For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തായ്‌ലാന്‍ഡിലേക്കൊരു സോളാ ട്രിപ്പ്; അതിന്റെ വിശേഷങ്ങളുമായി; അമേയ മാത്യു

  |

  അഭിനേത്രിയും മോഡലുമാണ് തിരുവനന്തപുരം സ്വദേശി അമേയ മാത്യു . അഭിനയം കഴിഞ്ഞാല്‍ കൂടുതല്‍ ഇഷ്ടം ഏതെന്ന് ചോദിച്ചാല്‍ യാത്രകള്‍ എന്ന് ഒറ്റവാക്യത്തില്‍ ഉത്തരം പറയും. അത്രയ്ക്ക് പ്രിയമാണ് യാത്രകളോട്. ഇന്ത്യക്കകത്തും പുറത്തുമായി നിരവധി യാത്രകള്‍ നടത്താറുണ്ട്. സോഷ്യല്‍ മീഡിയിയില്‍ സജീവമായ നടി ചിത്രങ്ങളും വിഡിയോയും രസകരമായ അടിക്കുറിപ്പോടെ ആരാധകര്‍ക്ക് വേണ്ടി പങ്കുവെയ്ക്കാറുണ്ട്.
  അടുത്തിടെ തായ്‌ലാന്‍ഡ് സഞ്ചരിച്ച നടി പങ്കുവെച്ച വിശേഷങ്ങളെ കുറിച്ചറിയാം,

  അഭിനയ രംഗത്തേക്കുളള യാത്ര

  യൂട്യൂബിലൂടെ മലയാളികള്‍ക്ക് സുപരിചിതരായ ടീമാണ് കരിക്ക്. വെബ് സീരീസുകളും കോമഡി വീഡിയോസുമായി മലയാളികളുടെ മനസ്സില്‍ ഇടം നേടാന്‍ ഈ ടീമിനായി. കരിക്കിന്റെ ഭാസ്‌കരന്‍പിള്ള ടെക്നോളോജിസ് എന്ന കോമഡി വീഡിയോയിലൂടെ ശ്രദ്ധേയമായ മുഖമാണ് നടി അമേയ മാത്യുവിന്റേത്.

  അമേയ അതിന് മുമ്പ് മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത 'ആട്' എന്ന സിനിമയില്‍ അഭിനയിച്ചു.ദി പ്രീസ്റ്റ്, തിമിരം, വുള്‍ഫ് തുടങ്ങിയ സിനിമകളില്‍ അമേയ അഭിനയിച്ചിട്ടുണ്ട്. ആട് സിനിമയ്ക്ക്, ശേഷം കരിക്കിന്റെ വീഡിയോയില്‍ അഭിനയിക്കുന്നത് .മോഡലിംഗ് രംഗത്തും സജീവമായ ഒരാളാണ് അമേയ. അതുകൊണ്ട് തന്നെ മിക്കപ്പോഴും ഗ്ലാമറസ് ഷൂട്ടുകള്‍ അമേയ ചെയ്യാറുമുണ്ട്.

  Ameya Mathew

  യാത്രകളിലെ സന്തോഷം തേടി

  തിരക്ക് നിറഞ്ഞ ജീവിതത്തില്‍ നിന്നും ആശ്വാസം നല്‍കുന്നത് യാത്രകളാണ് അമേയ പറഞ്ഞു. യാത്രകളെന്നും എനിക്ക് പ്രിയപ്പെട്ടതാണ്. തുടര്‍ച്ചയായ യാത്രകളാണ് ജീവിതത്തില്‍ സന്തോഷം നല്‍കുന്നത്. ജീവിത ഏറ്റവുമധികം ആസ്വദിക്കുന്നതും യാത്രകളിലാണ്. എല്ലാ പ്രശനങ്ങളിലും ഉത്തരം കണ്ടെത്തുന്നത് യാത്രയിലൂടെയാണ്. ആരെയും ശല്യപ്പെചുത്താതെ , തനിച്ചുളള യാത്രയ്ക്കുളള സുഖം വേറെയാണ്.
  എത്ര ടെന്‍ഷന്‍ അടിച്ചു നില്‍ക്കുന്ന സമയത്തും ഒന്നു ഡ്രൈവ് ചെയ്താല്‍ ഞാന്‍ പെട്ടെന്ന് അതില്‍ നിന്നെല്ലാം റിലീഫ് ആവും. ചെറുപ്പം തൊട്ടേ യാത്രകള്‍ എന്നാല്‍ ഹരമാണ്. ഇപ്പോള്‍ ആ ഇഷ്ടം നൂറിരട്ടിയായി. യാത്ര ചെയ്യുമ്പോള്‍ കിട്ടുന്ന സന്തോഷം മറ്റൊന്നിലും കണ്ടെത്താനാകുന്നില്ലന്ന് അമേയ പറഞ്ഞു.

