For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വളരെ നാളുകൾക്ക് മുമ്പ് ചെയ്യേണ്ടതായിരുന്നു, ഇപ്പോൾ അവൻ വലുതായി'; മക്കളെ കുറിച്ച് അമ്പിളി ദേവി!

  |

  യുവജനോത്സവ വേദിയില്‍ നിന്നും അഭിനയ രംഗത്തേക്കെത്തിയതാണ് അമ്പിളി ദേവി. സഹോദരി കഥാപാത്രങ്ങളിലൂടെയായി ശ്രദ്ധ നേടിയ അമ്പിളി സിനിമയില്‍ മാത്രമല്ല സീരിയലുകളിലും വേഷമിട്ടിരുന്നു. തിരക്കിട്ട അഭിനയ ജീവിതത്തിനിടയിലും ഡാന്‍സുമായും താരം സജീവമായിരുന്നു. അഭിനയത്തില്‍ നിന്നും മാറിയപ്പോഴും ഡാന്‍സ് ക്ലാസ് നടത്തുന്നുണ്ടായിരുന്നു താരം.

  കൊവിഡ് കാലത്ത് ഓണ്‍ലൈനായി ക്ലാസ് നടത്തിയിരുന്നുവെന്നും താരം പറഞ്ഞിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ അമ്പിളി ദേവി യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടാറുണ്ട്.

  Also Read: 'അലോപ്പതിക്കാരെ തെറി വിളിച്ചിട്ട് നാണമില്ലാതെ ആശുപത്രിയിൽ പോയി കിടക്കുന്നെന്ന് പറഞ്ഞവരുണ്ട്'; ശ്രീനിവാസൻ!

  മാതാപിതാക്കളുടെ പിന്തുണയെക്കുറിച്ചും കരുതലിനെക്കുറിച്ചുമൊക്കെ വാചാലയായും താരമെത്തിയിരുന്നു. വ്യക്തിജീവിതത്തിലെ അപ്രതീക്ഷിത തിരിച്ചടികളില്‍ അമ്പിളിക്ക് താങ്ങായത് അച്ഛനും അമ്മയും സഹോദരിയും സുഹൃത്തുക്കളുമായിരുന്നുവെന്ന് അമ്പിളി പറഞ്ഞിരുന്നു.

  ഇപ്പോഴിതാ തന്റെ മക്കളുടെ പുതിയ വിശേഷം പങ്കിട്ട് എത്തിയിരിക്കുകയാണ് അമ്പിളി. രണ്ട് മക്കൾക്കും തുലാഭാരം നടത്തിയതിന്റെ വിശേഷങ്ങളാണ് പുതിയ വീഡിയോയിലൂടെ അമ്പിളി പങ്കുവെച്ചിരിക്കുന്നത്.

  Also Read: 'ഞാൻ ആർട്ടിസ്റ്റുകളോട് സംസാരിക്കുന്നത് മമ്മൂക്കയ്ക്ക് ഇഷ്ടമല്ല, പ്രായശ്ചിത്തമാണ് കൗരവരിലെ റോൾ'; ബേബി അഞ്ജു

  വളരെ നാളുകൾക്ക് മുമ്പ് നേർന്നതായിരുന്നുവെന്നും പലവിധ കാരണങ്ങളാൾ നീണ്ടു പോവുകയായിരുന്നുവെന്നും അമ്പിളി പറഞ്ഞു. 'അപ്പുക്കുട്ടന്‍ കുഞ്ഞായിരിക്കുമ്പോള്‍ നേര്‍ന്നതാണ് കൂവള തുലാഭാരം. കൂവളത്തിലയും പഞ്ചസാരയോ ശര്‍ക്കരയോ ഒക്കെ വെച്ച് തുലാഭാരം നടത്താമെന്നായിരുന്നു നേര്‍ന്നത്. ഇപ്പോഴാണ് അത് നടത്താനായത്.'

  എവിടേക്കാണ് പോവുന്നതെന്ന് ചോദിച്ചപ്പോള്‍ ഊഞ്ഞാലാടാന്‍ പോവുകയാണെന്നായിരുന്നു ഇളയ മകനായ അജുക്കുട്ടന്റെ കമന്റ്. നേർച്ച നേരുമ്പൾ അപ്പു ചെറുതായിരുന്നുവെന്നും ഇന്ന് അവന് ഒമ്പത് വയസായിയെന്നും അമ്പിളി പറയുന്നുണ്ട്. മക്കളുടെ തുലാഭാരം നടക്കുന്ന സമയത്ത് ഭക്തിനിര്‍ഭരമായി തൊഴുത് നില്‍ക്കുകയായിരുന്നു അമ്പിളി ദേവി. മൂത്തമകന്റെ തുലാഭാരം നടത്തിയ ശേഷം ഇളയ മകന്റേയും തുലാഭാരം നടത്തി അമ്പിളി.

