പട്ടുപാവാട വേഷത്തിൽ അമ്മക്കൊപ്പം അമ്പിളി ദേവി, ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സിനിമാ സീരിയൽ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി അമ്പിളി ദേവി. ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും സജീവമാണ് അമ്പിളി ദേവി. അടുത്ത കാലത്ത് യൂട്യൂബ് ചാനൽ തുടങ്ങി താരം തങ്ങളുടെ വിശേഷങ്ങൾ അതിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ അമ്മയുടെ പിറന്നാൾ ദിനത്തിൽ അമ്മക്കൊപ്പം പട്ടുപാവാടയണിഞ്ഞുള്ള പഴയകാല ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഹാപ്പി ബര്‍ത്ത് ഡേ എന്ന് പിറന്നാൾ ആശംസ അറിയിച്ചാണ് അമ്മക്കും അച്ഛനുമൊപ്പമുള്ള പഴയകാല ചിത്രം താരം പങ്കുവെച്ചത്. നിരവധി പേർ അമ്പിളിയുടെ അമ്മക്ക് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്ത് വന്നത്. യുവജനോത്സവ വേദിയിലൂടെ അഭിനയ ജീവിതത്തിലേക്ക് എത്തുന്നത്. അഭിനയത്തിനൊപ്പം ഡാൻസിലും സജീവമായിരുന്നു. അഭിനയ ജീവിതത്തിൽ നിന്ന് ഒരു ഇടവേള എടുത്ത സമയത്തും ഡാൻസ് ക്ലാസുകൾ എടുത്ത് നൽകുമായിരുന്നു.

യുവജനോത്സവങ്ങളിൽ പങ്കെടുക്കുന്ന കാലം തൊട്ടെ അമ്പിളിക്കൊപ്പം വേദികളിൽ അച്ഛനും അമ്മയും കൂടെ എത്താറുണ്ട്. വ്യക്തി ജീവിതത്തിൽ പ്രശ്നങ്ങൾ നേരിട്ടപ്പോൾ അമ്പിളിക്ക് താങ്ങും തണലുമായി നിന്നത് അച്ഛനും അമ്മയും സഹേദൃാദരിയും സുഹൃത്തുക്കളുമൊക്കെയാണ്. അടുത്തിടെ തുടങ്ങിയ യൂട്യൂബി ചാനലിലൂടെ തനിക്കും മക്കൾക്കും വീട്ടിൽ നിന്ന് ലഭിക്കുന്ന പിന്തുണയെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും വാചാലയാകാറുണ്ട്.
മുമ്പൊക്കെ ലോക്കേഷനിലേക്ക് അമ്മ മാത്രമായിരു്നനെങ്കിൽ ഇപ്പോൽ ഇളയ മകനെയും ലേക്കേഷനിൽ കൊണ്ട് പോകാറുണ്ടെന്ന് താരം പറയുന്നു. മകനെ ലൊക്കേഷനിൽ കൊണ്ടുപോകുന്നതിൽ അണിയറപ്രവര്‍ത്തകര്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും അമ്പിളി പറഞ്ഞിരുന്നു. അമ്പിളി ദേവി മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയത് തുമ്പപ്പൂവ് എന്ന പരമ്പരയിലൂടെയായിരുന്നു. രണ്ടാമത്തെ പ്രഗ്നൻസി സമയത്ത് ഡോക്ടർമാർ വിശ്രമം പറഞ്ഞ സമയത്താണ് ബ്രേക്കെടുത്തത്.
സ്ത്രീപദം എന്ന സീരിയലിൻ്റെ സമയത്താണ് ബ്രേക്ക് ലഭിക്കുന്നത്. അന്ന് പ്രേക്ഷകരോട് വൈകാതെ തന്നെ തിരികെയെത്തുമെന്നും താരം പറഞ്ഞിരുന്നു. യൂട്യൂബ് ചാനലിലൂടെ താരം പങ്കുവെക്കുന്ന വിശേഷങ്ങൾ പ്രേക്ഷകർക്കിടയിൽ ഇടം നേടി കഴിഞ്ഞു. രണ്ടു മക്കളുടെ വിശേഷങ്ങളും ഡാൻസ് സ്കൂളിൻ്റെ വിശേഷവും അമ്മക്കും അച്ഛനുമൊപ്പമുള്ള യാത്രകളുടെ വിശേഷങ്ങൾ ഒക്കെയാണ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
താരത്തിൻ്റെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ സമൂഹമാധ്യമളിലൂടെ വലിയ ചർച്ചക്ക് ഇടവെച്ചിരുന്നു. ഇതിൻ്റെ പേരിൽ കുറേ വിമർശനങ്ങളും താരം നേരിടേണ്ടി വന്നു. ഒപ്പം നിരവധി പ്രേക്ഷകർ അമ്പിളിയെ ചേർത്ത് നിർത്തി ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Recommended Video
മഴവിൽ മനോരമ സംപ്രേക്ഷണംചെയ്യുന്ന തുമ്പപ്പൂവ് എന്ന പരമ്പരയിലൂടെ മടങ്ങി എത്തിയിട്ടുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യയുള്ള സീരിയലാണിത്. അമ്പിളി ദേവിക്ക് 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു.


Click it and Unblock the Notifications











