twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയിലേക്കെന്ന് പറഞ്ഞപ്പോൾ മരിച്ച വീട്ടിലെ പോലെ ബഹളം ആയിരുന്നു; ആങ്ങളമാർ മിണ്ടാതായി; അംബിക മോഹൻ

    |

    ക്യാരക്ടർ റോളുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിത ആയ നടി ആണ് അംബി​ക മോഹൻ. മീശമാധവൻ, കസ്തൂരിമാൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷമാണ് അംബിക മോഹൻ ചെയ്തത്. മുമ്പൊരിക്കൽ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് അംബിക പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

    'എനിക്ക് നല്ലൊരു വസ്ത്ര സ്ഥാപനം ഉണ്ട്. നമ്മളുടേതായ സ്വന്തം ഡിസൈൻ. ആ വേറൊരാൾക്ക് കാണില്ല. അവിടെ 12 പേർ വർക്ക് ചെയ്യുന്നുണ്ട്. നമ്മളുടെ മനസ്സിൽ ഒരു ഡിസൈൻ മനസ്സിൽ തോന്നിയാൽ ആ ഡിസൈൻ വരച്ച് നന്നാക്കി എടുക്കും. കമൽ സാറിന്റെ അസോസിയേറ്റ് ഉണ്ട് സലിം പടിയത്ത് അവരുടെ ഭാര്യ അവിടത്തെ സ്ഥിരം ആളാണ്'

    Also Read: 'ഭാമ വിവാഹമോചിതയാകുന്നുവെന്ന വാർത്ത സോഷ്യൽമീഡിയ ആഘോഷിക്കുന്നു, ഒരു മറുപടി പറയൂ'; ഭാമയോട് ആരാധകൻ!Also Read: 'ഭാമ വിവാഹമോചിതയാകുന്നുവെന്ന വാർത്ത സോഷ്യൽമീഡിയ ആഘോഷിക്കുന്നു, ഒരു മറുപടി പറയൂ'; ഭാമയോട് ആരാധകൻ!

    'അങ്ങനെ ഇരിക്കുമ്പോഴാണ് മേഘമൽഹാറിൽ ബിജു മേനോന്റെ ചേച്ചി ആയിട്ട് ഒരാൾ വേണമെന്ന് പറഞ്ഞ് വിളിക്കുന്നത്. വന്ന് ചെയ്യാൻ പറഞ്ഞു. സിനിമ എന്നാൽ നമ്മുടെ സങ്കൽപ്പം നല്ല സാരി ഒക്കെ ഉടുത്ത് നിൽക്കുന്നതാണല്ലോ. അങ്ങനെ ആണല്ലോ എല്ലാവരെയും കണ്ടിരിക്കുന്നത്'

    'അവിടെ ചെല്ലുമ്പോൾ എനിക്കുണ്ടായ അനുഭവം എന്തെന്നാൽ സംയുക്ത വർമ്മയൊക്കെ നല്ല ഡ്രസ് ഇട്ട് നിൽക്കുന്നു. എന്നെ വിളിച്ച് മുടിയൊക്കെ അലങ്കോലമാക്കി ഒരു പന്ന സാരി ആണ് തന്നത്. ഞാൻ കമൽ സാറെ നോക്കി. സർ പറഞ്ഞു, ഈ പടത്തിൽ ഇങ്ങനെ ആണ്. പിന്നീട് ഞാൻ നല്ലൊരു പടം അംബികയ്ക്ക് തരാം എന്ന് പറഞ്ഞു. അങ്ങനെ ആ പടം ചെയ്തു'

    'പിന്നെ ‌ഞാൻ നിർത്തി. പേടി ആയി. ഇങ്ങനെയിരിക്കുമ്പോഴാണ് എന്റെ ഹൃദയത്തിൽ എന്ന പടം വരുന്നത്. ഭരത് ​ഗോപി സാറുടെ. വാണി വിശ്വനാഥിന്റെ അമ്മയായി ഒരാൾ വേണമെന്ന് സാർ പറഞ്ഞു. അങ്ങനെ ആണ് സിനിമാ രം​ഗത്തേക്ക് കടക്കുന്നത്. സാധാരണ പോലെ പോയി'

    Ambika Mohan

    'എന്റെ നാലാമത്തെ പടം ആണ് മീശമാധവൻ. മീശമാധവൻ ചെയ്തപ്പോഴാണ് ബ്രേക്ക് കിട്ടുന്നത്. മീശമാധവൻ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ദേ ശാന്തമ്മ എനന് എല്ലാവരും പറയുന്നു. ഈശ്വരൻ തന്ന ഭാ​ഗ്യം ആണെന്ന് പറയാം. നല്ല സംവിധായകരുടെ പടങ്ങൾ കിട്ടി. എല്ലാവരുടെയും അമ്മ ആവാൻ പറ്റി'

    'ഞാൻ സിനിമയിലേക്ക് വന്നെന്ന് പറഞ്ഞ് എന്റെ വീട്ടിൽ മക്കളൊക്കെ മരിച്ച് കഴിഞ്ഞിട്ടുള്ളത് പോലെയുള്ള ബഹളം ആയിരുന്നു. ആങ്ങളമാരൊന്നും മിണ്ടില്ല. ഭയങ്കര പ്രശ്നം ആയിരുന്നു. അപ്പോഴും എനിക്ക് സപ്പോർട്ട് തന്നത് മരുമക്കളും
    ഭർത്താവും ആണ്. ബാക്കി എന്റെ വീട്ടിൽ എല്ലാവരും എതിരായിരുന്നു'

    Ambika Mohan

    'അന്നും ഇന്നും ‍‍ഡാൻസ് ഇഷ്ടമാണ്. സിനിമാ എന്നാൽ മനസ്സിൽ വേറെ എന്തോ സങ്കൽപ്പം ആയിരുന്നു. നമ്മളെ ഒരു ഡയരക്ടർ വിളിക്കുന്നത് കഥാപാത്രം ചെറുതോ വലുതോ എന്ന് നോക്കിയല്ല. ഇതവർക്ക് ചെയ്യാം എന്ന് കരുതി വിളിക്കുകയാണ്. അതിൽ ഒരു കുറ്റവും ഞാൻ കാണില്ല'

    'കസ്തൂരിമാനിൽ മീര ജാസ്മിന്റെ അമ്മയായി ചെയ്തപ്പോഴാണ് ഒരു ചെറിയ പടത്തിൽ എന്നെ വിളിച്ചത്. ഞാൻ അതും ചെയ്തു ഇതും ചെയ്തു. നാളെ എന്തെന്ന് നമുക്ക് പറയാൻ പറ്റില്ല. അമ്പിളി ചേട്ടനോടൊപ്പമാണ് കൂടുതൽ അഭിനയിച്ചത്. അവസാനം പറുദീസ എന്ന പടത്തിൽ അഭിനയിക്കവെ നമുക്ക് കോമഡി ചെയ്തൂടെ എന്ന് അദ്ദേഹം ചോദിച്ചിരുന്നു. പിന്നീടാണ് അദ്ദേഹത്തിന് വയ്യാതായത്,' അംബിക മോഹൻ പറഞ്ഞു.

    Read more about: ambika
    English summary
    Actress Ambika Mohan Open Up About Her Journey In Films; Reveals Her Biggest Support From Family
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X