  Also Read: ചെറിയ ആഘോഷം മാത്രം, അച്ഛന്റേയും അമ്മയുടേയും വിവാഹ വാർഷികമാഘോഷിച്ച് റോബിൻ, ആശംസകളുമായി ആരതിയും!

  ഇളയവൻ അർജുന്റെ സംശയങ്ങളെല്ലാം പറഞ്ഞ് മനസിലാക്കി കൊടുത്തും ദേവീ ദേവന്മാരെ പറ്റിയുള്ള കഥകൾ പറഞ്ഞ് കൊടുത്തുമാണ് അമ്പിളി ദേവി മക്കളെ ക്ഷേത്രം ചുറ്റി കാണിച്ചത്. നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി സ്‌നേഹം അറിയിച്ചെത്തിയത്. 'നേര്‍ച്ചകള്‍ മുടങ്ങാതെ നടത്തിയല്ലോ മഹാദേവന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവും.'

  'രണ്ട് മക്കളേയും ഈശ്വരന്‍ അനുഗ്രഹിക്കട്ടെ. മക്കളെ കാണാനായാണ് വീഡിയോ കാണുന്നത്. ചേച്ചിക്കും മക്കള്‍ക്കും എന്നും ദൈവാനുഗ്രഹമുണ്ടാവുമെന്നാെക്കെയായിരുന്നു' കമന്റുകള്‍. മക്കളുടെ കാര്യങ്ങളെല്ലാം കൃത്യമായി നോക്കാൻ അമ്മയും അച്ഛനും അമ്പിളിയെ സഹായിക്കാറുണ്ട്. കുടുംബസമേതമായാണ് ഇപ്പോള്‍ യാത്രകള്‍ നടത്താറുള്ളതെന്നും താരം വ്യക്തമാക്കിയിരുന്നു.

  തുമ്പപ്പൂവ് എന്ന പരമ്പരയിലൂടെയായിരുന്നു അമ്പിളി ദേവി മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയത്. അന്ന് മകൻ വളരെ ചെറിയ കുട്ടിയായിരുന്നതിനാൽ മകനേയും കൊണ്ടാണ് അമ്പിളി ലൊക്കേഷനിലേക്ക് പോയിരുന്നത്. രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരുന്ന സമയത്തായിരുന്നു അമ്പിളി ദേവി അഭിനയത്തിന് താല്‍ക്കാലികമായി ബ്രേക്കിട്ടത്. സ്ത്രീപദമെന്ന പരമ്പരയില്‍ അഭിനയിച്ച് വരികയായിരുന്നു താരം.

  ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനെത്തുടര്‍ന്നായിരുന്നു ബ്രേക്കെടുത്തത്. വൈകാതെ തന്നെ താന്‍ തിരികെ എത്തുമെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന തുമ്പപ്പൂവില്‍ മായയെ അവതരിപ്പിച്ചായിരുന്നു താരം തിരിച്ചെത്തിയത്.

  തുമ്പപ്പൂവിന് ശേഷമായി സൂര്യ ടിവിയിലെ കനല്‍പ്പൂവിലാണ് താരം അഭിനയിച്ചത്. ആദിത്യൻ ജയനുമായുള്ള അമ്പിളി ദേവിയുടെ വിവാഹമെല്ലാം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. നിരവധി സീരിയലുകളിലൂടെ ടെലിവിഷൻ രംഗത്ത് തിരക്കുള്ള താരമായിരുന്നു ആദിത്യന്‍ ജയന്‍. സീരിയല്‍ വഴിയുള്ള അടുപ്പമാണ് പിന്നീട് വിവാഹത്തിലേക്ക് എത്തിച്ചത്.

  എന്നാൽ വൈകാതെ ഗാർഹിക പീഡന പരാതി ആദിത്യൻ ജയനെതിരെ അമ്പിളി ദേവി നൽകി. തന്നേയും മാതാപിതാക്കളെയും കൊല്ലുമെന്ന് ആദിത്യന്‍ ഭീഷണിപ്പെടുത്തിയെന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ആരോപിച്ചാണ് അമ്പിളിദേവി പരാതി നൽകിയത്. പിന്നീട് ആദിത്യൻ ജയനെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

  Read more about: ambili devi
  English summary
  Actress Ambili Devi Shared Latest Video About Her Kids Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X