  തായ്‌ലാന്‍ഡ് എന്ന സ്വപ്‌ന ലോകത്തേക്കുളള സോളോ ട്രിപ്പ്

  സോളോ ട്രിപ്പിന്റെ മൂഡിലാണ് അമേയ. തായ്‌ലേന്‍ഡീലേക്കുളള താരത്തിന്റെ യാത്രയിലെ ചിത്രങ്ങള്‍ ആരാധക ശ്രദ്ധ നേടിയിട്ടുണ്ട്. ഒറ്റയ്ക്കുള്ള ആദ്യ യാത്രയാണിതെന്നും ബാങ്കോക്കിലെത്തിയത് വളരെ സന്തോഷമുണ്ടെന്നും പറഞ്ഞാണ് ആദ്യം ചിത്രം പങ്കുവെച്ചത്. 'ഇനി കുറച്ചു ദിവസം അങ്ങ് സുഖിക്കണം ദാസാ' എന്ന ക്യാപഷനോടെയാണ് തായ്‌ലന്‍ഡ് ചിത്രം താരം പങ്കിട്ടിരിക്കുന്നത്.നിരവധി ആരാധകര്‍ ഈ ചിത്രത്തിനടിയില്‍ രസകരമായ കമന്റുകളും ഇട്ടിട്ടുണ്ട്.

  ബാങ്കോക്കിലെ യായി ജില്ലയില്‍ ചാവോ ഫ്രയ നദിയുടെ തന്‍ബുരി പടിഞ്ഞാറ് തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ബുദ്ധക്ഷേത്രമാണ് വാട്ട് അരുണ്‍ റച്ചവാറരം റച്ചവാറരമഹാവിഹാന്‍ എന്നു മുഴുവന്‍ പേരുള്ള വാട്ട് അരുണ്‍. തായ്‌ലന്‍ഡിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളില്‍ ഒന്നാണ് ഇത്. ഹിന്ദുദൈവമായ അരുണനില്‍ നിന്നാണ് ഈ പേര് വന്നത്. പ്രഭാതത്തിലെ ആദ്യ വെളിച്ചം ക്ഷേത്രത്തിന്റെ ഉപരിതലത്തില്‍ നിന്ന് തൂവെള്ള നിറത്തില്‍ പ്രതിഫലിക്കുന്ന കാഴ്ച ഏറെ മനോഹരമാണ്.

  ഫ്ലോട്ടിങ് മാര്‍ക്കറ്റുകളുടെ സവിശേഷതയെക്കുറിച്ച്

  ഫ്ലോട്ടിങ് മാര്‍ക്കറ്റുകള്‍ എന്നും കണ്ണിന് പുതിയ കാഴ്ച്ചകളാണ് നല്‍കുന്നത്. ബാങ്കോക്കിലെ ഫ്ലോട്ടിങ് മാര്‍ക്കറ്റരകള്‍ അതിന് ഉത്തം ഉദാഹരണമാണ്. തായ്‌ലന്‍ഡിലേക്കുള്ള യാത്രകളില്‍ ഒരിക്കലും വിട്ടുപോകരുതാത്ത ഒരു സവിശേഷതയാണ് ഫ്ലോട്ടിങ് മാര്‍ക്കറ്റുകള്‍. ചെറിയ ബോട്ടുകളില്‍ ഒഴുകി നടന്ന്, ഭക്ഷണസാധനങ്ങളും മറ്റും വില്‍ക്കുന്ന കച്ചവടക്കാരാണ് ഇവയുടെ സവിശേഷത. തായ്‌ലന്‍ഡ് കൂടാതെ ബംഗ്ലാദേശ് ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലാണ് പ്രധാനമായും ഇത്തരം ഫ്ലോട്ടിങ് മാര്‍ക്കറ്റുകള്‍ കാണപ്പെടുന്നത്.

  പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമായാണ് ഇത്തരം മാര്‍ക്കറ്റുകളെ കാണുന്നതെങ്കിലും,ബാങ്കോക്ക് നഗരത്തില്‍ ഇവ പണ്ടേയുണ്ട്. ബാങ്കോക്ക് വികസിക്കുന്നതിനു മുന്‍പുതന്നെ, ജലപാതകളിലൂടെ സാധനങ്ങള്‍ കൊണ്ടുനടന്നു വില്‍പ്പന നടത്തുന്നവര്‍ ഇവിടെ ധാരാളമുണ്ടായിരുന്നു. കനാലുകള്‍ ഒരു ജനപ്രിയ വ്യാപാര മാര്‍ഗമായി ഇന്നും തുടരുന്നു. ഇവിടെ വിനോദസഞ്ചാരികള്‍ക്കുള്ള ടൂറുകളും ലഭ്യമാണ്.

  ഡാംനോന്‍ സദുവാക്ക്, ബാംഗ് കച്ചാവോ, അംഫവ ഫ്ലോട്ടിംഗ് മാര്‍ക്കറ്റ് മുതലായവയാണ് ബാങ്കോക്കിലെ ഏറ്റവും പ്രശസ്തമായ ഫ്ലോട്ടിംഗ് മാര്‍ക്കറ്റുകളാണ്. മിക്ക ഫ്ലോട്ടിംഗ് മാര്‍ക്കറ്റുകളും വാരാന്ത്യങ്ങളിലും തുറന്നിരിക്കും. വിനോദസഞ്ചാരികളുടെ തിരക്ക് ഒഴിവാക്കാന്‍ ഉച്ചഭക്ഷണത്തിന് മുമ്പാണ് ഇത്തരം മാര്‍ക്കറ്റുകള്‍ സന്ദര്‍ശിക്കാനുള്ള ഏറ്റവും നല്ല സമയം.

  Read more about: actress
  English summary
  ggg
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X