For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതെനിക്ക് സ്പെഷ്യലാണ്, ആത്മവിശ്വാസത്തോടെ അമ്മയും: പുതിയ സന്തോഷം പങ്കുവെച്ച് നടി അമല പോൾ

  |

  മലയാളത്തിൽ നിന്നെത്തി തെന്നിന്ത്യൻ സിനിമ ലോകത്ത് മുൻനിര നായികയായി തിളങ്ങിയ താരമാണ് അമല പോൾ. മലയാളത്തിലേയും തമിഴിലേയും സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള നടി കൂടിയാണ് അമല. 2009-ൽ ലാൽ ജോസ് സംവിധാനം ചെയ്ത 'നീലത്താമര'യിലൂടെയായിരുന്നു വെള്ളിത്തിരയിലേക്ക് എത്തിയത്.

  തമിഴ് സിനിമയായ മൈനയിലൂടെ അമലക്ക് കൂടുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ചു. പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിലൂടെയാണ് അമല തന്റെ കരിയർ ഗ്രാഫ് ഉയർത്തിയത്. അഭിനയ പ്രാധാന്യമുളള വേഷങ്ങൾക്കൊപ്പം ഗ്ലാമർ റോളുകളും ചെയ്തുകൊണ്ടാണ് അമല പോൾ പ്രേക്ഷകരുടെ ഇഷ്ടതാരമായത്. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചും തന്റെ വ്യക്തിപരമായ നിലപാടുകളെക്കെ തുറന്ന് പറയുന്ന നടി കൂടിയാണ് അമല.

  സിനിമകളിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് തമിഴിലെ എ എൽ വിജയ് എന്ന പ്രശസ്ത സംവിധായകനുമായി നടിയുടെ വിവാഹം നടന്നത്. 2014-ൽ വിവാഹിതരായ ഇരുവരും പിന്നീട് 2017-ൽ നിയമപരമായി വേർപിരിയുകയായിരുന്നു. നീണ്ട ഇടവേളക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ് താരം. 'കാടവെർ'‍‍ എന്ന ചിത്രത്തിൽ നായികയായി ആണ് അമല പോൾ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. നായികയായി എത്തുന്നതിന് പുറമേ ചിത്രം നിർമ്മാതാവും അമലയാണ്.

  Also Read: അമ്മയാണ് എൻ്റെ ധൈര്യം, കഴിഞ്ഞ നാല് വർഷമായി ഞാൻ ഡിപ്രഷൻ്റെ ചികിത്സയിലാണെന്ന് ലക്ഷ്മി മേനോൻ

  'കാടവെര്‍' എന്ന സിനിമയുടെ വിശേഷങ്ങൾ തുടക്കം മുതലേ അമല സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. കുടുംബസമേതമായി പ്രസ് മീറ്റിൽ പങ്കെടുത്തതിനെക്കുറിച്ച് പറയുകയാണ് താരം.

  'കരിയറിന്റെ തുടക്കം മുതൽ നിരവധി പ്രസ് കോൺഫറൻസുകളുടെ ഭാഗമായിട്ടുണ്ടെങ്കിലും ഇതെനിക്ക് ഏറെ സ്പെഷ്യലാണ്. ഇതൊരു ഫാമിലി റീയൂണിയൻ പോലെയാണ് എനിക്ക് തോന്നുന്നത്. ആദ്യമായാണ് അഭിനേത്രി എന്നതിനൊപ്പം നിർമ്മാതാവായി ഞാനെത്തുന്നത് സിനിമയെക്കുറിച്ച് എനിക്കൊപ്പമുള്ളവർ സംസാരിക്കുന്നത് കേട്ടപ്പോൾ രോമാഞ്ചം വന്നു. നമ്മുടെ ഹൃദയവും ആത്മാവും ഒന്നിലേക്ക് വെക്കുമ്പോൾ അത് തികച്ചും വ്യത്യസ്തമായിരിക്കും', അമല പറഞ്ഞു.

