ഇത് ഞാൻ അല്ല, സൂക്ഷിക്കണം.... പ്രേക്ഷകർക്ക് മുന്നറിയിപ്പുമായി നടി അംബിക
വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നും താരങ്ങൾക്ക് ഒരു തലവേദനയാണ്. ഒരു ഇടവേളയ്ക്ക് ശേഷം ഇത്തരം വാർത്തകൾ വീണ്ടും ആവർത്തിക്കുകയാണ്. ഇപ്പോഴിത പ്രേക്ഷകരുടെ പ്രിയ താരം അംബികയാണ് വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിരിക്കുന്നത്. തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ അക്കൗണ്ടിലെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

ഇതു താനല്ലെന്നും, ആരും ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്നും കുറിച്ചു. നിമിഷം നേരം കൊണ്ട് അംബികയുടെ പോസ്റ്റ് വൈറലാവുകയായിരുന്നു.നിരവധി പേർ താരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ഇതിനെ വെറുതെ വിടരുതെന്നാണ് ഭൂരിഭാഗം പേരുടേയും അഭിപ്രായം. പരാതിയുമായി മുന്നോട്ടു പോകാൻ ചിലർ താരത്തിനെ ഉപദേശിക്കുന്നുണ്ട്. എന്നാൽ മറ്റ് ചിലർ നിർദ്ദേശിക്കുന്നത് ഫേസ്ബുക്കില്‍ തന്നെ സംഭവം റിപ്പോര്‍ട്ട് ചെയ്ത് വ്യാജനെ കുടുക്കനാണ്. നേരത്തെയും പല താരങ്ങളും വ്യാജ അക്കൗണ്ടുകള്‍ക്ക് എതിരെ രംഗത്തെത്തിയിരുന്നു.
മുൻപും പല താരങ്ങൾക്കും ഇത്തരത്തിലുള്ള വ്യാജ അക്കൗണ്ടുകൾ ശല്യം സൃഷ്ടിച്ചിരുന്നു. ഇത് രൂക്ഷമായപ്പോഴാണ് വ്യാജന്മാരിൽ നിന്ന് രക്ഷപ്പെടാൻ ഫേസ്ബുക്ക് 'നീല ടിക്ക്' എന്ന ബാഡ്ജ് സെലിബ്രിറ്റികൾക്കും ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കും നൽകിയത്. ന്നാൽ അതില്ലാത്തവർ പിന്നെയും ഇൗ വ്യാജന്മാരുടെ വേട്ടയ്ക്ക് ഇരയാവുകയും ചെയ്യുന്നുണ്ട്.
ഇതിന് സമാനമായ സംഭവം നടി മീര നന്ദനും നേരിട്ടിരുന്നു. മീര ലൈവിൽ നേരിട്ടെത്തിയായിരുന്നു ഇതിനെ കുറിച്ച് പറഞ്ഞത്. വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് ഈ വ്യകതി മറ്റുള്ളവർക്ക് തന്റെ പേരിൽ മെസേജുകൾ അയക്കുന്നു എന്നാണ് മീര അന്ന് പറഞ്ഞത് .ഇയാൾ പങ്കുവെച്ച തന്റെ സുഹൃത്തുക്കൾക്ക് ലഭിച്ച സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടുകളും നടി പങ്കുവച്ചിരുന്നു. കൂടാതെ ഇയാൾക്കെതിരെ നിയമപരമായി മുന്നോട്ട് പോകാനാണ് വിചാരിക്കുന്നതെന്നും ഇങ്ങനെ പറ്റിച്ച് എന്താണ് ഇയാൾക്ക് നേടാനുള്ളത് തനിക്കറിയില്ലയെന്നും അയാളുടെ ഇൻസ്റ്റാഗ്രാം പേജ് റിപ്പോർട്ട് ചെയ്യാൻ സഹായിക്കണം മീര ലൈവിലൂടെ വ്യക്തമാക്കിരുന്നു.
വ്യാജന്മാർക്കെതിരെ നടി സ്വാതി റെഡ്ഡി രംഗത്തെത്തിയിരുന്നു. നീല ടിക്ക് കണ്ടാല്‍ മാത്രമേ തന്റെ ഔദ്യോഗിക അക്കൗണ്ടാണെന്ന് ഉറപ്പിക്കാവൂ എന്ന് നടി തന്റെ ആരാധകരോട് പറഞ്ഞിരുന്നു. വ്യാജ അക്കൗണ്ടുകൾ ശല്യമായതിന്റെ പശ്ചാത്തലത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.


Click it and Unblock the Notifications