Don't Miss!
- News
ദുബായിലെ ഏറ്റവും വിലയേറിയ വീട്; സ്വന്തമാക്കിയ തുക കേട്ട് ഞെട്ടരുത്, റെക്കോര്‍ഡ് ഡീല്‍
- Automobiles
പെട്രോൾ ചെലവിന് പരിഹാരമായി! ജപ്പാൻ 'അംബാസഡർ' ഇനി ഗ്രാൻഡ് വിറ്റാരയിൽ
- Technology
28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ; 2027 ഓടെ ലാഭത്തിലേക്കെന്നും പ്രഖ്യാപനം
- Sports
ടി20യില്‍ രോഹിത്തിന്റെ സിംഹാസനം തെറിക്കും! കണ്ണുവച്ച് ഗില്‍, അറിയാം
- Finance
ഓപ്ഷന് ട്രേഡിങ്ങില്‍ എന്നും പണം നഷ്ടപ്പെടുകയാണോ? തിരുത്തണം 6 തെറ്റുകള്‍
- Lifestyle
ആത്മാര്‍ത്ഥ പ്രണയമോ, അഭിനയമോ? പെണ്ണിന്റെ ഈ 8 ലക്ഷണം പറയും ഉത്തരം
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാം; പറ്റാത്തത് സിനിമയ്ക്ക് ശേഷമുള്ള കാര്യം; അമല പോൾ
മലയാളത്തിൽ നിന്നും തമിഴ്, തെലുങ്ക് സിനിമകളിലെത്തി വിജയം കൈവരിച്ച നായികമാർ നിരവധിയുണ്ട്. ലേഡി സൂപ്പർ സ്റ്റാർ നയൻതാര മുതൽ നിത്യ മേനോൻ, കീർത്തി സുരേഷ്, അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി, അപർണ ബാലമുരളി തുടങ്ങി നിരവധി പേർ ഇന്ന് തമിഴ്, തെലുങ്ക് സിനിമകളിലെ നിറ സാന്നിധ്യമാണ്. ഇതിൽ നടി അമല പോളിന്റെ കരിയർ ഗ്രാഫിനാണ് കുതിച്ചു ചാട്ടം ഉണ്ടായത്.
മലയാളത്തിൽ സഹനായിക വേഷങ്ങളിൽ അഭിനയിക്കവെ ആണ് അമല തമിഴ് സിനിമയിലേക്ക് കടക്കുന്നതും മൈന എന്ന സിനിമയിലൂടെ വൻ ജനശ്രദ്ധ പിടിച്ചു പറ്റുന്നതും. പിന്നീട് മലയാളത്തിൽ സൂപ്പർ ഹിറ്റ് സിനിമകളുടെ നായിക ആയാണ് അമലയെ കാണുന്നത്. റൺ ബേബി റൺ, ഇന്ത്യൻ പ്രണയകഥ തുടങ്ങി ഒട്ടനവധി സിനിമകളിലൂടെ അമല പോൾ വിജയക്കുതിപ്പ് തുടർന്നു.
കരിയറിൽ വിജയം പോലെ തന്നെ വീഴ്ചയും അമല പോളിന് ഉണ്ടായിട്ടുണ്ട്. ഒരു വർഷത്തോളം സിനിമകളിൽ അമല പോളിനെ കണ്ടിട്ടേയില്ല. വ്യക്തിപരമായ പ്രശ്നങ്ങളും മറ്റുമായി ഇടവേളയിൽ ആയിരുന്നു നടി. ഇപ്പോഴിതാ അമല പോൾ സിനിമകളിൽ വീണ്ടും സജീവമാവുകയാണ്. ടീച്ചർ എന്ന മലയാള സിനിമയാണ് അമലയുടെ ഏറ്റവും പുതിയ റിലീസ് ചെയ്ത സിനിമ. സിനിമയുടെ പ്രൊമോഷനുകളിൽ പങ്കെടുത്ത് വരികയാണ് അമല, ഇതിന്റെ ഭാഗമായി മൈൽഡ് സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലെ നടിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അനാവശ്യമായി വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കുമ്പോൾ ഇറിറ്റേഡഡ് ആവാറുണ്ട്. ചോദിക്കുന്ന വ്യക്തിയോട് ഇറിറ്റേറ്റഡ് ആവാറില്ല. കാരണം അയാളുടെ ജോലി ആണ് ചെയ്യുന്നത്. എങ്ങനെ അതിനോട് പ്രതികരിക്കുന്നു എന്നതാണ്. സിനിമയുടെ പ്രൊമോഷനുകളിൽ അധികം പങ്കെടുക്കുന്നത് ഇഷ്ടമല്ല. ഒരു സിനിമ ചെയ്ത് കഴിഞ്ഞ് അടുത്ത സിനിമയിലേക്ക് പോവും. ഒരു പ്രൊജക്ട് ചെയ്യുമ്പോൾ അതിൽ വളരെ കമ്മിറ്റഡ് ആണ്. വേറൊരു ലോകത്താണ് നമ്മൾ.
