'ഏറ്റവും നല്ല അച്ഛനും ഭർത്താവും...'; ശ്രീനിഷിനെ കുറിച്ച് അമല പോൾ..., രണ്ടാമത്തെ കൺമണിയെ നെഞ്ചോട് ചേർത്ത് താരം!

ഒമ്പത് മാസത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഒരാഴ്ച മുമ്പാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും വീണ്ടും മാതാപിതാക്കളായത്. മൂത്തമകൾ നിലയ്ക്ക് കൂട്ടായി ഇരുവർക്കും ഒരു പെൺകുഞ്ഞ് കൂടി പിറന്നു. തങ്ങളുടെ കുടുംബത്തിലേക്ക് പുതിയതായി എത്തിയ കുഞ്ഞ് അതിഥിയുടെ വിശേഷങ്ങളാണ് പേളിയുടെയും ശ്രീനിഷിന്റെയും സോഷ്യൽമീഡിയ പേജ് നിറയെ. ​ഗർഭകാലം നാലാം മാസത്തിൽ എത്തിയപ്പോഴാണ് താൻ ​ഗർഭിണിയാണെന്ന വിവരം പേളി മാണി പരസ്യപ്പെടുത്തിയത്.

ശേഷം ​ഗർഭകാലവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും വളൈകാപ്പ്, ബേബി ഷവർ എന്നിവയുടെ ഫോട്ടോയും ചിത്രങ്ങളും എല്ലാം പേളി തന്റെ യുട്യൂബ് ചാനൽ വഴിയും സോഷ്യൽമീ‍ഡിയ പേജുവഴിയും പങ്കിട്ടിരുന്നു. എന്നാൽ ഇതുവരെയും കുഞ്ഞിന്റെ പേര് പേളിയോ മറ്റ് കുടുംബാം​ഗങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.

Amala Paul, Srinish Aravind

പേളിയും കുഞ്ഞും ലേബർ റൂമിൽ കിടക്കുന്ന ചിത്രങ്ങൾ പങ്കിട്ടാണ് തനിക്ക് വീണ്ടും പെൺകുഞ്ഞ് പിറന്ന വിവരം ശ്രീനിഷ് ആരാധകരെ അറിയിച്ചത്. അതിനുശേഷം കഴിഞ്ഞ ദിവസം നില തന്റെ കുഞ്ഞനിയത്തിയെ ചുംബിക്കുന്ന ചിത്രങ്ങളും പേളി പങ്കിട്ടിരുന്നു.

ഇപ്പോഴിതാ തന്റെ രണ്ടാമത്തെ മകൾക്കൊപ്പമുള്ള ആദ്യത്തെ ചിത്രം ശ്രീനിഷ് തന്നെ സോഷ്യൽമീഡിയയിൽ പങ്കിട്ടിരിക്കുകയാണ്. ടർക്കിയിൽ പൊതിഞ്ഞ കൺമണിയെ മാറോട് ചേർത്ത് വെച്ച് സന്തോഷവും സങ്കടവും അത്ഭുതവും എല്ലാം നിറഞ്ഞ മുഖത്തോടെ മകളുടെ മുഖത്തേക്ക് തന്നെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന ശ്രീനിഷാണ് ചിത്രത്തിലുള്ളത്.

ഈ നിമിഷം എന്റെ ഹൃദയത്തിൽ എന്നെന്നേക്കുമായി പതിഞ്ഞു... എന്നാണ് മകൾക്കൊപ്പമുള്ള ആദ്യ ചിത്രം പങ്കിട്ട് ശ്രീനിഷ് കുറിച്ചത്. ലിറ്റിൽ പ്രിൻസസ്, ഡാഡീസ് ​ഗേൾ എന്നീ ഹാഷ് ടാ​ഗുകളും ഫോട്ടോയ്ക്ക് ശ്രീനിഷ് നൽകിയിട്ടുണ്ട്. അച്ഛന്റെയും മകളുടെയും ക്യൂട്ട് ചിത്രം അതിവേ​ഗത്തിൽ വൈറലായി. സെലിബ്രിറ്റികൾ അടക്കം നിരവധി പേർ കമന്റുകളുമായി എത്തി.

അതിൽ തെന്നിന്ത്യൻ സുന്ദരി അമല പോൾ കുറിച്ച കമന്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ഏറ്റവും നല്ല അച്ഛനും ഭർത്താവും... എന്നാണ് ശ്രീനിഷിനെ പ്രശംസിച്ച് അമല പോൾ കുറിച്ചത്. പേളിയുടെ അടുത്ത സുഹൃത്താണ് അമല പോൾ. പേളിയുടെ ബേബി ഷവറിന് എത്തിയ സ്പെഷ്യൽ ​ഗസ്റ്റുകളിൽ രണ്ടുപേർ അമലയും ഭർത്താവ് ജ​ഗത് ദേശായിയും ആയിരുന്നു. വേറെയും നിരവധി കമന്റുകൾ ഫോട്ടോയ്ക്ക് ലഭിച്ചിട്ടുണ്ട്.

Amala Paul, Srinish Aravind

പേളിയെ എനിക്കിഷ്ടാ... എന്ന് ലാലേട്ടനോട് തുറന്ന് പറഞ്ഞിടത്ത് നിന്ന് അച്ഛനും എക്കാലത്തെയും മികച്ച ഭർത്താവും വരെ, ഈ ചെറുപ്പക്കാരനോട് ഒരുപാട് ബഹുമാനം... പേളിയും കുഞ്ഞുങ്ങളും ഈ കൈകളിൽ സുരക്ഷിതമാണ് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. പേളിയെ പോലെ തന്നെ ആളുകൾ സ്നേഹിക്കുന്ന ഒരാളാണ് ശ്രീനിഷ്. പേളിയുടെ സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിച്ച് അത് സാധിച്ചുകൊടുത്ത് സന്തോഷം കണ്ടെത്തുകയാണ് ശ്രീനിഷിന്റെ ലക്ഷ്യം തന്നെ.

പേളിയേയും കുഞ്ഞുങ്ങളെയും ശ്രീനിഷിനൊപ്പം കാണുമ്പോൾ ശ്രീനിഷിന് മൂന്ന് പെൺകുഞ്ഞുങ്ങൾ ഉള്ളതുപോലെയാണ് തോന്നാറ് എന്നാണ് ആരാധകർ കുറിക്കാറുള്ളത്. അമല പോളും ഇപ്പോൾ ​ഗർഭിണിയാണ്. ആദ്യത്തെ കൺമണിയെ വരവേൽക്കാൻ അതീവ ആകാംഷയിലാണ് താരം.

ഇക്കഴിഞ്ഞ നവംബര്‍ മാസത്തിലായിരുന്നു അമല പോളിന്റെയും ജ​ഗത് ദേശായിയുടെയും വിവാഹം. സൗത്ത് ഇന്ത്യന്‍ സിനിമാ ലോകം മുഴുവന്‍ ഏറ്റെടുത്ത വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം ആഴ്ച്ചകളോളം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് മാസമായപ്പോഴാണ് താൻ അമ്മയാകാൻ പോകുന്ന വിവരം അമല അറിയിച്ചത്. ആ സമയം വലിയ രീതിയിൽ സൈബർ ബുള്ളിയിങ് അമലയ്ക്ക് അനുഭവിക്കേണ്ടി വന്നിരുന്നു.

Read more about: amala paul srinish aravind
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X