എന്നെ ഒരൊറ്റ ഏറ്, മീശമാധവനിൽ ജ​ഗതിക്കൊപ്പമുള്ള അനുഭവം; കാവ്യയുടെ മുറിയിൽ കയറുന്ന സീനിന് പിന്നിൽ

അഭിനയ രം​ഗത്ത് ജ​ഗതി ശ്രീകുമാർ സജീവമല്ലാതായിട്ട് വർഷങ്ങളായി. 2012 ലുണ്ടായ വാഹനാപകടമാണ് ജ​ഗതിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. ഏത് വേഷവും ​മികച്ചതാക്കുന്ന നടനായിരുന്നു ജ​ഗതി. അഭിനയത്തിൽ സംവിധായകന്റെ നിർദ്ദേശങ്ങൾക്ക് പുറമെ തന്റേതായ ചില കൂ‌ട്ടിച്ചേർക്കലും ജ​ഗതി ശ്രീകുമാറിനുണ്ടാകും. ഒപ്പം അഭിനയിക്കുന്നവർ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ അവർക്ക് സീനിൽ പാളിപ്പോകും. കൽപ്പനയുള്ള പല അഭിനേതാക്കളും ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ജ​ഗതിക്കൊപ്പം മീശമാധവൻ എന്ന സിനിമയിൽ അഭിനയിച്ച ഓർമകൾ പങ്കുവെക്കുകയാണ് നടി അംബിക മോഹൻ. സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

മുഖത്തെ ഭാവം പോലും മാറാതെ തൃഷ! വിജയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍? വൈറലായി വീഡിയോ
മുഖത്തെ ഭാവം പോലും മാറാതെ തൃഷ! വിജയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍? വൈറലായി വീഡിയോ

മീശമാധവനിൽ സ്റ്റെപ്പ് കയറി അമ്പിളി ചേട്ടൻ (ജ​ഗതി) കാവ്യയുടെ മുറിയിലേക്ക് പോകുന്ന സീനുണ്ട്. ഞാൻ ഇങ്ങോട്ട് വാ എന്ന് പറഞ്ഞ് പുള്ളിയെ വലിക്കണം. ഇത്രയും വലിയ നടനല്ലേ, ഞാനങ്ങനെ വലിക്കും എന്ന് കരുതി ഞാൻ പതുക്കെ വലിച്ചു. ശരിക്ക് വലിക്കണം, ഇല്ലെങ്കിൽ എനിക്ക് അഭിനയിക്കാൻ പറ്റില്ല, പറഞ്ഞില്ലെന്ന് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ പിടിച്ച് വലിച്ചപ്പോൾ പുള്ളി എന്നെ ഒറ്റയേറ്. അത് ആ സീനിൽ കാണാം. ഞാൻ സോഫയിൽ കിടന്നു. ഓടി വന്ന് വല്ലതും പറ്റിയോ എന്ന് ചോദിച്ചു. ഇല്ലെന്ന് ഞാൻ.

Ambika Mohan   Jagathy Sreekumar

പിന്നെ ജ​ഗതിക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതി താനും സീനുകൾ ശ്രദ്ധിച്ച് ചെയ്തെന്നും അംബിക മോഹൻ ഓർത്തു. ഒരുപാട് പടത്തിൽ തനിക്ക് ജ​ഗതി ശ്രീകുമാറിന്റെ ഭാര്യയായി അഭിനയിക്കാൻ സാധിച്ചെന്നും അംബിക മോഹൻ ചൂണ്ടിക്കാട്ടി. അതേസമയം ​ജ​ഗതി ശ്രീകുമാറിന്റെ ആക്ടിം​ഗ് മെത്തേഡിനെക്കുറിച്ച് സഹപ്രവർത്തകരിൽ പലർക്കും പല അഭിപ്രായങ്ങളാണ്. അടുത്തിടെ നടനും നിർമാതാവുമായ ലാൽ ജ​ഗതി ശ്രീകുമാറിനെ വിമർശിച്ചിരുന്നു.

ഇതൊക്കെ കാണുമ്പോള്‍ ചിരി വരുന്നു! ഉയരത്തിലേക്ക് പറക്കുകയാണ് ഞാന്‍! വിമര്‍ശകര്‍ക്ക് വായടപ്പിച്ച് മറുപടി
ഇതൊക്കെ കാണുമ്പോള്‍ ചിരി വരുന്നു! ഉയരത്തിലേക്ക് പറക്കുകയാണ് ഞാന്‍! വിമര്‍ശകര്‍ക്ക് വായടപ്പിച്ച് മറുപടി

അമ്പിളി ചേട്ടനെക്കുറിച്ച് ഏറ്റവും കൂടുതൽ പറയുന്ന കാര്യമാണ് പുള്ളി ഷോട്ട് എടുക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ചില ഡയലോ​ഗ് പറയും, ചില ആക്ഷൻ മൂവ്മെന്റസ് ഇടും എന്നെല്ലാം. അത് ഒട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യമാണ്. അങ്ങനെ ചെയ്യാനേ പാടില്ല.
ചെയ്താൽ പറഞ്ഞിട്ട് ചെയ്യണമായിരുന്നു എന്ന് സംവിധായകൻ നിർബന്ധമായും പറയണം. അല്ലെങ്കിൽ നന്നായിരുന്നെന്ന് പറയുകയോ വേണ്ട എന്ന് പറഞ്ഞ് മാറ്റുകയോ ചെയ്യണം. അതൊരു കഴിവായും മിടുക്കായും വെക്കുന്നത് ഒട്ടും ശരിയായ കാര്യമല്ല.

എത്ര വലിയ നടനാണെങ്കിലും. സീനിനെ ഹർട്ട് ചെയ്യുമോ എന്നതിലുപരി കൂടെ നിൽക്കുന്ന ആർട്ടിസ്റ്റുകളുണ്ട്. ഇയാൾ പറഞ്ഞ് നിർത്തുന്ന ഡയലോ​ഗിലെ അവസാന വാക്ക് കണക്ട് ചെയ്തിട്ടായിരിക്കും ഞാൻ ഡയലോ​ഗ് പറയുന്നത്. കണക്ഷൻ നഷ്ടപ്പെട്ട് കഴിഞ്ഞാൽ നമുക്ക് പറയാൻ ബുദ്ധിമുട്ട് വരും. ചിലപ്പോൾ നമ്മൾ പറഞ്ഞൊപ്പിക്കുമായിരിക്കും. പക്ഷെ വീക്ക് ആകുന്നത് ഈ നടനാണ്. അദ്ദേഹം അവിടെ ജയിക്കുമ്പോൾ ഇവിടെയാെരാൾ പരാജയപ്പെടുകയാണ്. സ്വന്തമായി ഡയലോ​ഗിൽ കൂട്ടിച്ചേർക്കൽ നടത്തുന്നത് ഒട്ടും നല്ല ലക്ഷണമല്ലെന്നും ലാൽ അന്ന് പറഞ്ഞു. ഈ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രം​ഗത്ത് വന്നു.

More from Filmibeat

Read more about: jagathy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X