  Also Read: നിങ്ങളുടെ മക്കളുടെ കാര്യം കൂടി ചിന്തിക്കൂ! അമൃതക്കൊപ്പമുള്ള ചിത്രത്തിന് കമൻ്റിട്ടയാൾക്ക് ചുട്ടമറുപടി നൽകി ഗോപി

  'പ്രസ്സ് മീറ്റിന് വന്നപ്പോൾ എൻ്റെ അമ്മ സദസിന് മുന്നിൽ നിന്ന് ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത് കാണാൻ കഴിഞ്ഞു. അതായിരുന്നു ഏറ്റവും വലിയ ഹൈലൈറ്റ്. അത് എനിക്കൊരു പ്രത്യേകമായ അനുഭവമായിരുന്നു. കഡാവറിനെക്കുറിച്ച് എന്തെങ്കിലും പറയുമ്പോൾ സഹോദരനെ എനിക്ക് മാറ്റിനിർത്താനാവില്ല. 'കാടവെര്‍' എന്നിലേക്ക് കൊണ്ടുവന്നത് അനിയനാണ്. റിലീസിന് അവൻ വന്നത് എനിക്ക് വലിയ സർപ്രൈസായിരുന്നു'.

  'എന്നെ പിന്തുണച്ച മാധ്യമ സുഹൃത്തുക്കൾക്കും നന്ദി. നിങ്ങൾ ഓരോരുത്തരുടേയും സ്‌നേഹം ഞാൻ വിലമതിക്കുന്നു. നിരവധി പേരാണ് അമലയുടെ പോസ്റ്റിന് താഴെയായി സ്‌നേഹം പ്രകടിപ്പിച്ച് എത്തിയിട്ടുള്ളത്. ഫോറൻസിക് പതോളജിസ്റ്റായ് വേഷമിട്ടാണ് അമല പോൾ എത്തുന്നത്. മെഡിക്കൽ വിദ്യാർത്ഥികൾ പഠനത്തിനായി ഉപയോഗിക്കുന്ന ശവശരീരത്തെയാണ് കഡാവർ എന്ന് വിളിക്കുന്നത്'.

  'ഇതാദ്യമായാണ് ഞാൻ ഇത്തരത്തിലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിന് വേണ്ടി കൃത്യമായ ഹോംവർക്കും നടത്തിയിരുന്നു', മുമ്പൊരു അഭിമുഖത്തിൽ അമല പറയുകയുണ്ടായി.

  Also Read: എന്നെ നീ എന്ന് വിളിച്ചത് ഐ വി ശശി, ഒരു സെലിബ്രിറ്റി എങ്ങനെ ജീവിക്കണമെന്ന് പറഞ്ഞത് നസീർ ഇക്ക; വിധുബാല പറയുന്നു

  Recommended Video

  സ്വന്തമായി ഒന്നുമില്ലെന്ന് തോന്നിയ നിമിഷത്തെ കുറിച്ച് അമല പോള്‍ | FilmiBeat Malayalam

  ഒരിടവേളയ്‍ക്ക് ശേഷം വീണ്ടും അമല മലയാള സിനിമയിലേക്കും എത്തുന്നുണ്ട്. മലയാളത്തിൽ അമലാ പോൾ നായികയാകുന്നത് 'ടീച്ചർ' എന്ന ചിത്രത്തിലാണ്. വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടീച്ചറായിട്ടാണ് അമല പോൾ ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിൻ്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് പി വി ഷാജികുമാറും വിവേകും ചേർന്നാണ്.

  ഫഹദ് നായകനായ 'അതിരൻ' എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ടീച്ചർ'. ചെമ്പൻ വിനോദ് ജോസ്, പ്രശാന്ത് മുരളി, അനുമോൾ, മഞ്‍ജു പിള്ള, നന്ദു, ഹക്കീം ഷാജഹാൻ, ഹരീഷ് തേങ്ങൽ തുടങ്ങിയവരും അമല പോളിനൊപ്പം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൊല്ലത്താണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ.

  Read more about: amala paul
  English summary
  Actress Amala Paul Shares New Happiness About her new movie And the producer position
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X