കുട്ടുവിനെ മാറോട് ചേർത്ത് ലാളിച്ച് അമല പോൾ! നടിയുടെ വീഡിയോ വൈറൽ
സോഷ്യൽഡ മീഡിയയിൽ വൈറലാകുന്നത് അമല പോളിന്റേയും പ്രിയപ്പെട്ട പൂച്ചക്കുട്ടി കുട്ടപ്പ എന്ന കുട്ടുവിന്റേയും വീഡിയോയണ്. താരവു പൂച്ച കുഞ്ഞു തമ്മിലുള്ള രസകരമായ സംഭഷണമാണ് വീഡിയോയിൽ. നിങ്ങൾക്ക് എന്റെ പ്രിയപ്പെട്ട കുട്ടുവിനെ പരിചയപ്പെടാം എന്ന ക്യാപ്ഷനോടെയാണ് താര വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പൂച്ച കുഞ്ഞിനെ കുട്ടിയെ സ്നേഹിക്കുന്നതും പരിചരിക്കുന്നതും പോലെയാണ് അമല സ്നേഹിക്കുകയും ലാളിക്കുകയു ചെയ്യുന്നത്. അമ്മലയുടെ കൈകളിൽ ഒരു കുഞ്ഞിനെ പോലെ പൂച്ച കുഞ്ഞും ഇരിക്കുന്നുണ്ട്. കുട്ടു ന എന്തിനാണ് എന്റ അടുത്തയ്ക്ക് വന്നതെന്നും കുട്ടു തന്നെ സ്നേഹിക്കുന്നില്ലേ എന്നും അമല ചോദിക്കുന്നുണ്ട്. കുട്ടുവിനെ താൻ സ്നേഹിക്കുന്നുണ്ടെന്നും സംരക്ഷിക്കുന്നുണ്ടെന്നു വിശക്കുമ്പോൾ ഭക്ഷണം നൽകുമെന്നും താരം തന്റെ പ്രിയപ്പെട്ട പൂച്ചക്കുഞ്ഞിനോട് പറയുന്നുണ്ട്.
ആടൈയ്ക്ക് ശേഷം തന്റെ പുതിയ ചിത്രത്തിനായി തയ്യാറെടുക്കുകയാണ അമല. നെറ്റ് ഫ്ലിക്ക്സിൽ ഏറെ ശ്രദ്ധനേടിയ ലാസ്റ്റ് സ്റ്റോറീസിന്റ തെലുങ്ക് റീ മേക്കാണ് താരത്തിന്റെ പുതിയ ചിത്രം. സ്ത്രീ ലൈംഗികതയുടെ കഥ പറഞ്ഞ ലാസ്റ്റ് സ്റ്റോറീസിലെ കെയ്റ അദ്വാനി ചെയ്ത കഥാപാത്രമാണ് അമല അവതരിപ്പിക്കുന്നതെന്നുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. നടൻ ജഗതി ബാബുവും ഈ ചിത്രത്തിന്റെ ഭാഗമാണ്.


Click it and Unblock the Notifications