ഗര്‍ഭിണിയാവുന്നതിന് മുന്‍പാണോ? ആ പഴയ നല്ല രാത്രികള്‍ തിരികെ വരുമെന്ന് പറഞ്ഞ് നടി അമല പോള്‍
വ്യക്തിജീവിതത്തെ പറ്റി അധികം സംസാരിക്കാതിരുന്ന നടിയായിരുന്നു അമല പോള്‍. എന്നാല്‍ രണ്ടാമതും വിവാഹിതയായതിന് ശേഷം തന്റെ ജീവിതത്തിലുണ്ടാവുന്ന ചെറിയ കാര്യങ്ങള്‍ പോലും നടി ആരാധകരുമായി പങ്കുവെക്കുന്നത് പതിവാണ്. ഏറ്റവും പുതിയതായി നടി അമ്മയാവാന്‍ പോവുകയാണെന്ന സന്തോഷമാണുള്ളത്.
കഴിഞ്ഞ നവംബറിലായിരുന്നു അമല പോള്‍ വിവാഹിതയാവുന്നത്. ഭര്‍ത്താവ് ജഗത് ദേശായിയെ കുറിച്ച് നടി തന്നെ പലപ്പോഴായി പറഞ്ഞിരുന്നു. വിവാഹത്തിന് പിന്നാലെ താന്‍ അമ്മയാവാന്‍ ഒരുങ്ങുകയാണെന്നും അമല വ്യക്തമാക്കി. പൂര്‍ണഗര്‍ഭിണിയായ അമല അധികം വൈകാതെ കുഞ്ഞതിഥിയെ വരവേല്‍ക്കും.

അതേ സമയം ഗര്‍ഭകാലത്തിന് മുന്‍പുള്ള ജീവിതത്തെ പറ്റി നടി പങ്കുവെച്ച ചില വീഡിയോസാണ് ഇപ്പോള്‍ വൈറലാകുന്നത്. ഭര്‍ത്താവിനൊപ്പം ഒരു നൈറ്റ് പാര്‍ട്ടിയില്‍ ഡാന്‍സ് കഴിച്ച് അടിച്ച് പൊളിക്കുന്ന അമലയാണ് വീഡിയോയില്‍ ഉള്ളത്. 'ആ പഴയ മനോഹരമായ രാത്രികള്‍ അധികം വൈകാതെ തിരിച്ചെത്തും' എന്ന ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോ വളരെ പെട്ടെന്നാണ് വൈറലാവുന്നത്.
അമലയുടെ വീഡിയോയുടെ താഴെ കമന്റുമായി ഭര്‍ത്താവ് ജഗത് ദേശായിയും എത്തിയിരുന്നു. 'എന്റെ മൂണ്‍ ചൈല്‍ഡ്' എന്നാണ് ജഗത് ഭാര്യയായ അമലയെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഈ പോസ്റ്റിന് താഴെ താരദമ്പതിമാര്‍ക്ക് ആശംസകളുമായിട്ടാണ് ആരാധകരും എത്തിയിരിക്കുന്നത്. പഴയതിലേക്ക് ഒരു മടങ്ങിപ്പോക്ക് ഇനി പ്രയാസമായിരിക്കും. കാരണം അമലയുടെ ജീവിതത്തില്‍ വരാന്‍ പോകുന്നതൊക്കെ ഇതുവരെ അനുഭവിക്കാത്ത പുതിയ കാര്യങ്ങളായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

മുന്‍പ് പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിട്ടുള്ള ആളായിരുന്നു അമല പോള്‍. നേരത്തെ വിവാഹമോചിതയായ അമല പോള്‍ കഴിഞ്ഞ വര്‍ഷമാണ് രണ്ടാമതും വിവാഹിതയാവുന്നത്. വിവാഹം കഴിഞ്ഞ് അധികം വൈകുന്നതിന് മുന്‍പ് താന്‍ ഗര്‍ഭിണിയാണെന്നും പുതിയ അതിഥി വൈകാതെ എത്തുമെന്നും നടി വെളിപ്പെടുത്തി.
ഇതിനിടയില്‍ അമല നായികയായി അഭിനയിച്ച സിനിമകളും തിയേറ്ററിലേക്ക് എത്തിയിരുന്നു. ഈ സിനിമകളുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടി പൊതുവേദികളിലേക്ക് എത്തുകയും ചെയ്തിരുന്നു. ഗര്‍ഭകാലത്ത് കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും താന്‍ ആക്ടീവാണെന്നുമാണ് അടുത്തിടെ നടി തുറന്ന് പറഞ്ഞത്.
അതുകൊണ്ടാണ് വീട്ടില്‍ ഇരിക്കാതെ പൊതുവേദികളിലേക്ക് വരുന്നത്. മാത്രമല്ല തന്റെ ജീവിതത്തിലൂടെ പോസിറ്റീവ് പ്രെഗ്നന്‍സിയെ പറ്റി പറയാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു. ഈ സമയം തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതാണെന്നും ഭര്‍ത്താവായി ജഗത്ത് വന്നതാണ് തന്റെ സന്തോഷങ്ങള്‍ക്ക് കാരണമെന്നുമാണ് അമല പറഞ്ഞത്. പ്രസവം കഴിഞ്ഞ് വൈകാതെ താന്‍ അഭിനയത്തിലേക്ക് തന്നെ തിരികെ എത്തുമെന്നും അമല സൂചിപ്പിച്ചു.


Click it and Unblock the Notifications