For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുന്ദരിമണികളായി കൊറ്റൻകുളങ്ങര ദേവിക്ക് മുന്നിൽ ചമയവിളക്കേന്തി അമ്പിളി ദേവിയുടെ ആൺമക്കൾ!

  |

  താഴ്വാര പക്ഷികൾ എന്ന സീരിയലിലൂടെ അഭിനയരം​ഗത്തേക്ക് കടന്നുവന്ന നടിയാണ് അമ്പിളി ദേവി. 2001 സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകം ആയതിന് ശേഷമാണ് സിനിമകളിലേക്ക് എത്തിച്ചേരുന്നത്. നൃത്ത മത്സരങ്ങളിൽ ധാരാളം അവാർഡുകളും അംഗീകാരങ്ങളും നേടിയിട്ടുളള അമ്പിളിദേവി അഭിനയത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളാകാനും അധിക സമയം വേണ്ടി വന്നില്ല. നാളുകളായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന അമ്പിളി അടുത്തിടെയാണ് വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയത്. അമ്പിളിയുടെ രണ്ടാമത്തെ വിവാഹവും അതേ തുടർന്ന് നടന്ന കോലാഹലങ്ങളും അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു.

  'കെമിസ്ട്രി ഉണ്ടായിട്ട് എന്താ കാര്യം... എല്ലാം അവസാനിച്ചില്ലേ...'; ഐശ്വര്യ-വിവേക് പ്രണയത്തെ കുറിച്ച് കരൺ ജോഹർ!

  വിവാദങ്ങളിൽ നിന്നെല്ലാം അമ്പിളിക്ക് മോചനം ലഭിച്ചിട്ട് കുറച്ച് നാളുകളെ ആയിട്ടുള്ളൂ. തന്റെ രണ്ട് ആൺമക്കൾക്ക് വേണ്ടിയാണ് അമ്പിളി ഇപ്പോൾ ജീവിക്കുന്നത്. സോഷ്യൽമീഡിയയിൽ സജീവമായ അമ്പിളി കഴിഞ്ഞ ദിവസം പങ്കുവെച്ച ഇൻസ്റ്റ​​ഗ്രാം പോസ്റ്റാണ് വൈറലാകുന്നത്. പെൺവേഷം കെട്ടിയ തന്റെ ആൺമക്കൾ കൊറ്റൻകുളങ്ങര ദേവിക്ക് മുന്നിൽ ചമയവിളക്കേന്തി നിൽക്കുന്നതിന്റെ ചിത്രങ്ങളാണ് അമ്പിളി ദേവി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

  'രോ​ഗിയായാണ് ബീന ആദ്യമായി വീട്ടിലേക്ക് വന്നത്, പരിചരിച്ചത് എന്റെ വീട്ടുകാരായിരുന്നു'; മനോജ് കുമാർ

  ആചാരവിശുദ്ധിയോടെ കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്കുത്സവം കഴിഞ്ഞ ദിവസമാണ് നടന്നത്. ദേവി പ്രീതിക്കായി ചമയവിളക്കെടുക്കുന്ന പുരുഷാംഗനമാർ നിരവധി പേരാണ് എല്ലാ വർഷവും ക്ഷേത്രത്തിൽ എത്തിച്ചേരാറുള്ളത്. ഉദ്ദിഷ്ടകാര്യത്തിനായി പുരുഷന്മാർ വ്രതം നോറ്റാണ് പെൺ വേഷം കെട്ടി കൊറ്റൻകുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്ക് എടുക്കുന്നത്. പല വേഷത്തിൽ കുഞ്ഞുകുട്ടികൾ മുതൽ വൃദ്ധൻമാർ വരെ വിളക്കെടുക്കാറുണ്ട്. മൂന്നാം ലിംഗക്കാരും ഇവിടെ ചമയവിളക്ക് എടുക്കാനെത്താറുണ്ട്. കേരളത്തിന് പുറത്ത് യുപിക്കാർക്കും തമിഴർക്കും ആന്ധ്രാക്കാർക്കും എല്ലാം കൊറ്റൻകുളങ്ങര അറിയാം. ആഗ്രഹപൂർത്തീകരണത്തിനായി ഓരോ വർഷവും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുമായി എത്തുന്നത് ആയിരക്കണക്കിനാളുകളാണ്. ചമഞ്ഞ് വിളക്കെടുത്താൽ മനസിലുള്ള ആഗ്രഹങ്ങൾ സാധിക്കുമെന്നാണ് ഇവിടത്തെ വിശ്വാസം.

