For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വേട്ടയാടപ്പെട്ടു അവഹേളിക്കപ്പെട്ടു ഞാൻ പ്രതീക്ഷയോടെ കാത്തിരുന്നു'; അമ്പിളി ദേവിയുടെ മുൻ ഭർത്താവ് ലോവൽ!

  |

  നടി അമ്പിളി ദേവിയുടെ മുൻ ഭർത്താവ് എന്ന നിലയിലാണ് കാമറമാൻ ലോവലിനെ ആളുകൾക്ക് കൂടുതൽ പരിചയം. ചെറുപ്പം മുതൽ സിനിമാ-സീരിയൽ രം​ഗത്ത് സജീവമായിരുന്നു അമ്പിളി ദേവി എന്നതുകൊണ്ട് തന്നെ മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെയാണ് അമ്പിളി.

  2009 മാർച്ച് 27 നായിരുന്നു കാമറമാൻ ലോവലുമായി അമ്പിളിയുടെ വിവാഹം നടന്നത്. എട്ട് വർഷം ഇരുവരും ഒന്നിച്ച് ജീവിച്ചു. ആ ബന്ധത്തിൽ ഒരു മകനും ഇരുവർക്കുമുണ്ട്.

  Also Read: 'ഭർത്താവിന്റെ മരണശേഷം എന്റെ സുഹൃത്തുക്കൾ ആരെന്ന് തിരിച്ചറിഞ്ഞു; സിനിമയിൽ മാത്രമെ ഇങ്ങനെ കണ്ടിട്ടുള്ളൂ'; മീന

  ലോവലുമായി പിരിഞ്ഞ ശേഷം അമ്പിളി കുടുംബത്തോടൊപ്പം അഭിനയവും നൃത്തം പരിശീലിപ്പിക്കലുമെല്ലാമായി കഴിയുകയായിരുന്നു. ശേഷം സീരിയൽ നടൻ ആദിത്യൻ ജയനെ അമ്പിളി വിവാഹം ചെയ്തു. ആ ബന്ധത്തിലും ഒരു ആൺകുഞ്ഞുണ്ട് അമ്പിളിക്ക്.

  പക്ഷെ ഇപ്പോൾ ആദിത്യനുമായും അമ്പിളി പിരിഞ്ഞ് താമസിക്കുകയാണ്. മറ്റൊരു സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടെന്ന് മനസിലാക്കിയതോടെയാണ് അമ്പിളി ആദിത്യനിൽ നിന്നും അകന്ന് കഴിയാൻ തുടങ്ങിയത്.

  Also Read: 'നിങ്ങളില്‍ ഒരു കഴുത തന്നെയാണ് ഞാനും'; അധിക്ഷേപിച്ച ആൾക്ക് തക്ക മറുപടി കൊടുത്ത് ശാലിനി

  അമ്പിളിക്ക് പുറത്ത് പറയാൻ കഴിയാത്ത തരത്തിലുള്ള ബന്ധങ്ങളുണ്ടെന്ന് ആദിത്യനും പറഞ്ഞിരുന്നു. ഇപ്പോൾ മക്കളാണ് അമ്പിളിയുടെ ലോകം. രണ്ട് വിവാഹ ബന്ധവും തകർന്ന് അമ്പിളിയെ ഏറെ വിഷമത്തിലാക്കിയിരുന്നു. ഇപ്പോഴിത അമ്പിളിയുടെ മുൻ ഭർത്താവ് ലോവൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

  തന്റെ ജീവിതത്തിലുണ്ടായ ചില സന്തോഷങ്ങളെ കുറിച്ചാണ് ലോവൽ കുറിപ്പിൽ എഴുതിയിരിക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി ജനത അനുഭവിക്കുന്ന ചൂഷണങ്ങളും അതിനെതിരെയുള്ള പോരാട്ടവും പറയുന്ന ചിത്രം സിഗ്നേച്ചറിലൂടെ മികച്ച കാമറാമാനുള്ള പുരസ്കാരം ലോവൽ നേടിയിരുന്നു.

  Also Read: 'രാത്രി ശവപ്പറമ്പിൽ പറഞ്ഞുവിട്ടു, അശുദ്ധ രക്തം കുടിപ്പിച്ചു'; കങ്കണ തന്നെ വെച്ച് മന്ത്രവാദം ചെയ്തെന്ന് കാമുകൻ!

