കാര്യങ്ങളും നമ്മള്‍ അറിഞ്ഞു. ഇതിനൊരു ജസ്റ്റിഫിക്കേഷന്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
വലിയൊരു വാര്‍ത്തയായി വന്ന് പെട്ടെന്ന് മറഞ്ഞ് പോകാതെ അതിന് കിട്ടേണ്ട പ്രധാന്യം കിട്ടുക തന്നെ വേണം. ലീഗല്‍ ജസ്റ്റിഫിക്കേഷന്‍ എന്തായാലും ഉണ്ടാവണമെന്നാണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്.
ഇത് പുറത്ത് കൊണ്ട് വരുന്നതിന് പിന്നില്‍ ശക്തരായ ഒരുപാട് സ്ത്രീകള്‍ ഉണ്ടായിരുന്നു. വുമണ്‍ ഇന്‍ കളക്ടീവ് അത്രയും ശക്തമായി പ്രയത്‌നിച്ചിട്ടുണ്ട്. അതവരുടെ കഠിനാധ്വാനമാണ്. തീര്‍ച്ചയായിട്ടും ഇതിനൊരു നല്ല റിസള്‍ട്ട് ഉണ്ടാവുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. മുന്നോട്ടും ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ സ്ത്രീകള്‍ തന്നെ സംഘടനങ്ങളുടെ തലപ്പത്ത് ഉണ്ടാവണമെന്നും' അമല പറയുന്നു.

മകനെ പ്രസവിച്ച ഹോസ്പിറ്റലില്‍ തന്നെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അമല. അതിനെ കുറിച്ചും നടി സംസാരിച്ചു. 'എല്ലാവര്‍ക്കും അറിയുന്നത് പോലെ ഈ ഹോസ്പിറ്റലിലായിരുന്നു എന്റെ ഡെലിവറി. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ കൂടെ ഒരമ്മയും ജനിക്കുന്നു എന്ന് പറയുന്നത് അനുഭവിച്ച ഒരാളാണ് ഞാന്‍. എന്റെ ഗര്‍ഭകാലം മുഴുവനും പ്രസവവും അതിന് ശേഷമുള്ള വേദനകളിലൂടെയും പോയി കൊണ്ടിരിക്കുകയാണ് ഇപ്പോഴും.
അതിലെല്ലാം ഈ ഹോസ്പിറ്റലിന്റെ സപ്പോര്‍ട്ട് വളരെ വലുതായിരുന്നു. എനിക്ക് മാത്രമല്ല ഇവിടെ വരുന്ന എല്ലാവര്‍ക്കും കുടുംബം പോലെയാണ്. ഗര്‍ഭകാലം സെലിബ്രേറ്റ് ചെയ്യാനാണ് അവര്‍ പറയുന്നത്. ഗര്‍ഭിണിയായപ്പോള്‍ തന്നെ ഞാനും വാട്ടര്‍ ബെര്‍ത്തിന് വേണ്ടിയാണ് ശ്രമിച്ചത്. അതിന് വേണ്ടി ഒരുപാട് സ്ഥലങ്ങള്‍ അന്വേഷിച്ചു. പക്ഷേ കേരളത്തില്‍ ആദ്യമായി ഈ ആശുപത്രിയില്‍ വാട്ടര്‍ ബെര്‍ത്ത് തുടങ്ങിയെന്നും', അമല സൂചിപ്പിച്ചു.
ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു അമല പോളും ഭര്‍ത്താവ് ജഗദ് ദേശായിയും ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. ജഗത്തുമായിട്ടുള്ള വിവാഹം കഴിഞ്ഞത് മുതല്‍ തന്റെ വിശേഷങ്ങള്‍ നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു. ഗര്‍ഭകാലം ഏറെ ആഘോഷമാക്കാനും നടിയ്ക്ക് സാധിച്ചു.


Click it and Unblock the Notifications