വേദിയില്‍ ഒപ്പമിരിക്കാന്‍ യോഗ്യത ഇല്ലെന്ന് പറഞ്ഞവരുടെ മുന്‍പില്‍ എന്നെ ചേര്‍ത്ത് നിര്‍ത്തി! നന്ദി പറഞ്ഞ് അമൃത

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയായ നടിയാണ് അമൃത നായര്‍. കുടുംബവിളക്ക് സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെയാണ് നടി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. പിന്നീട് സീരിയലില്‍ നിന്നും മാറിയ നടി മറ്റ് ടെലിവിഷന്‍ പരിപാടികളുടെയും ഭാഗമായി ഇപ്പോഴും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.

കൈ നിറയെ പരിപാടികളുമായി തിരക്കില്‍ നിന്നും തിരക്കിലേക്ക് കരിയറുമായി പോവുകയാണ് അമൃതയിപ്പോള്‍. ഇതിനിടയില്‍ കഴിഞ്ഞദിവസം നടി പങ്കുവെച്ച പോസ്റ്റ് വൈറലായി മാറിയിരുന്നു. സ്വന്തം നാട്ടില്‍ നിന്നും അപമാനിക്കപ്പെട്ടതിന്റെ വേദന പങ്കുവെച്ചാണ് അമൃത എത്തിയത്.

amrutha-nair

ചെറിയ പ്രായത്തില്‍ താന്‍ പഠിച്ച സ്വന്തം സ്‌കൂളിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് തന്നെയും ക്ഷണിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുക്കുന്ന വിശിഷ്ട അതിഥികള്‍ക്കൊപ്പമാണ് തന്നെയും ക്ഷണിച്ചിരുന്നത്. എന്നാല്‍ പിന്നീട് അതിനെപ്പറ്റി യാതൊരു വിവരവും ഇല്ലാതെയായി. ഒടുവില്‍ അന്വേഷിച്ചപ്പോഴാണ് താന്‍ ആ പരിപാടിക്ക് താന്‍ വരേണ്ടതില്ലെന്നും നോട്ടീസില്‍ പേരില്ലെന്ന കാര്യവും അറിയുന്നത്.

അതിന് കാരണമായി പറഞ്ഞത് മന്ത്രി ഗണേഷ് കുമാറിനൊപ്പം ഇരിക്കാന്‍ യോഗ്യത ഇല്ല എന്നതായിരുന്നു. മന്ത്രി മുഖ്യാതിഥിയായിട്ടെത്തുന്ന ചടങ്ങില്‍ അടുത്തിരിക്കാന്‍ യോഗ്യതയില്ലെന്നാണ് നാട്ടുകാര്‍ തന്നെ പറഞ്ഞത്. ഇതില്‍ വിഷമം തോന്നിയത് കൊണ്ടാണ് താന്‍ കഴിഞ്ഞദിവസം പോസ്റ്റുമായി എത്തിയതെന്നും അമൃത സൂചിപ്പിച്ചിരുന്നു.

മാത്രമല്ല ശരിക്കും എന്താണ് സംഭവിച്ചതെന്ന് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലും അമൃത വ്യക്തമാക്കിയിരുന്നു. തനിക്കും വീട്ടിലുള്ളവര്‍ക്കും നേരിട്ട് അറിയാവുന്ന ആളുകള്‍ തന്നെയാണ് ഈ പരിപാടിയില്‍ നിന്നും യോഗ്യതയില്ല എന്ന കാരണം പറഞ്ഞ് മാറ്റി നിര്‍ത്തിയതെന്നാണ് അമൃത പറഞ്ഞത്.

എന്നാല്‍ ഈ പരിപാടി കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം മന്ത്രി കെ ബി ഗണേഷ് കുമാറിനൊപ്പം നില്‍ക്കുന്ന ചിത്രവുമായിട്ടാണ് അമൃത ഇപ്പോള്‍ എത്തിയിരിക്കുന്നത്. ടെലിവിഷന്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാന്‍ ഗണേഷ് കുമാറും എത്തിയിരുന്നു.

amrutha-nair

തലേദിവസം നടന്ന പരിപാടിയില്‍ അമൃത അപമാനിക്കപ്പെട്ടതിനെ കുറിച്ച് അറിഞ്ഞ മന്ത്രി നടിയെ അടുത്ത് വിളിക്കുകയും ഒരുമിച്ച് കൂടെ നിന്ന് ഫോട്ടോയെടുക്കാന്‍ തയ്യാറാവുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം സൂചിപ്പിച്ച് കൊണ്ട് ഇന്‍സ്റ്റാഗ്രാമിലൂടെ അമൃത പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്.

'പ്രിയപ്പെട്ടവരെ, ഇന്നലെ എന്റെ നാട്ടിലെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് എനിക്ക് ഉണ്ടായ ഒരു ദുരനുഭവം നിങ്ങളോട് പങ്കുവച്ചിരുന്നുവല്ലോ. ആ വിഷയത്തില്‍ എനിക്ക് നേരിട്ടും, സാമൂഹ്യമാധ്യമങ്ങള്‍ വഴിയും പിന്തുണ അറിയിച്ച എല്ലാവര്‍ക്കും എന്റെ നന്ദി.

വേദിയില്‍ ഒപ്പം ഇരിക്കാന്‍ യോഗ്യത ഇല്ലെന്നു പറഞ്ഞവരുടെ മുന്‍പില്‍ എന്നെ ഇങ്ങനെ ചേര്‍ത്ത് നിര്‍ത്തിയ ബഹു: മന്ത്രി ഗണേഷ് സാറിനോട് ഓരായിരം നന്ദി.' എന്നും പറഞ്ഞാണ് മന്ത്രിയും നടനുമായ കെ ബി ഗണേഷ് കുമാറിനൊപ്പം നില്‍ക്കുന്ന ഫോട്ടോ അമൃത പങ്കുവെച്ചത്.

എന്നാല്‍ അമൃതയ്ക്ക് പിന്തുണ നല്‍കി കൊണ്ടാണ് ആരാധകരും എത്തുന്നത്. ഇന്ന് വില നല്‍കാത്തവര്‍ നാളെ നേരിട്ട് വന്ന് വിളിക്കുന്നൊരു സമയം വരും. അതുവരെ ക്ഷമയോടെ കാത്തിരിക്കുക. ഇന്‍സള്‍ട്ടാണ് ജീവിതത്തില്‍ വിജയിക്കാനുള്ള ഏറ്റവും വലിയ ഊര്‍ജം. അമൃത നല്ല നടിയാണെന്നും അവരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താനുള്ള അവസരം കിട്ടാത്തതാണെന്നും തുടങ്ങി നടിയെ കുറിച്ച് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

Read more about: amrutha nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X