  മനോജ് പാലോടൻ സംവിധാനം ചെയ്ത ചിത്രത്തിൽ കാർത്തിക് രാമകൃഷ്ണൻ ആയിരുന്നു നായകൻ. അട്ടപ്പാടിയിലെ ദൃശ്യഭംഗിയുടെ പശ്ചാത്തലത്തിൽ പ്രകൃതിയെ ഉൾകൊണ്ട് ജീവിക്കുന്ന മനുഷ്യരുടെ കഥയായിരുന്നു സിനിമയുടേത്. '2019 ലാണ് കേരള സംസ്ഥാന ടെലിവിഷൻ പുരസ്ക്കാരം എനിക്ക് ലഭിക്കുന്നത്.'

  'ആ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് എനിക്ക്. പലരും ആ സന്തോഷം വിളിച്ചറിയിക്കുകയും അനുമോദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ചുകാലങ്ങളായി എന്റെ ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളും ഞാൻ ഈ മുഖപുസ്തകത്തിലൂടെ നിങ്ങൾക്ക് മുന്നിൽ പങ്കിടാറുണ്ട്.'

  'ഇന്നിപ്പോൾ പറയാൻ ആഗ്രഹിക്കുന്നതും അതുപോലൊരു സന്തോഷനിമിഷമാണ്. ജീവിതത്തിലെ കയ്പ്പേറിയ നിമിഷങ്ങളിൽ വേട്ടയാടപ്പെട്ടപ്പോഴും സമൂഹത്തിന് മുന്നിൽ അവഹേളിക്കപ്പെട്ടപ്പോഴും ഒന്നുമാത്രം ഞാൻ ഉറപ്പിച്ചിരുന്നു അഭിമാനത്തിന്റെ ഒരുനാൾ കാലമെനിക്കായ് കരുതിവെക്കുമെന്ന് ആദരിക്കപ്പെടുമെന്ന്.'

  'ജീവിതത്തിൽ കുഞ്ഞ് കാര്യങ്ങൾക്ക്പോലും വലിയ രീതിയിൽ അഭിമാനിക്കുന്നൊരാളാണ് ഞാൻ. ജനിച്ചനാൾ മുതൽ കേട്ടുണരുന്നത് പൊങ്ങുമൂട് പുളിക്കൽ ഭാഗവതിയുടെ മുന്നിലെ മണിയടിശബ്ദം കേട്ടാണ്.'

  'എല്ലാ ദുഖങ്ങളും സന്തോഷങ്ങളും ആഗ്രഹങ്ങളും പുളിക്കൽ അമ്മയ്ക്ക് മുന്നിലാണ് സമർപ്പിക്കുന്നതും. ഇന്ന് അതെ അമ്മക്ക് മുന്നിൽ എന്നും കാണുന്ന ജനങ്ങൾക്ക് മുന്നിൽ വെച്ച് ഞാൻ ആദരിക്കപ്പെട്ടു.'

  'ഏത് പുരസ്‌ക്കാരത്തേക്കാളും വിലമതിക്കാൻ ആകാത്തതാണ് എന്റെ സ്വദേശം എനിക്കുതന്ന ഈ ആദരവ്', ലോവൽ കുറിച്ചു. 'പൊരുത്തക്കേടുകൾ തുടർന്നപ്പോൾ കുറച്ചുനാൾ അകന്ന് താമസിക്കാം എന്ന് അമ്പിളിയാണ് പറഞ്ഞത്. പിരിയാനോ മറ്റൊരു വിവാഹത്തിനോ താൽപര്യമില്ലെന്നും പറഞ്ഞു.'

  'എല്ലാം നേരെയാവുന്നെങ്കിൽ ആവട്ടെയെന്ന് ഞാൻ കരുതി. ഏഴുമാസം ഞാൻ മാറി നിന്നു. കുഞ്ഞിനെ ഓർത്താണ് അങ്ങനെ ചെയ്തത്. ഇടയ്ക്കിടെ ഞാൻ അമ്പിളിയുടെ വീട്ടിൽ ചെല്ലും. കുഞ്ഞിനെ കണ്ട് മടങ്ങും.'

  'അങ്ങനെയിരിക്കെ ഒരു ദിവസം അമ്പിളി വിളിച്ച് വിവാഹമോചനം വേണം എന്നു പറഞ്ഞു. ഈശ്വരന് സത്യം അറിയാം. എന്റെ കൈയ്യിൽ നിന്ന് മാറാത്തവനായിരുന്നു എന്റെ മോൻ അപ്പു. പക്ഷെ അവർ കുഞ്ഞിനെ എനിക്കെതിരെ തിരിച്ചു', എന്നാണ് അമ്പിളി ദേവിയെ കുറിച്ച് സംസാരിക്കവെ മുമ്പൊരിക്കൽ ലോവൽ പറഞ്ഞത്.

  Read more about: ambili devi
  English summary
  Actress Ambili Devi Ex-Husband Lawell Social Media Post About His Struggles Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X