'ഇതിൽ പരം എന്ത് വേണം... അമ്മയ്ക്ക് വയസാകുമല്ലോയെന്ന് ഓർത്ത് കരയുന്ന മക്കൾ'; വീഡിയോയുമായി അമ്പിളി ദേവി

വർഷങ്ങളേറെയായി മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി അമ്പിളി ദേവിയുടേത്. കലോത്സവ വേദിയിൽ നിന്നും സിനിമയിൽ എത്തിയ അമ്പിളി ഇപ്പോൾ സീരിയലുകളിലാണ് സജീവം. അഭിനയത്തിനൊപ്പം സ്റ്റേജ് ഷോകളും നൃത്ത അധ്യാപികയുമെല്ലാമാണ് അമ്പിളി. രണ്ട് തവണ വിവാഹതിയായിയെങ്കിലും ആ​ഗ്രഹിച്ചതുപോലൊരു കുടുംബ ജീവിതം അമ്പിളിക്ക് ലഭിച്ചില്ല. പക്ഷെ അമ്പിളിയെ ജീവന് തുല്യം സ്നേ​​​ഹിക്കുന്ന രണ്ട് ഓമന മക്കളെ നടിക്ക് ലഭിച്ചു.

നടൻ ആദിത്യൻ ജയനുമായുള്ള വിവാഹ ജീവിതം തകർന്നശേഷം മക്കളും സീരിയൽ അഭിനയവും മാതാപിതാക്കളും ഡാൻസ് ക്ലാസുമെല്ലാമാണ് അമ്പിളിയുടെ ലോകം. മക്കൾക്ക് വേണ്ടിയാണ് അമ്പിളി ജീവിക്കുന്നത് പോലും. സോഷ്യൽമീഡിയയിൽ സജീവമായ അമ്പിളിക്ക് അമ്പിളീസ് വേൾഡ് എന്ന പേരിൽ ഒരു യുട്യൂബ് ചാനൽ കൂടിയുണ്ട്.

Actress Ambili Devi
Photo Credit: instagram

സീരിയൽ സെറ്റിലെ ഒഴിവ് സമയങ്ങളിൽ സഹപ്രവർത്തകർക്കൊപ്പവും വീട്ടിലെത്തിയാൽ മക്കൾക്കൊപ്പവും റീൽ വീഡിയോകൾ ചെയ്ത് അമ്പിളി പങ്കുവെക്കാറുണ്ട്. അമ്പിളിയുടെ നൃത്ത വീഡിയോകൾക്കാണ് ആരാധകർ ഏറെയും. ഇപ്പോഴിതാ ശ്രദ്ധിക്കപ്പെടുന്നത് അമ്പിളി പങ്കുവെച്ച പുതിയ വീഡിയോയാണ്.‍ അമ്പിളിയുടെ മക്കളായ അജുവും അപ്പുവുമാണ് വീഡിയോയിലുള്ളത്. ഇരുവരും മുഖം മറച്ച് ഇരുന്ന് കരയുന്നതാണ് വീഡിയോയിൽ ഉള്ളത്.

അമ്മയ്ക്ക് വയസാകുമല്ലോ എന്നോർത്ത് സങ്കടപ്പെടുകയാണ് ഇരുവരും. ഇളയവൻ അജുകുട്ടൻ അമ്മയ്ക്ക് വയസാകുമെന്ന് പറഞ്ഞാണ് വിഷമിക്കുന്നത്. അമ്പിളി രണ്ടുപേരെയും ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മക്കൾ അമ്മയ്ക്ക് വയസാകേണ്ടെന്ന പല്ലവി ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ്.

അപ്പുചേട്ടനും അജുവും വലുതാകുമ്പോഴും അമ്പിളി അമ്മ ഇങ്ങനെ ഫ്രോക്കും ചുരിദാറുമൊക്കെ ഇട്ട് നിൽക്കും. അപ്പോൾ എല്ലാവരും ചോദിക്കും അപ്പുവിന്റെയും അജുവിന്റെയും അനിയത്തിക്കുട്ടിയാണോയെന്ന്... എന്നാണ് രണ്ടാമൻ അജുവിനെ ആശ്വസിപ്പിച്ച് സംസാരിക്കവെ അമ്പിളി പറഞ്ഞത്. അമ്പിളി അമ്മ ഫ്രോക്ക് ഇട്ടാൽ മതിയെന്ന് അജു ആവർത്തിച്ച് പറയുന്നതും വീഡിയോയിൽ കേൾക്കും.

