ജീവിതത്തിലുണ്ടായ തിരിച്ചറിവുകള്‍, സ്വന്തമായി ഒന്നുമില്ലെന്ന് തോന്നിയ നിമിഷത്തെ കുറിച്ച് അമല പോള്‍

By Midhun Raj

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി തിളങ്ങിയ നടിയാണ് അമല പോള്‍. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളിലും നടി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. ഏഎല്‍ വിജയുമായുളള വിവാഹമോചന ശേഷവും സിനിമയില്‍ സജീവമായിരുന്നു താരം. ലാല്‍ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെ ആണ് അമലയുടെ അരങ്ങേറ്റം. തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി അഭിനയിച്ചു. വ്യക്തി ജീവിതത്തില്‍ ഉയര്‍ച്ചതാഴ്ചകള്‍ നേരിട്ട താരം കൂടിയാണ് അമല പോള്‍.

amalapaul

അതേസമയം ജീവിതത്തിലുണ്ടായ തിരിച്ചറിവുകളെ കുറിച്ച് ഐഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ മനസുതുറന്നിരിക്കുകയാണ് നടി. വ്യക്തിപരമായി ചെയ്ത കാര്യങ്ങളെല്ലാം തന്റെ ജോലിയിലും തിരിച്ചും പ്രതിഫലിച്ചു എന്ന് അമല പറയുന്നു. 'ജീവിതത്തെയും സിനിമയെയും വേര്‍തിരിക്കാനുളള കല എനിക്ക് അറിയില്ലായിരുന്നു എന്നതാണ് സത്യം. 2019 വരെ അങ്ങനെയാണ് കാര്യങ്ങള്‍ പോയ്‌കൊണ്ടിരുന്നത്. എന്നാല്‍ 2020 എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വര്‍ഷമാണ്. അച്ഛന്‌റെ മരണശേഷം വളരെ ബോധപൂര്‍വ്വം ഞാന്‍ മുന്നോട്ടുപോയി. അത് എന്നെ സംബന്ധിച്ചിടത്തോളം ആത്മപരിശോധനയുടെ ഘട്ടമായിരുന്നു'.

'ആ തിരിച്ചറിവ് വന്നപ്പോള്‍ ഞാന്‍ നഗ്നയായത് പോലെ തോന്നി. ഒരു തുറന്ന പുസ്തകം പോലെ. എന്റെ സ്വകാര്യ ജീവിതം എല്ലാം പുറത്തായതിനാല്‍ എനിക്ക് സ്വന്തമായി ഒന്നും ഇല്ലെന്ന തിരിച്ചറിവ് ഉണ്ടായിരുന്നു. എനിക്ക് ചെയ്യാന്‍ കഴിയുന്നതിനപ്പുറം എന്റെ ജീവിതം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് തോന്നി. തിരിഞ്ഞുനോക്കുമ്പോള്‍, എനിക്ക് ഇതിനെക്കുറിച്ച് മോശമായി തോന്നുന്നു. പക്ഷേ അതൊന്നും നിയന്ത്രിക്കാന്‍ എനിക്ക് കഴിയില്ലെന്ന് മനസിലാക്കാനുള്ള തിരിച്ചറിവ് എനിക്കുണ്ട്, കിട്ടിയ സൗഭാഗ്യങ്ങളെ ഉള്‍ക്കൊണ്ട് എനിക്ക് മനോഹരമായി മുന്നോട്ട് പോകാം ജീവിതത്തില്‍', നടി പറയുന്നു.

ഗ്ലാമറസ് ലുക്കുകളില്‍ തിളങ്ങി നടി ശ്വേത തിവാരി, ചിത്രങ്ങള്‍ കാണാം

Recommended Video

മുന്‍ കാമുകന് കോടതിയുടെ വിലക്ക്,മാനനഷ്ട കേസിൽ നടപടി

'എനിക്ക് ഒരു സാമൂഹിക ഉത്തരവാദിത്തമുണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നു. എന്റെ കാര്യം മാത്രമല്ല, അതങ്ങനെയാണ്. ഇപ്പോള്‍ എനിക്കൊരു ചോയ്‌സുണ്ടെന്നും' അമല പറഞ്ഞു. 'മുന്‍പ് എനിക്ക് അത് അറിയില്ലായിരുന്നു. ഇന്ന് എനിക്ക് എന്റെ സ്വകാര്യ ജീവിതവും സിനിമാ ജീവിതവും വേര്‍തിരിച്ച് കാണാന്‍ കഴിയുന്നു. എല്ലാവര്‍ക്കും ജീവിതത്തില്‍ ഓരോ ഘട്ടങ്ങളുണ്ടാവും. ഞാന്‍ അത് തിരിച്ചറിഞ്ഞതുപോലെ എല്ലാവരും ഒരിക്കല്‍ അത് തിരിച്ചറിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ ആ പോയിന്‌റില്‍ എത്തിയതിന് ശേഷം ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആണ്', അഭിമുഖത്തില്‍ അമലാ പോള്‍ വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X