അമ്പിളി ദേവിയുടെ കുടുംബത്തിലെ പുതിയ സന്തോഷം! എന്നും ഈ സാന്നിധ്യം ഒപ്പം വേണമെന്ന് ആദിത്യന്‍!
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി ഒരുകാലത്ത് സജീവമായിരുന്നു അമ്പിളി ദേവി. കലോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ അമ്പിളിക്ക് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. അഭിനയം മാത്രമല്ല നൃത്തത്തേയും ജീവവായുവായി കൊണ്ടുനടക്കുന്ന കലാകാരി കൂടിയാണ് താരം. സീതയെന്ന പരമ്പരയില്‍ ഭാര്യഭര്‍ത്താക്കന്‍മാരായി അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ആദിത്യന്‍ ജയന്‍ അമ്പിളി ദേവിയെ യഥാര്‍ത്ഥ ജീവിതത്തിലേക്ക് കൂടെക്കൂട്ടിയത്. സീരിയലിലെ ചിത്രമാണോ ഇതെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു പിന്നീടുണ്ടായത്.
വളരെ മുന്‍പ് തന്നെ അമ്പിളിയെ അറിയുമായിരുന്നുവെന്നും താരത്തെ ഇഷ്ടമായിരുന്നുവെന്നും അന്ന് പറയാന്‍ കഴിഞ്ഞിരുന്നില്ലെന്നും ആദിത്യന്‍ ജയന്‍ പറഞ്ഞിരുന്നു. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായാണ് അമ്പിളി ആദിത്യന്റേതായത്. വിവാഹ ശേഷവും താരം അഭിനയരംഗത്ത് സജീവമായിരുന്നു. അതിനിടയിലായിരുന്നു കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുകയാണെന്ന സന്തോഷം പങ്കുവെച്ച് ഇവരെത്തിയത്. ഡോക്ടര്‍മാര്‍ പരിപൂര്‍ണ്ണ വിശ്രമം അനുവദിച്ചതിന് പിന്നാലെയായാണ് താരം പരമ്പരകളില്‍ നിന്നും പിന്‍വാങ്ങിയത്. അപ്പുവിന് കൂട്ടായി കുഞ്ഞനിയന്‍ എത്തിയതിനെക്കുറിച്ച് പറഞ്ഞായിരുന്നു പിന്നീട് ഇവരെത്തിയത്.
കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ചും മക്കളുടെ കുസൃതികളെക്കുറിച്ചുമൊക്കെ പറഞ്ഞ് ഇവരെത്താറുണ്ട്. അമ്പിളി ദേവിയുടെ അമ്മയുടെ പിറന്നാളാണ് ശനിയാഴ്ച. അമ്മക്കിളിക്ക് പിറന്നാളാശംസയെന്നുള്ള കുറിപ്പും അമ്മയ്‌ക്കൊപ്പമുള്ള ചിത്രവുമായി അമ്പിളി ദേവി എത്തിയിരുന്നു. ആദിത്യനും ഈ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു. നിമിഷനേരം കൊണ്ടാണ് ഈ പോസ്റ്റ് വൈറലായി മാറിയത്. നിരവധി പേരായിരുന്നു പോസ്റ്റിന് കീഴിലായി ആശംസയുമായെത്തിയത്.

Recommended Video
ഹാപ്പി ബര്‍ത്ത് ഡേ ആന്റി, ആരോഗ്യവും ആയുസ്സവുമുണ്ടാകട്ടെ, ഈശ്വരന്‍രെ അനുഗ്രഹം എന്നും ഉണ്ടാവട്ടെയെന്ന് പറഞ്ഞായിരുന്നു ആദിത്യന്‍ എത്തിയത്. കുഞ്ഞുങ്ങള്‍ക്ക് എന്നും കൂട്ടായി എന്നും നിങ്ങള്‍ രണ്ടാളും കൂടെയുണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു വടക്കുന്നാഥനോട്. ഈ ഫോട്ടോ കാണുമ്പോള്‍ ഒരുപാട് സന്തോഷമാണ് തോന്നുന്നത്. എന്റെ ചെറുക്കന്‍ അകത്ത് കിടന്ന് അടി കൂടുന്ന സമയമായിരുന്നു. നിറവയറുമായി നില്‍ക്കുന്ന അമ്പിളി ദേവിയുടെ ഫോട്ടോയും താരം പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ചിത്രത്തിന് കീഴിലും ആരാധകര്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു.


Click it and Unblock the Notifications