മൂത്തവൻ അപ്പുകുട്ടൻ അമ്മയ്ക്ക് വയസാകുമല്ലോയെന്ന് ഓർത്ത് കരഞ്ഞ് കണ്ണൊക്കെ കലങ്ങി ഇരിപ്പാണ്. പക്ഷെ അപ്പുച്ചേട്ടനും ഞാനും വലുതാകുമ്പോൾ അമ്മയ്ക്ക് വയസാകുമെന്ന് ഇന്നാള് പറഞ്ഞല്ലോയെന്ന് രണ്ടാമൻ അജുക്കുട്ടൻ ചോദിച്ചപ്പോൾ അമ്പിളിയുടെ മറുപടി ഇങ്ങനെയായിരുന്നു... അപ്പുവും അജുവും കല്യാണം കഴിച്ച് കുഞ്ഞുവാവയൊക്കെ ആയിക്കഴിയുമ്പോൾ അമ്മയ്ക്ക് ഇച്ചിരി വയസാകുമായിരിക്കും... എന്നാണ് മക്കളുടെ സംശയങ്ങൾക്ക് മറുപടിയായി അമ്പിളി പറഞ്ഞത്.

Actress Ambili Devi
Photo Credit: instagram

അമ്മ വയസാകണ്ട.... എന്റെ പൊന്നുകൾ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ അമ്പിളി ദേവി ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ടത്. അമ്മയും മക്കളും തമ്മിലുള്ള സ്നേഹം എത്രത്തോളം ആഴത്തിലുള്ളതാണെന്നത് വീഡിയോയിൽ വ്യക്തമാണ്. അമ്പിളിയുടെ വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേരാണ് മനോഹരമായ കമന്റുകൾ കുറിച്ചെത്തിയത്.

അമ്പിളി ഭാ​ഗ്യവതിയാണ് ഇതിൽ പരം എന്ത് വേണം... നിങ്ങളെ ദൈവം അനു​ഗ്രഹിക്കട്ടെ..., ഭാഗ്യം ചെയ്ത അമ്മക്കിളി എന്നും ഇത്ര സന്തോഷമായി ഇരിക്കട്ടെ, അമ്മ വയസാകേണ്ട എന്നും ഈ സുന്ദരിക്കുട്ടിയായി ഇരിക്കട്ടെ, മക്കളുടെ മനസിൽ അല്ലെങ്കിലും അമ്മ എപ്പോഴും ചെറുപ്പമാണ്, ആൺ പിള്ളേർ എല്ലാം ഇങ്ങനെയാണ്. അമ്പിളി ഒരു പാവം ആണെന്ന് തോന്നുന്നു.

നല്ല ജീവിതം ഇനിയും മുന്നിലുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. സഹയാത്രികയ്ക്ക് സ്‌നേഹപൂര്‍വ്വം എന്ന ചിത്രത്തിലൂടെയാണ് അമ്പിളി ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്.

ശേഷം മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, ഹരിഹരന്‍പിള്ള ഹാപ്പിയാണ്, വിശ്വ തുളസി, കല്യാണ കുറിമാനം എന്നിങ്ങനെയുള്ള സിനിമകളില്‍ അമ്പിളി ദേവി അഭിനയിച്ചിരുന്നു. 2005ല്‍ സിനിമ ജീവിതം അവസാനിപ്പിച്ചെങ്കിലും ടെലിവിഷന്‍ പരമ്പരകളില്‍ സജീവമായിരുന്നു.

2009ൽ ആയിരുന്നു സീരിയല്‍ രംഗത്തെ പ്രമുഖ ക്യാമറമാന്‍ ലോവലുമായി അമ്പിളിയുടെ ആദ്യ വിവാഹം നടന്നത്. ആ ബന്ധം പിന്നീട് അവസാനിച്ചു. ശേഷം 2019ൽ അമ്പിളിയും നടൻ ആദിത്യനും വിവാഹിതരായി. ആ ബന്ധവും അധികകാലം നീണ്ടുനിന്നില്ല.

More from Filmibeat

Read more about: ambili devi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X