ചില കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഞാൻ കുടുംബത്തോട് പോലും സംസാരിക്കാറില്ല. ഡിസ്കണക്ഡ് ആവും. ഞാൻ ഒരു ആക്ടർ ആണ്. സിനിമ പ്രൊമോട്ട് ചെയ്യുന്നത് അല്ലല്ലോ എന്റെ ജോലി. അതിന് അതിന്റേതായ പിആർ ടീം ഉണ്ട്. അവർ അവരുടെ ജോലി ചെയ്യണം. കാന്താര പോലുള്ള സിനിമകൾ പ്രൊമോഷൻ ഇല്ലാതെയാണ് ആളുകളിൽ എത്തിയത്. ഒരു സിനിമ നല്ലതല്ലെങ്കിൽ എത്ര പ്രൊമോട്ട് ചെയ്തിട്ടും കാര്യമില്ല.
ഒരു സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാൻ ഞാൻ ഓക്കെ ആണ്. 18 മണിക്കൂർ അടുപ്പിച്ച് ജോലി ചെയ്യലൊക്കെ. മെന്റലി ഫ്ലിപ്പ് ആവുന്ന രീതിയിൽ ഞാൻ പെർഫോമൻസിലൂടെ പോവാറുണ്ട്. നെഗറ്റീവ് കമന്റുകളും സൈബർ ആക്രമണങ്ങളും ചിലപ്പോൾ ബാധിക്കാം. ചിലപ്പോൾ ബാധിക്കാറില്ല.

ഇപ്പോൾ ഞാനെന്റെ എനർജി അതിലേക്ക് കൊടുക്കാറില്ലെന്നും അമല പോൾ വ്യക്തമാക്കി, റൂമറുകൾ എല്ലാം ചിരിച്ചു വിടില്ല. ആക്ഷൻ എടുക്കണമെങ്കിൽ ആക്ഷൻ എടുക്കുമെന്നും അമല പോൾ വ്യക്തമാക്കി. ഹക്കിം ഷാ, മഞ്ജു പിള്ള തുടങ്ങിയവർ ആണ് ടീച്ചറിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. മികച്ച പ്രേക്ഷക പ്രതികരണം ആണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.
-
റോബിന് റിയാസിനെ ശരിക്കും തല്ലിയിരുന്നോ? അന്ന് ബിഗ് ബോസിനകത്ത് നടന്നതെന്താണെന്ന് പറഞ്ഞ് ഡോക്ടര്‍
-
മോഹൻലാലിന്റെ കൂടെ അഭിനയിക്കുന്നത് പ്രയാസകരം; ദൃശ്യത്തിൽ എങ്ങനെയാണ് ചെയ്തതെന്ന് എനിക്കേ അറിയൂ; സിദ്ദിഖ്
-
സായിയുമായി ഒത്തുകളി! തെളിവുകള്‍ക്ക് റോബിന്റെ മറുപടി; ഉണ്ണി മുകുന്ദനേയും എന്നേയും തെറ്റിക്കാന്‍ നോക്കുന്നു!