ഇനി ഇന്‍കംടാക്സ്‌കാര്‍ അന്വേഷിച്ച് വരുമോ? മോഹന്‍ലാലിനേക്കാള്‍ പ്രതിഫലം വാങ്ങിയതിനെ കുറിച്ച് അംബിക

By Prashant V R

മോഹന്‍ലാലിന്റെ കരിയറില്‍ വലിയ വഴിത്തിരിവായ ചിത്രമായിരുന്നു രാജാവിന്റെ മകന്‍. തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ തിയ്യേറ്ററുകളില്‍നിന്നും വലിയ വിജയമാണ് നേടിയത്. വിന്‍സെന്റ് ഗോമസ് എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നടന്‍ അഭിനയിച്ചിരുന്നത്. മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രം കൂടിയായിരുന്നു രാജാവിന്റെ മകന്‍. ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകന്‍ തുടങ്ങിയ രണ്ട് സിനിമകള്‍ക്ക് ശേഷമാണ് മോഹന്‍ലാലിന് താരമൂല്യം കൂടിയത്.

1986ലായിരുന്നു സൂപ്പര്‍ താര ചിത്രം പുറത്തിറങ്ങിയിരുന്നത്. ഇന്നും ആരാധകരുടെ ഇഷ്ട മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നാണ് രാജാവിന്റെ മകന്‍. റിലീസ് ചെയ്ത വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കാറുളളത്. രാജാവിന്റെ മകനില്‍ നടി അംബികയായിരുന്നു മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചത്.

അന്നത്തെ കാലത്ത്

അന്നത്തെ കാലത്ത് തെന്നിന്ത്യന്‍ ഭാഷകളില്‍ മാറി മാറി അഭിനയിച്ച നായിക കൂടിയായിരുന്നു അംബിക. മറ്റു ഭാഷകളിലെ തിരക്കുകള്‍ക്കിടെയാണ് നടി മലയാളത്തിലേക്കും എത്തിയിരുന്നത്. മുന്‍പ് രാജാവിന്റെ മകനില്‍ മോഹന്‍ലാലിനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയത് അംബികയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അണിയറ പ്രവര്‍ത്തകരും ഇത് സമ്മതിച്ചിരുന്നു.

ഇപ്പോള്‍ ലേഡീ സൂപ്പര്‍സ്റ്റാറായി

ഇപ്പോള്‍ ലേഡീ സൂപ്പര്‍സ്റ്റാറായി നയന്‍താര തിളങ്ങിനില്‍ക്കുന്നത് പോലെയാണ് അന്ന് അംബിക തിളങ്ങിയിരുന്നത്. ആയതിനാല്‍ തെന്നിന്ത്യന്‍ സിനിമയില്‍ താരമൂല്യം കൂടിയ നായികമാരില്‍ ഒരാള്‍ കൂടിയായിരുന്നു അന്ന് അംബിക. താരമൂല്യം കൂടിയ നായികയായതുകൊണ്ടാണ് അന്ന് മോഹന്‍ലാലിനേക്കാള്‍ കൂടുതല്‍ പ്രതിഫലം അംബികയ്ക്ക് ലഭിച്ചത്.

Recommended Video

Mohanlal's luxury watch costs above forty laks | FilmiBeat Malayalam
അടുത്തിടെ വനിതയ്ക്ക് നല്‍കിയ

അടുത്തിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അംബിക നല്‍കിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു. പ്രതിഫലം വാങ്ങിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വളരെ രസകരമായ മറുപടിയാണ് അംബിക നല്‍കിയത്. ഇനി ഇന്‍കംടാക്‌സുകാര്‍ എങ്ങാനും അന്വേഷിച്ചു വരുമോ എന്നായിരുന്നു മോഹന്‍ലാലിനേക്കാള്‍ കൂടുതല്‍ പ്രതിഫലം കൈപറ്റിയോ എന്ന ചോദ്യത്തിന് അംബികയുടെ മറുപടി.

അതേസമയം

അതേസമയം വിവാഹ ശേഷവും സിനിമകളില്‍ സജീവമായിരുന്ന താരമാണ് അംബിക. നായികാവേഷങ്ങള്‍ക്ക് പുറമെ സഹനടിയായും അംബിക സിനിമകളില്‍ അഭിനയിച്ചിരുന്നു. അംബികയ്ക്ക് പുറമെ സഹോദരി രാധയും സിനിമയില്‍ തിളങ്ങിയിരുന്നു. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ രംഗത്തും തിളങ്ങിയിരുന്നു അംബിക. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി അവാര്‍ഡുകളും നടി നേടിയിരുന്നു. ഗ്ലാമറസ് റോളുകളേക്കാള്‍ അഭിനയപ്രാധാന്യമുളള വേഷങ്ങളിലാണ് അംബിക കൂടുതല്‍ അഭിനയിച്ചിരുന്നത്.

Read more about: ambika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X