മലയാളത്തിലെ വലിയ നടി എന്നോട് വളരെ മോശമായി പെരുമാറി; ഒരുമിച്ച് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ: അംബിക

ദത്തെടുക്കുമോ പ്രസവിക്കുമോ? അമ്മ ഇപ്പോൾ അയക്കുന്ന റീലുകൾ കുഞ്ഞുങ്ങളുടേത്! ബേബി പ്ലാനിങിനെ കുറിച്ച് ​ഗം​ഗ!ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ രം​ഗത്തെ തിരക്കേറിയ നായിക നടിയായിരുന്നു അംബിക. തമിഴിലും തെലുങ്കിലും സൂപ്പർതാര സിനിമകളിൽ അംബിക നായികയായി. മലയാളത്തിൽ വലിയ സിനിമകൾ ചെയ്തു. അംബികയുടെ സഹോദരി രാധയും സിനിമാ രം​ഗത്ത് ശ്രദ്ധ നേടി. കരിയറിലെ തുടക്ക കാലത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ അംബിക പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഒരുപാട് അപമാനങ്ങൾ എന്റെ ജീവിതത്തിലുണ്ടായി‌ട്ടുണ്ട്. മലയാളത്തിലെ ഒരു വലിയ നായിക നടി. അവരെ പറ്റി എല്ലാവരും നന്നായി സംസാരിക്കും. പക്ഷെ എന്നോട് വളരെ പരുക്കമായാണ് പെരുമാറിയത്. ഒരു ഷൂട്ടിം​ഗ് സെറ്റിൽ എനിക്ക് കഴിക്കാൻ മീൻ തന്നതിന് പോലും അവർ പരാതിപ്പെട്ടു. പുതിയ ആൾക്കാരല്ലേ. അവർക്കെന്തിനാണ് ഇതൊക്കെ? മറ്റുള്ളവർക്ക് കൊടുക്കുന്ന ഭക്ഷണം കൊടുക്കൂ എന്ന് പറഞ്ഞു. മറ്റൊരു നടിയുണ്ട്. അവരിന്നും ജീവിച്ചിരിപ്പുണ്ട്.

Ambika

അവരുടെ കൂടെ വർക്ക് ചെയ്തിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനിരിക്കാൻ നോക്കിയപ്പോൾ നോ, അവിടെ പോയി ഇരിക്കൂ എന്ന് പറഞ്ഞു. അങ്ങനെ ഒരുപാട് സംഭവങ്ങളുണ്ട്. ഒരു സംവിധായകൻ എന്നോട് പറഞ്ഞ് നിന്റെ മൂക്ക് കാണാൻ ഭം​ഗിയില്ല, എന്തിനാണ് അഭിനയിക്കാൻ വന്നത്. ടീച്ചറായിക്കൂടേ എന്ന് ചോദിച്ചെന്നും അംബിക ഓർത്തു.കരിമീൻ കഴിച്ചില്ലെങ്കിൽ ഇറങ്ങില്ലേ എന്നൊക്കെ ആ നടി ചോദിച്ചിരുന്നു. എന്റെ അമ്മയെ സംബന്ധിച്ചിടത്തോളം ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ വല്ലാതെ ഹർട്ടാവും. മോളിങ്ങ് വാ എന്ന് അമ്മ പറഞ്ഞു. എന്റെ കണ്ണെക്കെ നിറഞ്ഞു. അമ്മ എറണാകുളത്ത് ​ഗ്രാന്റ് ഹോട്ടലിൽ പോയി നാലഞ്ച് കരിമാൻ വാങ്ങിച്ച് കൊണ്ട് വന്നു.

നിനക്കെന്ന് പറഞ്ഞ് ഒരു കാലം വരും അന്ന് നീ മധുരമായി പകരം വീട്ടണമെന്ന് അച്ഛനും അമ്മയും എന്നോട് പറഞ്ഞിരുന്നു. എന്നെ അപമാനിച്ചവരോട് മധുരമായി പകരം വീട്ടാനായി. മദ്രാലിൽ അവർ ഒരു ഷൂട്ടിം​ഗിന് വേണ്ടി വന്നു. ഞാനവിടെ കത്തി നിൽക്കുന്ന സമയമാണ്. മേക്കപ്പ് റൂമും ആളുകളുമൊക്കെയായി. ഞാൻ ഡ്രസ് ചെയ്ത് പുറത്ത് വന്നപ്പോൾ ആ നടി അവിടെ നിൽക്കുന്നു. എന്താ ഇവിടെയെന്ന് ഞാൻ ചോദിച്ചു. എനിക്ക് മേക്കപ്പ് റൂമില്ല എന്ന് അവർ. ചേച്ചി അകത്തിരിക്ക് എന്ന് പറഞ്ഞ് ഞാനവരെ അകത്തേക്ക് കൊണ്ട് പോയി. അവരുടെ അസിസ്റ്റന്റ് വന്നിട്ടില്ലായിരുന്നു. എന്റെ അസിസ്റ്റന്റിനെ അവരുടെയൊപ്പം നിർത്തി.

അവർ തളർന്ന് പോയി. ചേച്ചി അകത്തിരിക്കെന്ന് പറഞ്ഞപ്പോൾ അവരെന്നെ നോക്കി. ആ നോട്ടത്തിൽ തന്നെ മനസിലായി. എറണാകുളത്ത് ​ഗ്രാന്റ് ഹോട്ടലിന്റെ മുന്നിൽ കൂടെ പോയാൽ ആ അപമാനം ഓർമ വരും. ആരെങ്കിലും കരിമീൻ എന്ന് പറഞ്ഞാൽ അപ്പോൾ സങ്കടം വരുമെന്നും അംബിക ഒരിക്കൽ പറഞ്ഞിട്ടുണ്ട്. രാജാവിന്റെ മകൻ, ഇരുപതാം നൂറ്റാണ്ട് എന്നീ സിനിമകളിലൂടെ മലയാളത്തിൽ വലിയ ജനപ്രീതി നേടാൻ അംബികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു ഘട്ടത്തിൽ നിന്നും നായിക നിരയിൽ നിന്നും മാറി. ഇന്ന് ടെലിവിഷൻ സീരിയലുകളിലും അംബിക സാന്നിധ്യം അറിയിക്കുന്നുണ്ട്.

Read more about: ambika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X