Don't Miss!
- News
'പോലീസുകാരെ അവിടെങ്ങും കാണാനുണ്ടായിരുന്നില്ല', സുരക്ഷ പാളിയെന്ന് രാഹുൽ, മറുപടിയുമായി ബിജെപി
- Lifestyle
ശരീരത്തിന് ബാലന്‍സ് നിലനിര്‍ത്തും യോഗാസനങ്ങള്‍ ഇതാണ്
- Sports
IND vs NZ: ഹര്‍ദിക് ഒത്തുകളിക്കുന്നു! പൃഥ്വിയെ തഴഞ്ഞത് മനപ്പൂര്‍വ്വം-വിമര്‍ശിച്ച് ഫാന്‍സ്
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
മക്കളുടെ കൈയ്യും പിടിച്ച് ലണ്ടൻ ചുറ്റി കണ്ട് നടി അമ്പിളി ദേവി, 'ധൈര്യമായി മുന്നോട്ട് പോകുവെന്ന്' ആരാധകർ!
മലയാളികളുടെ പ്രിയ നടിയാണ് അമ്പിളി ദേവി. നൃത്തം കൊണ്ടും അഭിനയം കൊണ്ടും മിനിസ്ക്രീൻ-ബിഗ് സ്‌ക്രീൻ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടി ഇപ്പോൾ അഭിനയവും നൃത്തവുമെല്ലാമായി സജീവമാണ്. വീണ്ടും അമ്മ ആയതിന് പിന്നാലെയാണ് അഭിനയത്തിൽ നിന്നും അമ്പിളി ഇടവേള എടുത്തിരുന്നു.
പിന്നീട് രണ്ടാമത്തെ മകൻ കുറച്ച് വലുതായപ്പോഴാണ് അമ്പിളി അഭിനയത്തിലേക്ക് തിരികെ എത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. മക്കളുടേയും കുടുംബത്തിന്റേയും വിശേഷങ്ങൾ പറഞ്ഞുകൊണ്ട് അമ്പിളി എത്താറുണ്ട്.

അമ്പിളി ദേവിക്ക് സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട്. അതിലൂടെയാണ് വിശേഷങ്ങളെല്ലാം തന്റെ പ്രേക്ഷകരിലേക്ക് അമ്പിളി എത്തിക്കുന്നത്. നടൻ ആദിത്യനുമായുള്ള വിവാഹ ബന്ധം തകർന്ന ശേഷം അമ്പിളി ദേവിയും മക്കളും മാതാപിതാക്കൾക്കൊപ്പമാണ് താമസം.
കൂടാതെ ഡാൻസ് ക്ലാസുകളും മറ്റും അമ്പിളിക്കുണ്ട്. രണ്ട് ആൺമക്കളാണ് അമ്പിളിക്കുള്ളത്. ഇപ്പോഴിത തന്റെ മൂത്തമകൻ അപ്പുവിന്റേയും രണ്ടാമത്തെ മകൻ അർജ്ജുന്റേയും വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അമ്പിളി.
മക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ഒഴിവ് ദിവസം നടത്തിയ ഔട്ടിങിന്റെ വിശേഷങ്ങളാണ് അമ്പിളി പുതിയ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അമ്പിളി കൊല്ലം മെഗാ ഫെസ്റ്റ് കാണാൻ പോയപ്പോൾ എടുത്ത വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
ഞങ്ങൾ ലണ്ടൻ സിറ്റിയിലൂടെ ഒന്ന് കറങ്ങി എന്ന ക്യാപ്‌ഷനോടെയാണ് അമ്പിളി വീഡിയോ യുട്യൂബിൽ പങ്കിട്ടിരിക്കുന്നത്. മക്കൾക്കൊപ്പം അമ്പിളി കാഴ്ചകൾ കണ്ട് നടക്കുന്നതും റൗഡുകൾ ആസ്വദിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം.
