അതോടെ ശ്രീദേവി എന്നോട് മിണ്ടാതായി, എയർപോർട്ടിൽ വെച്ച് കണ്ടപ്പോൾ, ആളുകൾ മാറും...: അംബിക
ബിഗ് സ്ക്രീനിൽ വിസ്മയം സൃഷ്ടിക്കാൻ കഴിഞ്ഞ താരമായിരുന്നു അന്തരിച്ച നടി ശ്രീദേവി. അഭിനയ മികവും സൗന്ദര്യവും കാെണ്ട് ആരാധകരുടെ മനസിൽ വലിയ സ്ഥാനം നേടിയ നടി. ഏത് തരത്തിലുള്ള റോളും അഭിനയിച്ച് ഫലിപ്പിക്കാനുള്ള മികവ് ശ്രീദേവിക്കുണ്ടായിരുന്നു. തെന്നിന്ത്യൻ സിനിമകളിൽ നിന്നും ഹിന്ദി സിനിമാ രംഗത്തേക്ക് കടന്ന ശ്രീദേവിയെ കാത്തിരുന്നത് സൂപ്പർഹിറ്റുകളുടെ വലിയൊരു നിര തന്നെയാണ്. സിനിമാ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുണ്ടായപ്പോഴും ശ്രീദേവി അധികം ആരോടും അടുക്കുന്ന പ്രകൃതക്കാരിയായിരുന്നില്ല. സുഹൃത്തുക്കൾ നന്നേ കുറവ്.
ആരോടും അധികം സംസാരിക്കില്ല. അതേസമയം ചില കാര്യങ്ങളിൽ വാശിക്കാരിയുമായിരുന്നു ശ്രീദേവി. ഈഗോ തോന്നിയാൽ പിന്നെ അവരോട് യാതൊരു തരത്തിലും നടി അടുക്കില്ല. നടി ജയപ്രദയ്ക്കൊപ്പം നിരവധി സിനിമകളിൽ ശ്രീദേവി അഭിനയിച്ചു. എന്നാൽ സെറ്റുകളിൽ ഇവർ സംസാരിക്കാറില്ലായിരുന്നു. ശ്രീദേവിക്ക് തന്നോടുണ്ടായ പിണക്കത്തെക്കുറിച്ച് നടി അംബിക പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നാല് മണിപൂക്കൾ എന്ന സിനിമയിൽ നായികയായി ചെയ്യുമ്പോൾ ഹലോ പറഞ്ഞ് സംസാരിക്കുമായിരുന്നു. തെലുങ്ക് സിനിമ ചെയ്യുന്ന സമയത്ത് ഞങ്ങൾ വളരെ സൗഹൃദത്തിലായി.

രണ്ടാം ശനിയായാൽ ഞാനവളുടെ വീട്ടിലൊക്കെ പോകും. ശ്രീദേവി ഹിന്ദിയിലേക്ക് പോയ ശേഷം രാധ (അംബികയുടെ സഹോദരി) കാമയാഗം എന്നൊരു സിനിമ ചെയ്തു. റിലീസാകുമ്പോൾ ഒരു പോസ്റ്റർ വന്നു. ഇത് ശ്രീദേവിയല്ല, സൗത്തിൽ നിന്ന് വന്ന സൗന്ദര്യ രാഞ്ജിയാണെന്ന വാചകമുള്ള പോസ്റ്റർ. അതിന് ശേഷം ശ്രീദേവി എന്നോട് സംസാരിച്ചിട്ടില്ല. പിന്നീടൊരിക്കൽ ഒരു ഷൂട്ടിംഗിൽ വെച്ച് പെരുമാറ്റത്തിൽ ചെറിയ മാറ്റം കണ്ടു. അങ്ങനെയുള്ള കമന്റൊക്കെ എന്തിനാണ് എന്നൊക്കെ ശ്രീദേവി പറഞ്ഞു. അവർ ചെയ്തതിന് എനിക്കെന്ത് ചെയ്യാൻ പറ്റും. ഞാൻ പണം കൊടുത്ത് ചെയ്യിച്ചതല്ലല്ലോ. അതിന് ശേഷം ശ്രീദേവി മാറി. മരിക്കുന്നതിന് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ എയർപോർട്ടിൽ വെച്ച് കണ്ടിരുന്നു. അപ്പോഴും പെരുമാറ്റത്തിൽ എനിക്ക് വ്യത്യാസം തോന്നി. ആളുകൾ മാറും അത് അംഗീകരിക്കണം എന്നും അംബിക പറഞ്ഞു.
ഒരിക്കൽ നടി കുട്ടി പത്മിനിയും ശ്രീദേവിയുടെ പിണക്കത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ബാലതാരമായി നിരവധി സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നു. ബോണി കപൂറുമായുള്ള പ്രണയ കാലത്ത് താൻ പറഞ്ഞ വാക്കുകളാണ് ശ്രീദേവിയെ ചൊടിപ്പിച്ചതെന്ന് അന്ന് കുട്ടി പത്മിനി തുറന്ന് പറഞ്ഞു. നീ കല്യാണം കഴിഞ്ഞൊരാളെ വിവാഹം ചെയ്യുന്നെന്ന് കേട്ടു, ഇതൊക്കെ ആവശ്യമാണോ ശ്രീ, നീ വിചാരിച്ചാൽ ലോകമേ നിന്റെ കാലടിയിലായിരിക്കും, എത്ര പേർ നിന്നെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്, നീ എന്തിനിങ്ങനെ ചെയ്യുന്നു എന്ന് ഞാൻ ചോദിച്ചു. നിങ്ങൾക്കത് മനസിലാകില്ല, എന്റെ സ്ഥാനത്താണെങ്കിലേ മനസിലാകൂ എന്ന് ശ്രീദേവി മറുപടി നൽകി.
ആര് ഏതിടത്തിലായാലെന്താണ് ശ്രീ ഇത് തെറ്റല്ലേ, ഒരാളുടെ കണ്ണീർ വീഴ്ത്തി കുടുംബ ജീവിതമുണ്ടാക്കുന്നത് തെറ്റല്ലേ എന്ന് ഞാൻ ചോദിച്ചു. അത് കേട്ടതോടെ ശ്രീദേവിക്ക് ദേഷ്യം വന്നു. ഫ്ലെെറ്റിൽ നിന്ന് ഇറങ്ങി പോകുമ്പോൾ ഒരു ബെെ മാത്രം പറഞ്ഞു. അതിന് ശേഷം പലയിടത്ത് വെച്ച് ശ്രീദേവിയെ കണ്ടപ്പോഴും ഒരു ചിരി മാത്രമേയുണ്ടാകൂ. കുറേക്കാലത്തിന് ശേഷം ശ്രീവേദി തന്നോട് സംസാരിച്ചെന്നും കുട്ടി പത്മിനി പറഞ്ഞു.


Click it and Unblock the Notifications