  തലയിൽ മുല്ലപ്പൂവും ആഭരണങ്ങളും അടക്കമുള്ള ചമയങ്ങളെല്ലാം അണിഞ്ഞ് നിൽക്കുന്ന കുഞ്ഞ് സുന്ദരികളായി നിൽക്കുന്ന അമ്പിളിയുടെ ആൺമക്കളുടെ ചിത്രങ്ങൾ വേ​ഗത്തിൽ ആരാധക ശ്രദ്ധ നേടുകയും ചെയ്തു. അമ്പിളിക്ക് രണ്ട് ആൺമക്കളാണുള്ളത്. ഇരുവരേയും നേർച്ചയുടെ ഭാ​ഗമായി താരം പെൺവേഷം കെട്ടിച്ച് വിളക്കെടുക്കാൻ എത്തിച്ചിരുന്നു. 'കൊറ്റൻകുളങ്ങര ദേവിയുടെ മുന്നിൽ മക്കളുടെ ചമയവിളക്ക്' എന്ന തലക്കെട്ടോടെയാണ് അമ്പിളി ദേവി ചിത്രങ്ങൾ പങ്കുവെച്ചത്. ആരാധകരിൽ ഏറെയും ചിത്രങ്ങൾ കണ്ട് അമ്പരന്നു. 'ആൺകുട്ടികൾ പെൺവേഷം കെട്ടിയതാണെന്ന് തോന്നുന്നില്ല, സുന്ദരന്മാർ സുന്ദരികളായി, വിശ്വസിക്കാൻ പറ്റുന്നില്ല ചേച്ചിയുടെ ആൺ മക്കൾ പെൺവേഷം കെട്ടിയതാണെന്ന്, മൂത്തയാൾ കുട്ടി അമ്പിളി തന്നെ' തുടങ്ങി നിരവധി കമന്റുകളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ച് മുന്നേറുന്ന താരത്തെ അഭിനന്ദിച്ച് സുഹൃത്തുക്കളും ആരാധകരുമെല്ലാം എത്തിയിട്ടുണ്ട്.

  സ്ത്രീപഥം സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് അമ്പിളി രണ്ടാമതും ​ഗർഭിണിയായത്. ശേഷം ഡോക്ടർമാരുടെ നിർദേശപ്രകാരം അഭിനയത്തിൽ നിന്നും ഇടവേളയെടുത്തു. രണ്ടാമത്തെ മകൻ അർജുൻ പിറന്നശേഷം അവനെ നോക്കുന്നതിന്റെ ഭാ​ഗമായി അമ്പിളിക്ക് പിന്നേയും കുറച്ച് നാൾ കൂടി അഭിനയം ഉപേക്ഷിക്കേണ്ടി വന്നു. രണ്ടര വർഷത്തിന് ശേഷമാണ് തുമ്പപ്പൂ എന്ന മഴവിൽ മനോരമയിലെ സീരിയലിലൂടെ തിരികെ അഭിനയത്തിലേക്ക് അമ്പിളി ദേവി എത്തിയത്. മകൻ പിറന്നശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്നെങ്കിലും നൃത്ത പരിപാടികളെല്ലാം അമ്പിളി ചെയ്യാറുണ്ടായിരുന്നു. സ്വന്തമായി നൃത്തവിദ്യാലയവും നടത്തുന്നുണ്ട് അമ്പിളി ദേവി. മൂന്ന് വയസ് മുതൽ അമ്പിളി ദേവി നൃത്തം പഠിക്കുന്നുണ്ട്. ഭരതനാട്യത്തിൽ ഡിപ്ലോമയും എംഎയും എടുത്തിട്ടുണ്ട് താരം.

  Read more about: ambili devi
  English summary
  actress Ambili Devi's kids dressed like girls for Kottankulangara Chamayavilakku ritual, photos goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X