മകനെ കുറിച്ച് പറഞ്ഞത് സഹിക്കാനായില്ല, ആദിത്യൻ ഭീഷണിപ്പെടുത്തിയതിനെ കുറിച്ച് അമ്പിളി ദേവി

നടി അമ്പിളി ദേവിയും ഭർത്താവും നടനുമായ ആദിത്യ ജയനുമായുള്ള പ്രശ്നം വലിയ ചർച്ചയാവുകയാണ്. ദിവസങ്ങൾക്ക് മുമ്പ് നടി തന്റെ സോഷ്യൽ മീഡിയ പേജിൽ നിന്ന് ആദിത്യനുമായുള്ള ചിത്രം നീക്കം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സംഭവം പുറം ലോകത്തെത്തിയത്. സോഷ്യൽ മീഡിയയിൽ ചർച്ചയായതിനെ തുടർന്ന് അമ്പിളി തന്നെ ആദിത്യനുമായുള്ള പ്രശ്നത്തെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് നടിക്കെതിരെ രൂക്ഷ വിമർശനവുമായി ആദിത്യനും രംഗത്തെത്തിരുന്നു.

ബിക്കിനിയിൽ ഗ്ലാമറസ് ലുക്കിൽ രശ്മി ആർ നായർ, ചിത്രം കാണാം

ambili devi

ഇപ്പോഴിത ആദിത്യൻ വീട്ടിലെത്തി പ്രശ്നം ഉണ്ടാക്കിയതിനെ കുറിച്ച് അമ്പിളി ദേവി. കഴിഞ്ഞ 23ന് വൈകിട്ടാണ് വീട്ടിൽ എത്തി ആദിത്യ ജയൻ ഭീഷണി മുഴക്കിയത്. അമ്പിളി ദേവി തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. കൂടാതെ മകനെ പറ്റി പറഞ്ഞതിനെ കുറിച്ചും നടി വെളിപ്പെടുത്തിയിണ്ട്.

 അപ്പുവിനെ  കുറിച്ച് പറഞ്ഞു

ഞങ്ങളുടെ വീട്ടിലുള്ളവരെ എല്ലാം കത്തി കാട്ടി ഭീഷണിപ്പെടുത്തി. അപ്പുവിനു വേണ്ടി വാങ്ങിക്കൊണ്ടുവന്ന വസ്ത്രവും വലിച്ചെറിഞ്ഞു. ഞാന്‍ പറഞ്ഞൊരു കാര്യമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. 'നിങ്ങള്‍ എന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെങ്കിൽ, ആ ചെറുക്കന്റെ അണ്ണാക്കിൽ അത് ഞാൻ കുത്തിക്കേറ്റി കൊടുത്തിട്ടുണ്ട്.'ഇങ്ങനെ അയാൾ പറഞ്ഞത് എന്നിൽ വളരെ വിഷമമുണ്ടാക്കി.'-അമ്പിളി ദേവി പറഞ്ഞു.

വിഷമമുണ്ടാക്കി

സ്നേഹത്തോടുകൂടി കൊടുക്കുന്ന കാര്യത്തെ പിന്നീട് ഇങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ തോന്നി. അയാളുടെ കടങ്ങളുടെ കാരണം കുഞ്ഞുങ്ങൾക്കും എനിക്കും വസ്ത്രങ്ങൾ വാങ്ങി തന്നതുകൊണ്ടാണെന്ന് പറഞ്ഞു. ആദ്യ ഭർത്താവിൽ ഉണ്ടായ മകന്, അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു...അതൊക്കെ അയാളുടെ കാശ് ആണ്, അങ്ങനെ പൈസ പോയി എന്നൊക്കെ പറഞ്ഞപ്പോൾ വിഷമമുണ്ടായി.'-അമ്പിളി ദേവി പറഞ്ഞു.

ഭീഷണിപ്പെടുത്തി

ഭീഷണിപ്പെടുത്തിയ സമയത്തും ഒരു വസ്ത്രം വാങ്ങിക്കൊണ്ടുവന്നിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു, ജയൻ ചേട്ടൻ ഇനി അപ്പുവിനു വേണ്ടി വാങ്ങി പൈസ കളയല്ലേ, ചെറിയ ആൾക്ക് എന്തെങ്കിലും വാങ്ങികൊടുത്തോളൂ. അപ്പുവിന് കൊടുക്കാൻ ഞാനുണ്ട്. പിന്നീട് അദ്ദേഹം ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. അവസാനമാണ് ആ വസ്ത്രം എടുത്തെറിഞ്ഞത്. എന്തിനാണ് വലിച്ചെറിഞ്ഞതെന്ന് അറിയില്ല. അതിനുശേഷം പുറത്തേയ്ക്കു പോയി ഗേറ്റിൽ ചവിട്ടി. പോക്കറ്റിൽ നിന്നു കത്തിയെടുത്ത് വെട്ടും കുത്തും എല്ലാത്തിനെയും തീർത്തുകളയും എന്ന രീതിയിൽ സംസാരിച്ചു

Recommended Video

എന്റമ്മോ..ഇക്കയെ കണ്ട് മുട്ടുവിറച്ചു | Ishaani and Mammootty | Filmibeat Malayalam
നാണം കെടുത്തും  എന്ന്  പറഞ്ഞു

അദ്ദേഹത്തിന്റെ രണ്ട് പ്രോപ്പർറ്റി ഇവിടെ ഇരുപ്പുണ്ടായിരുന്നു. ഞങ്ങളെ സൂക്ഷിക്കാൻ ഏൽപിച്ചതാണ്. അത് ചോദിച്ചു, ഞങ്ങൾ തിരിച്ചെഴുതി കൊടുത്തു. അത് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇനി മേലാൽ ഇവിടെ വരില്ല എന്നൊക്കെ പറഞ്ഞാണ് പോകുന്നത്. അതിനു ശേഷം ഇത് പുറത്തറിയരുത് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞാൻ നാറിയതിനേക്കാൾ കൂടുതൽ നീ നാണംകെടും എന്നു പറഞ്ഞു.'അമ്പിളി ദേവി പറഞ്ഞു.

Read more about: ambili devi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X