ഇളയ മകൻ അർജുന്റെ നിഷ്കളങ്കത നിറഞ്ഞ സംസാരവുമെല്ലാം വീഡിയോയെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. മക്കൾക്ക് വേണ്ടി നിറയെ കളിപ്പാട്ടങ്ങളും ഫെസ്റ്റിൽ നിന്നും അമ്പിളി വാങ്ങിയിരുന്നു. അമ്മയുടേയും മക്കളുടേയും മനോഹരമായ വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി.
കാണാനും കേൾക്കാനും ഒരുപാട് സന്തോഷം തോന്നിപ്പിക്കുന്ന വീഡിയോ. ഇങ്ങനെ എന്നും സന്തോഷത്തോടെ ഇരിക്കണം അമ്പിളികുട്ടി എന്നാണ് ആരാധകരിൽ ഒരാൾ കുറിച്ചത്.

മുന്നോട്ടു പോവൂ ധൈര്യമായി എല്ലാവരും കൂടെയുണ്ട്. നന്നായിട്ടുണ്ട് ജീവിതത്തിൽ ഒരുപാട് പ്രശ്നം വരും അതിനെയെല്ലാം അതിജീവിച്ച് മുമ്പോട്ട് പോകണം അതിനുള്ള ധൈര്യം ഉണ്ടാകട്ടെ. ഇനിയുള്ള ജീവിതം സന്തോഷവും സമാധാനവും ഉള്ളത് ആവട്ടെ എന്നെല്ലാമാണ് ആരാധകർ ആശംസിക്കുന്നത്.
അടുത്തിടെ അമ്പിളിയെ തേടി ഒരു അംഗീകാരവും വന്നിരുന്നു. കലാഭവൻ മണിയുടെ പേരിലുള്ള അവാർഡാണ് അടുത്തിടെ അമ്പിളിയെ തേടിയെത്തിയത്. ജനപ്രിയ നായിക എന്ന പേരിലാണ് അമ്പിളിക്ക് അവാർഡ് ലഭിച്ചത്.
താഴ്‌വാര പക്ഷികള്‍ എന്ന മലയാള പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന അമ്പിളി ദേവി 2001 സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കലാതിലകം ആയതിനുശേഷമാണ് സിനിമകളിലേക്ക് എത്തിച്ചേരുന്നത്.
നൃത്ത മത്സരങ്ങളില്‍ ധാരാളം അവാർഡുകളും അംഗീകാരങ്ങളും നേടിയിട്ടുളള അമ്പിളിദേവി അഭിനയത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളാകാനും അധിക സമയം വേണ്ടി വന്നില്ല. 'സിനിമയായാലും സീരിയലായാലും കഴിവ് മാത്രം പോര ഭാഗ്യം കൂടി വേണമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍.'
'പിന്നെ ഞാന്‍ സിനിമ ചെയ്യണമെന്ന് വിചാരിച്ച് അതിനായി ശ്രമിച്ചിട്ടൊന്നുമില്ല. എനിക്ക് പഠിത്തം മുമ്പോട്ട് കൊണ്ടുപോകണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ പല അവസരങ്ങളും മാറ്റി വെച്ചു' എന്നാണ് മുമ്പൊരിക്കൽ കലാജീവിതത്തെ കുറിച്ച് സംസാരിക്കവെ അമ്പിളി ദേവി പറഞ്ഞത്.
2019ലാണ് അമ്പിളിയും ആദിത്യനും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരുടേതും പുനർവിവാഹമായിരുന്നു. അധികം വൈകാതെ അമ്പിളിക്കും ആദിത്യനും ഒരു മകൻ പിറന്നു. ശേഷം ഇരുവരും പിരിഞ്ഞു. വേർപിരിയുന്ന സമയത്ത് നിരവധി വിവാദങ്ങളും ഉണ്ടായിരുന്നു.
-
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'
-
മഷൂറയ്ക്ക് പ്രസവിക്കാൻ ഡീലക്സ് റൂം ബുക്ക് ചെയ്ത് ബഷീർ, 'പൊസിഷനും ഹാർട്ട് ബീറ്റും അനുസരിച്ച് ബേബി ഗേൾ'; മഷൂറ
-
സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